Elizabeth Udayan: ‘അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി’; സമ്മാനമായി കിട്ടിയ ചോക്ലേറ്റുമായി എലിസബത്ത്

Elizabeth Udayan: ഇങ്ങനെ ഒരു വീഡിയോ ഇടണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നുവെന്നും പുറത്തുവരുന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എലിസബത്ത് പറഞ്ഞു.

Elizabeth Udayan: അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി; സമ്മാനമായി കിട്ടിയ ചോക്ലേറ്റുമായി എലിസബത്ത്

എലിസബത്ത് , നടൻ ബാലയും ഭാര്യ കോകിലയും (​image credits: screengrab)

Published: 

24 Oct 2024 07:38 AM

കഴിഞ്ഞ ദിവസമായിരുന്നു നടനും സിനിമ നിർമാതാവുമായ ബാല വീണ്ടും വിവാഹിതനായത്. ബാലയുടെ അമ്മാവന്റെ മകൾ കോകിലായാണ് വധു. നടന്റെ നാലാം വിവാഹമാണിത്. എന്നാൽ ഇതിനു പിന്നാലെ വീഡിയോയുമായി മുൻ ഭാര്യ എലിസബത്ത്. അഹമ്മദാബാദിൽ നിന്നാണ് എലിസബത്ത് വീഡിയോ പങ്കുവച്ചത്. ഇങ്ങനെ ഒരു വീഡിയോ ഇടണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നുവെന്നും പുറത്തുവരുന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എലിസബത്ത് പറഞ്ഞു. താന്‍ വീഡിയോ പങ്കുവച്ചത് മറ്റൊരു സന്തോഷം പങ്കുവയ്ക്കാനാണെന്നും അവര്‍ പറയുന്നു. ജോലി ചെയ്യുന്ന ആശുപത്രിയില്‍ ഗുരുതരാവസ്ഥിയിലായിരുന്ന രോഗി രക്ഷപ്പെട്ടുവെന്ന് അറിയിച്ച എലിസബത്ത് അവര്‍ സമ്മാനിച്ച ചോക്ലേറ്റിന്റെ വിശേഷങ്ങളും പങ്കുവച്ചു.

‘കുറേ വാര്‍ത്തകളൊക്കെ വരുന്നുണ്ട്. ഇങ്ങനെ ഒരു വീഡിയോ ഇടണോ വേണ്ടേ എന്ന ഭയങ്കര വിഷമത്തിലായിരുന്നു. ഇനി അതിനെപ്പറ്റി പറയാന്‍ താത്പര്യമില്ല. ഒരു സന്തോഷ കാര്യമുണ്ടായി അതു പങ്കുവെച്ചു വീഡിയോ തുടങ്ങാമെന്ന് വിചാരിച്ചു. അഹമ്മദാബാദിലാണ് ഇപ്പോള്‍ ഞാന്‍. മുൻപത്തെ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു ഒരു ഫ്രണ്ട് വന്ന് കൃത്യ സമയത്ത് സഹായം കിട്ടിയപ്പോള്‍ ഒരു രോഗി രക്ഷപ്പെട്ട കാര്യം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അവര്‍ നന്ദി അറിയിച്ച് എന്റടുത്ത് വന്നിരുന്നു. അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി.സാധാരണരീതിയില്‍ ചെയ്യുന്ന കാര്യങ്ങളേ ഞാന്‍ ചെയ്തുള്ളൂ. എന്നാല്‍ രോഗി രക്ഷപ്പെട്ടപ്പോഴുള്ള സന്തോഷം സുഹൃത്ത് പറഞ്ഞറിഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായി. ഇന്ന് അവര്‍ എന്റെ ഡിപ്പാര്‍ട്‌മെന്റില്‍ വന്ന് തന്ന സമ്മാനങ്ങൾ തന്നു. അതാണ് ഇതൊക്കെ. ഗുരുതരാവസ്ഥയിലുള്ള രോഗി രക്ഷപ്പെട്ടു എന്നതില്‍ വലിയ സന്തോഷം ഉണ്ട്. മറ്റൊരാള്‍ക്ക് സന്തോഷം നല്‍കാന്‍ സാധിച്ചു എന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. കുറച്ച് വിഷമങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ഭയങ്കര ഹാപ്പിയാണ്’.

Also read-Actor Bala: കോകിലയുടെ സ്നേഹം അറിഞ്ഞത് ആ ഡയറിയിലൂടെ; ജീവിതത്തിലെ പുതിയ തീരുമാനങ്ങൾ ഇനി അവൾ പഠിപ്പിക്കും: ബാല

കുറച്ചു ദിവസങ്ങളായി തുടരുന്ന വിവാദങ്ങൾക്കിടെയാണ് ബാല വീണ്ടും വിവാഹിതനായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ആദ്യ വിവാഹവുമായി ബന്ധപ്പെട്ട നിയമ നടപടികൾ പൂർത്തിയാക്കിയിരുന്നു. രണ്ടാം ഭാര്യയായ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാൽ വിവാഹത്തിന് മറ്റ് നിയമപരമായ തടസങ്ങളില്ല. കോകിലയാണ് അമ്മയോട് തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞത്. കരൾ മാറ്റിവച്ചതിന് ശേഷം തനിക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടായി. കോകിലയുടെ സ്നേഹവും കരുതലുമാണ് ആ ബുദ്ധിമുട്ടുകൾ മറികടക്കാൻ തന്നെ സഹായിച്ചത്. ന്യായമായ രീതിയിൽ താനൊരു കല്യാണം കഴിക്കണമെന്ന് അമ്മയും താനും കോകിലയും ആ​ഗ്രഹിച്ചിരുന്നുവെന്നും അങ്ങനെയാണ് വിവാ​ഹം കഴിച്ചതെന്നും ബാല പറഞ്ഞു.

Related Stories
Dear Students: നയൻതാരയും നിവിനും വീണ്ടും ഒന്നിക്കുന്നു; ‘ഡിയർ സ്റ്റുഡന്റസ്’ പോസ്റ്റർ പുറത്ത്
Actress Babitha Basheer: ട്യൂഷൻ ടീച്ചർ ഫെമിനിച്ചി ആയ കഥ; ’15 വർഷത്തെ പ്രയ്തനം, ഒടുവിൽ അംഗീകാരം’; മനസ് തുറന്ന് ബബിത ബഷീർ
Actress Athira : സിനിമയിൽ കയറിയപ്പോൾ ആതിര, ആ ട്രാപ്പിൽ നിന്നും രക്ഷപ്പെട്ടപ്പോൾ രമ്യ; ഇപ്പോൾ കുടുംബം പോറ്റാൻ കാറ്ററിങ് നടത്തുന്നു
Esther Anil: ‘നിങ്ങളെ ആരാധകരെന്ന് വിളിക്കാമോ എന്നെനിക്കറിയില്ല, കാരണം..’; കുറിപ്പുമായി എസ്തർ അനിൽ
Marco Korean Release: ‘മാർക്കോ’യുടെ കളികൾ ഇനി അങ്ങ് കൊറിയയിലും; ബാഹുബലിക്ക് ശേഷം ആ നേട്ടം സ്വന്തമാക്കി ചിത്രം
Koodal Movie: ക്യാമ്പിങ്ങ് പശ്ചാത്തലത്തിൽ മലയാളത്തിലെ ആദ്യ ചിത്രം, കൂടൽ ഫസ്റ്റ് ലുക്ക്
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?