MT Vasudevan Nair: മൂപ്പർക്ക് അതൊന്നും ഇഷ്ടല്ല, കുറച്ചിലാ സാറിൻ്റെ സഹായി പറഞ്ഞു; എംടിയുടെ ഓര്‍മകളില്‍ ജിസ് ജോയ്
Jis Joy about MT Vasudevan Nair: അതൊരു അനുഗ്രഹവർഷമായി എന്നും ഞങ്ങളെ വഴി കാട്ടട്ടെ!പുണ്യം നിറഞ്ഞ ആ വിരലുകളിൽ ഒന്ന് സ്പർശിക്കാൻ ആയതിൽപ്പരം ഗുരുകടാക്ഷം മറ്റെന്തുണ്ട്
വിടവാങ്ങിയ മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ ഓര്‍മകളാണ് സോഷ്യൽ മീഡിയ നിറഞ്ഞ്. എംടിയുടെ കഴിഞ്ഞ പിറന്നാളിന് ഒപ്പം ചിലവിടാൻ പറ്റിയ നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് സംവിധായകൻ ജിസോ ജോയ്. തൻ്റെ സോഷ്യൽ മീഡിയ പേജിലാണ് ജിസ് ജോയ് പോസ്റ്റ് പങ്ക് വെച്ചത്.
ജിസ് ജോയിയുടെ പോസ്റ്റിങ്ങനെ
പാതിരാവും പകൽവെളിച്ചവും കടന്ന് നിർമ്മാല്യം തൊഴാൻ വന്ന, കാലത്തിന്റെ മഞ്ഞുകടമ്പുകൾ ഇരുട്ടിന്റെ ആത്മാവിൽ അലിഞ്ഞെരിഞ്ഞ ദിവസം
പുണ്ണ്യ ജന്മങ്ങൾക്ക് രണ്ടാമൂഴം ഉണ്ടാവും.ഉണ്ടാവണേ ഭഗവാനെ അന്ന് ഈ ഭൂമിയിലെ അവസാനത്തെ പിറന്നാളിന്റെയന്ന് അൽപ്പം നേരം ഒന്നിച്ചു ചിലവിടാൻ ആയി, പ്രോഗ്രാം നടക്കുന്ന ഹാളിൽ നിന്നു റൂം വരെ പോകണം എന്ന് പറഞ്ഞു, ഞാനും സലാം ബാപ്പുവും മറ്റ് രണ്ടുപേരും ചേർന്ന് അദ്ദേഹത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.
ALSO READ: MT Vasudevan Nair : എം.ടി വാസുദേവൻ നായർ അന്തരിച്ചു
ജിസ് ജോയിയുടെ പോസ്റ്റ്
നടക്കാൻ പ്രയാസപ്പെടുന്നത് കണ്ടപ്പോൾ വീൽ ചെയർ തരട്ടെ എന്ന് ചോദിച്ചു, വേണ്ട ഞാൻ നടക്കും എന്നായിരുന്നു മറുപടി. മൂപ്പർക്ക് അതൊന്നും ഇഷ്ടല്ല, കുറച്ചിലാ , എന്ന് MT സാറിന്റെ സഹായി എന്നോട് പറഞ്ഞു. അങ്ങനെ റൂമെത്തി കട്ടിലിൽ ഇരുത്തി, ഞാൻ കൈകൂപ്പി ഉടനെ തിരികെയും നമസ്ക്കാരം പോലെ കൈകൂപ്പി,
അതൊരു അനുഗ്രഹവർഷമായി എന്നും ഞങ്ങളെ വഴി കാട്ടട്ടെ!പുണ്യം നിറഞ്ഞ ആ വിരലുകളിൽ ഒന്ന് സ്പർശിക്കാൻ ആയതിൽപ്പരം ഗുരുകടാക്ഷം മറ്റെന്തുണ്ട്
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ബുധനാഴ്ച അദ്ദേഹത്തിൻ്റെ അന്ത്യം. പൊതു ദർശനം പാടില്ലെന്ന എംടിയുടെ ആഗ്രഹത്തെ തുടർന്ന് കോഴിക്കോട്ടെ വീടായ സിതാരയിലായിരുന്നു അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം. വ്യാഴാഴ്ച എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടി സംസ്കാരം നടത്തി.