Mammootty: ആരാധകർക്ക് പുതുവർഷ സമ്മാനം; മമ്മൂട്ടിയുടെ ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’ റിലീസ് പ്രഖ്യാപിച്ചു
Mammootty ‘Dominic and the Ladies’ Purse’ Release Date: ന്യൂയെർ ആശംസകൾ അറിയിച്ച് മമ്മൂട്ടി പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം ഈ മാസം 23 ന് തിയേറ്ററിലെത്തും എന്ന വാർത്തയാണ് നിർമാതാക്കൾ പുറത്തുവിടുന്നത്.
തമിഴ് സിനിമകളുടെ സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ്. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റസും അറിയാൻ ആരാധകർക്ക് ഏറെ ആകംഷയായിരുന്നു. ഇപ്പോഴിതാ പുതുവർഷത്തിൽ ചിത്രത്തിന്റെ പുതിയ വിശേഷം പുറത്തുവിട്ടിരിക്കുയാണ്.
സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടതാണ് പുതിയ വിശേഷം. ന്യൂയെർ ആശംസകൾ അറിയിച്ച് മമ്മൂട്ടി പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം ഈ മാസം 23 ന് തിയേറ്ററിലെത്തും എന്ന വാർത്തയാണ് നിർമാതാക്കൾ പുറത്തുവിടുന്നത്. മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് വിവരം പുറത്തുവിട്ടത്.
Also Read:’അതായിരുന്നു കാരണം’; ദൃശ്യം നിരസിച്ചതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി ശോഭന
അതേസമയം ചിത്രം ഉടൻ റിലീസ് ചെയ്യുമെന്ന സൂചന ക്രിസ്മസ് ദിനത്തിനു താരം പങ്കുവച്ചിരുന്നു.ക്രിസ്മസ് വിഷ് ചെയ്തുകൊണ്ട് മമ്മൂട്ടി പങ്കുവെച്ച പോസ്റ്ററിൽ ഗോകുൽ സുരേഷും മമ്മൂട്ടിയും ഉണ്ടായിരുന്നു. മുൻപ് പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിലും മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷ് ഉണ്ടായിരുന്നു. 1.16 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറായിരുന്നു പുറത്തുവന്നത്. എതിരാളികളെ നേരിടാനുള്ള അടവുകള്‍ ഗോകുലിനെ പഠിപ്പിക്കുന്ന മമ്മൂട്ടിയാണ് ടീസറില്‍ കണ്ടത്. ചിത്രത്തിൽ മമ്മൂട്ടി ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവായാണ് എത്തുന്നത്. ഷെര്‍ലക് ഹോംസുമായി സമാനതകളുള്ള എന്നാല്‍ രസകരമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. മമ്മൂട്ടിക്കും ഗോകുല്‍ സുരേഷിനുമൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോര്‍ജ് സെബാസ്റ്റ്യനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. തിരക്കഥ, സംഭാഷണം ഡോ. നീരജ് രാജന്‍, ഡോ. സൂരജ് രാജന്‍, ഗൗതം വസുദേവ് മേനോന്‍, ഛായാഗ്രഹണം വിഷ്ണു ആര്‍ ദേവ്, എഡിറ്റിംഗ് ആന്‍റണി, സംഗീതം ദര്‍ബുക ശിവ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, സ്റ്റണ്ട്സ് സുപ്രീ സുന്ദര്‍, കലൈ കിങ്സണ്‍, ആക്ഷന്‍ സന്തോഷ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റര്‍, കോ ഡയറക്ടര്‍ പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആരിഷ് അസ്‍ലം, ഫൈനല്‍ മിക്സ് തപസ് നായക്, കലാസംവിധാനം അരുണ്‍ ജോസ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്.