5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sreeja – Kavya Madhavan : ‘ഈ തള്ളയ്ക്ക് എന്തിനാണ് ഇങ്ങനെ ഒരു ശബ്ദമെന്ന് ചോദിച്ചു’; കാവ്യാമാധവന് വേണ്ടി ശബ്ദം നൽകിയത് പാരയായെന്ന് ശ്രീജ

Dubbing For Kavya Madhavan Affected : കാവ്യ മാധവന് വേണ്ടി ശബ്ദം നൽകിയത് തൻ്റെ അഭിനയ കരിയറിൽ തിരിച്ചടിയായിട്ടുണ്ടെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവി. താൻ സ്വയം ശബ്ദം നൽകി അഭിനയിച്ചപ്പോൾ ആളുകൾ മോശം കമൻ്റിട്ടു എന്നും ശ്രീജ രവി ഒരു അഭിമുഖത്തിൽ പറഞ്ഞു.

Sreeja – Kavya Madhavan : ‘ഈ തള്ളയ്ക്ക് എന്തിനാണ് ഇങ്ങനെ ഒരു ശബ്ദമെന്ന് ചോദിച്ചു’; കാവ്യാമാധവന് വേണ്ടി ശബ്ദം നൽകിയത് പാരയായെന്ന് ശ്രീജ
കാവ്യാ മാധവൻ, ശ്രീജ രവി (Image Courtesy - Kavya Madhavan, Sreeja Ravi Facebook Post)
abdul-basith
Abdul Basith | Published: 10 Oct 2024 09:17 AM

നടി കാവ്യ മാധവന് വേണ്ടി ശബ്ദം നൽകിയത് തനിക്ക് തിരിച്ചടിയായിട്ടുണ്ടെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവി. ഡബ്ബിങ് ആർട്ടിസ്റ്റായി ഏറെക്കാലം പ്രവർത്തിച്ച ശ്രീജ പിന്നീട് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. ഈ സമയത്ത് തൻ്റെ ശബ്ദം തനിക്ക് പാരയായെന്ന് ഒരു അഭിമുഖത്തിൽ ശ്രീജ തുറന്നുപറഞ്ഞു. 1984ൽ പുറത്തിറങ്ങിയ കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിൽ രേവതിയ്ക്ക് ഡബ്ബ് ചെയ്താണ് ശ്രീജ രവി സിനിമാ മേഖലയിൽ ശ്രദ്ധേയയായത്.

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശ്രീജ രവി സിനിമയിൽ സ്വഭാവ റോളുകൾ ചെയ്തുതുടങ്ങിയത്. ഈ സിനിമയിൽ അഭിനയിച്ചതിന് പിന്നാലെ തനിക്കെതിരെ മോശം കമൻ്റുകൾ വന്നു എന്നായിരുന്നു ശ്രീജയുടെ വെളിപ്പെടുത്തൽ. വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ താൻ തന്നെയാണ് തനിക്കായി ഡബ്ബ് ചെയ്തത്. സിനിമ കണ്ടിട്ട് ആളുകൾ മോശം കമൻ്റുകളിട്ടു. കാവ്യക്ക് ഡബ്ബ് ചെയ്യുന്ന ആളെക്കൊണ്ട് എന്തിനാണ് ഇവർക്ക് ഡബ്ബ് ചെയ്യിച്ചത്, ഈ തള്ളയ്ക്ക് ഇങ്ങനെ ഒരു വോയിസ് എന്തിനാണ് എന്നൊക്കെ ആളുകൾ കമൻ്റ് ചെയ്തു. അതിന് ശേഷം വേറൊരു മലയാള സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചു. അവർ പറഞ്ഞത്, ഡബ്ബ് ചെയ്യാൻ വേറെ ആളെ വെക്കുമെന്നാണ്. എന്നാൽ, അങ്ങനെ ചെയ്യരുതെന്ന് താൻ പറഞ്ഞു. വോയിസ് മാറ്റി ചെയ്യാമെന്ന് അവരെ അറിയിച്ചു. ഇത്രയധികം ആളുകൾക്ക് ശബ്ദം കൊടുത്ത തനിക്ക് തൻ്റെ സ്വന്തം വോയിസിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതൊരു സങ്കടമല്ലേ എന്നും അവർ ചോദിച്ചിരുന്നു.

Also Read : TP Madhavan : ‘മക്കളുമായി ബന്ധമില്ല; വിളിക്കണമെന്ന് പലതവണ വിചാരിച്ചെങ്കിലും വേണ്ടെന്ന് വെച്ചു’; ടിപി മാധവൻ്റെ വെളിപ്പെടുത്തൽ

ശാലിനിയ്ക്കും ഗോപികയ്ക്കും ഡബ്ബ് ചെയ്യാൻ ബുദ്ധിമുട്ടാണ്. അവർ വേഗത്തിലാണ് സംസാരിക്കുക. കാവ്യ അധികവും നാട്ടിൻ പുറ കഥാപാത്രങ്ങൾ ചെയ്തതുകൊണ്ട് അവർക്ക് ഡബ്ബ് ചെയ്യുമ്പോൾ നാച്ചുറലായി ചെയ്യാൻ കഴിയും. തമിഴിലൊക്കെ താൻ തന്നെയാണ് തനിക്ക് ഡബ്ബ് ചെയ്യുന്നത്. ഇന്ന് ഡബ്ബിങ് വളരെ കാഷ്വലായി ചെയ്യാം. എന്നാൽ, അന്ന് നല്ല ക്ലാരിറ്റി വേണം. എങ്ങനെ തുടങ്ങണം, അവസാനിക്കണം എന്ന് തുടങ്ങി പല നിബന്ധനകളുമുണ്ടായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

രേവതി മുതൽ സായ് പല്ലവി വരെ വിവിധ തലമുറകളിൽ പെട്ട അഭിനേത്രികൾക്ക് ശബ്ദം നൽകിയിട്ടുള്ള ആളാണ് ശ്രീജ രവി. മലയാള, തമിഴ് സിനിമകളിൽ ശബ്ദം നൽകിയിട്ടുള്ള ശ്രീജ രണ്ട് ഭാഷകളിലും അഭിനയിക്കുകയും ചെയ്തു. മകൾ രവീണ രവിയും ഡബ്ബിങ് ആർട്ടിസ്റ്റാണ്.

Latest News