'അന്ന് വിദ്യാബാലൻ വസ്ത്രം മാറിയത് റോഡരികിൽ ഇട്ടിരുന്ന കാറിൽ വെച്ച്'; വെളിപ്പെടുത്തലുമായി സംവിധായകൻ | Director Sujoy Ghosh Reveals Vidya Balan Change Clothes in Roadside Car Due to Lack of Caravan Malayalam news - Malayalam Tv9

Vidya Balan: ‘അന്ന് വിദ്യാബാലൻ വസ്ത്രം മാറിയത് റോഡരികിൽ ഇട്ടിരുന്ന കാറിൽ വെച്ച്’; വെളിപ്പെടുത്തലുമായി സംവിധായകൻ

Updated On: 

05 Oct 2024 13:30 PM

Director Sujoy Ghosh Reveals the Difficulties They Faced While Filming Kahani: ബജറ്റ് കുറവായിരുന്നതിനാൽ അഭിനേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് സംവിധായകൻ സുജോയ് ഘോഷ്.

Vidya Balan: അന്ന് വിദ്യാബാലൻ വസ്ത്രം മാറിയത് റോഡരികിൽ ഇട്ടിരുന്ന കാറിൽ വെച്ച്; വെളിപ്പെടുത്തലുമായി സംവിധായകൻ

നടി വിദ്യാബാലൻ (Vidya Balan Facebook)

Follow Us On

കാരവാൻ ഇല്ലാത്തതുകൊണ്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിൽ വച്ച് ബോളിവുഡ് താരം വിദ്യാബാലന് വസ്ത്രം മാറേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകൻ സുജോയ് ഘോഷ്. വിദ്യാബാലൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് സുജോയ് ഘോഷ് സംവിധാനം ചെയ്ത ‘കഹാനി’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് സംഭവം നടന്നത്. മാഷബിൾ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്ന് പറച്ചിൽ.

2012-ലാണ് ‘കഹാനി’ എന്ന ചിത്രം പുറത്തിറങ്ങുന്നത്. 15 കോടി മുടക്കി നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ നേടിയത് 79.20 കോടി രൂപയാണ്. വിദ്യാബാലന് പുറമെ ചിത്രത്തിൽ പരംബ്രത ചാറ്റര്‍ജി, നവാസുദ്ദീന്‍ സിദ്ദിഖി, ഇന്ദ്രനീല്‍ സെന്‍ഗുപ്ത, സ്വസ്ഥ ചാറ്റര്‍ജി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. കുറഞ്ഞ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണത്തിൽ അനുഭവിച്ച പ്രയാസങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ സുജോയ് ഘോഷ്.

ALSO READ: ‘എന്നായാലും ഞാന്‍ മാറി നില്‍ക്കേണ്ടി വരും, ഒരു മാറ്റം ആവശ്യമാണ്’: കാവ്യ മാധവന്‍

ബജറ്റ് കുറവായിരുന്നതിനാൽ അഭിനേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞില്ലെന്നാണ് സംവിധായകൻ പറയുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിദ്യാബാലന് പോലും കാരവാൻ നല്കാൻ സാധിച്ചില്ല. ഇതേ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാർ കറുത്ത തുണികൊണ്ട് മറച്ച് അതിനുള്ളിൽ ഇരുന്നാണ് അവർ വസ്ത്രം മാറിയതെന്നും സുജോയ് ഘോഷ് പറഞ്ഞു.

വിദ്യാബാലന് വേണമെങ്കിൽ ‘കഹാനി’ വേണ്ടെന്ന് വെക്കാമായിരുന്നു. എന്നാൽ, നൽകിയ വാക്കിന്റെ പേരിലാണ് അവർ ചിത്രത്തിൽ അഭിനയിച്ചത്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങിയ അന്നത്തെ കാലഘട്ടത്തിലെ അഭിനേതാക്കളെല്ലാം അവരുടെ വാക്കിനോട് കൂറ് പുലർത്തുന്നവരാണ്. വിദ്യയും അത്തരത്തിലുള്ള ഒരാളാണെന്ന് സുജോയ് ഘോഷ് കൂട്ടിച്ചേർത്തു.

 

 

ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version