5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lucky Bhaskar Box Office Collection: ഇത് ഒന്നൊന്നര കളക്ഷൻ… മൂന്നു ദിവസം 40 കോടി; സൂപ്പർ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്കർ

Dulquer Salmaan Lucky Bhaskar Box Office Collection: കേരളത്തിൽ നിന്ന് മാത്രം മൂന്നാം ദിവസം ചിത്രം നേടിയ ഗ്രോസ് രണ്ട് കോടി 30 ലക്ഷം രൂപയാണ്. ആദ്യ ദിനം തന്നെ 12 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ചിത്രത്തിന് രണ്ടാം ദിവസം 14 കോടിയോളമാണ് ലഭിച്ചത്. മൂന്നാം ദിനവും എകദേശം അത്ര തന്നെ ഗ്രോസ് ആഗോള തലത്തിൽ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

Lucky Bhaskar Box Office Collection: ഇത് ഒന്നൊന്നര കളക്ഷൻ… മൂന്നു ദിവസം 40 കോടി; സൂപ്പർ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്കർ
Image Credits: Social Media
neethu-vijayan
Neethu Vijayan | Published: 03 Nov 2024 15:08 PM

സൂപ്പർ ബ്ലോക്ക്ബസ്റ്ററായി ദുൽഖർ സർമാൻ്റെ ചിത്രം ലക്കി ഭാസ്കർ പ്രദർശനം തുടരുന്നു. ഒക്ടോബർ 31ന് ദീപാവലി ദിനത്തിൽ റിലീസായ ദുൽഖറിന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ആഗോള ബോക്സ് ഓഫീസിൽ (Lucky Bhaskar Box Office Collection) വമ്പൻ കളക്ഷൻ നേടികൊണ്ടാണ് കുതിപ്പ് തുടരുന്നത്. വലിയ പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ചിത്രം ആദ്യ മൂന്നു ദിനം കൊണ്ട് നേടിയ ആഗോള ഗ്രോസ് 39 കോടി 90 ലക്ഷത്തിനും മുകളിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കേരളത്തിൽ നിന്ന് മാത്രം മൂന്നാം ദിവസം ചിത്രം നേടിയ ഗ്രോസ് രണ്ട് കോടി 30 ലക്ഷം രൂപയാണ്. ആദ്യ ദിനം തന്നെ 12 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ചിത്രത്തിന് രണ്ടാം ദിവസം 14 കോടിയോളമാണ് ലഭിച്ചത്. മൂന്നാം ദിനവും എകദേശം അത്ര തന്നെ ഗ്രോസ് ആഗോള തലത്തിൽ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ലക്കി ഭാസ്കർ മാറുമോ എന്ന കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

അതേസമയം കേരളത്തിൽ ആദ്യ ദിവസം 175 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിലേക്ക് മാറ്റിയിരുന്നു. കേരളത്തിൽ നിന്ന് മാത്രം ആദ്യ മൂന്നു ദിവസം കൊണ്ട് ചിത്രം ആറര കോടിയോളം ഗ്രോസ് നേടിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വാധീനിക്കുന്ന തരത്തിൽ ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ലക്കി ഭാസ്ക്കർ, 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിൽ ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്റെ കഥയാണ് പറയുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിച്ചത്.

Latest News