Deepika Padukone-Ranveer Singh: ‘ഞങ്ങളുടെ പ്രാർഥനകൾക്കുള്ള ഉത്തരം’; മകളുടെ ചിത്രവും പേരും പുറത്തുവിട്ട് ദീപികയും റൺവീറും

Deepika Padukone-Ranveer Singh Daughters Photo: ഗർഭകാലത്ത് ദീപിക പദുക്കോൺ ക്രൂരമായി സോഷ്യൽ മീഡിയ ട്രോളുകൾക്ക് ഇരയായിരുന്നു. ഗർഭം അഭിനയിക്കുകയാണെന്നും ദീപിക വാടക ഗർഭത്തിന് ഒരുങ്ങുകയാണെന്നും പലരും ആരോപണവുമായി രം​ഗത്തെത്തിയിരുന്നു. എന്നാൽ പ്രസവത്തിന് മുൻപ് തന്റെ ഗർഭധാരണഫോട്ടോ ഷൂട്ടിലൂടെയാണ് ദീപിക ഇതിന്‌ മറുപടി നൽകിയത്.

Deepika Padukone-Ranveer Singh: ഞങ്ങളുടെ പ്രാർഥനകൾക്കുള്ള ഉത്തരം; മകളുടെ ചിത്രവും പേരും പുറത്തുവിട്ട് ദീപികയും റൺവീറും

Image Credits: Instagram

Published: 

01 Nov 2024 22:50 PM

മകളുടെ ചിത്രം ആദ്യമായി പങ്കുവെച്ച് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും (Deepika Padukone-Ranveer Singh). ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും തങ്ങളുടെ കുഞ്ഞിന്റെ ചിത്രം ആദ്യമായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം പെൺകുഞ്ഞിന്റെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്. ദുവ പദുകോൺ സിങ് എന്നാണ് കുഞ്ഞിന്റെ പേര്.

‘ദുവ പദുകോൺ സിങ്. ദുവ എന്നാൽ പ്രാർഥന എന്നാണർഥം. കാരണം അവൾ ഞങ്ങളുടെ പ്രാർഥനകൾക്കുള്ള ഉത്തരമാണ്. ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞിരിക്കുന്നു. – ഇൻസ്റ്റഗ്രാമിൽ പോസ്റ്റിന് താഴെ താരദമ്പതികൾ കുറിച്ചു. നേരത്തേ മാതൃത്വം ആഘോഷിക്കുന്ന ദീപികയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. ഒരു കൊച്ചു പെൺകുട്ടി വാതിൽക്കലേക്ക് ഓടിയെത്തി കാത്തുനിൽക്കുന്ന വീഡിയോയാണ് നടി പങ്കുവെച്ചത്.

ഗർഭകാലത്ത് ദീപിക പദുക്കോൺ ക്രൂരമായി സോഷ്യൽ മീഡിയ ട്രോളുകൾക്ക് ഇരയായിരുന്നു. ഗർഭം അഭിനയിക്കുകയാണെന്നും ദീപിക വാടക ഗർഭത്തിന് ഒരുങ്ങുകയാണെന്നും പലരും ആരോപണവുമായി രം​ഗത്തെത്തിയിരുന്നു. എന്നാൽ പ്രസവത്തിന് മുൻപ് തന്റെ ഗർഭധാരണഫോട്ടോ ഷൂട്ടിലൂടെയാണ് ദീപിക ഇതിന്‌ മറുപടി നൽകിയത്.

ഇറ്റലിയിലെ കോമോ തടാകത്തിന്റെ പശ്ചാത്തലത്തിൽ 2018 നവംബർ 14-നാണ് രൺവീർ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. കഴിഞ്ഞ നവംബറിൽ ഇരുവരും അഞ്ചാം വിവാഹ വാർഷികവും ആഘോഷിച്ചത് ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ കുഞ്ഞുടുപ്പിന്റേയും ഷൂസിന്റേയും ബലൂണുകളുടേയും ചിത്രം പങ്കുവെച്ച് ഇരുവരും മാതാപിതാക്കളാകാൻ ഒരുങ്ങുന്ന സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

Related Stories
Mohanlal: ബറോസ് റിലീസിന് മണിക്കൂറുകള്‍ മാത്രം; ആരാധകര്‍ക്ക് അപ്രതീക്ഷിത ക്രിസ്മസ് സമ്മാനം ഒരുക്കി മോഹന്‍ലാൽ
Rifle Club Movie: ‘കുടുംബത്തിന്റെ സമ്മതമില്ലാതെ അച്ഛന്റെ ചിത്രം സിനിമയിലുപയോ​ഗിച്ചു’; റൈഫിൾ ക്ലബിനെതിരെ അസീസിന്റെ മകൻ
Baroz Movie : ‘മോഹന്‍ലാലിന്റെ വലിയ പ്രതീക്ഷ എനിക്കയച്ച മെസ്സേജിലുണ്ട്, അത് പൂവണിയട്ടെ’; ആശംസകളുമായി വിനയൻ
Allu Arjun : രണ്ടുമണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യൽ; ഉത്തരംമുട്ടി അല്ലു അർജുൻ; വൻ പോലീസ് സന്നാഹം
Manjeshwaram Mafia Movie : ‘മഞ്ചേശ്വരം മാഫിയ’ മലയാളത്തിലെ ആദ്യ സോംബി ചിത്രം; ഫസ്റ്റ്ലുക്ക് പുറത്ത്
Allu Arjun Bail: അല്ലു അർജുൻ്റെ ജാമ്യം റദ്ദാക്കും ? ഹൈദരാബാദ് പോലീസിൻ്റെ തീരുമാനം.
കുഞ്ഞു ദുവയെ പരിചയപ്പെടുത്തി ദീപികയും രൺവീറും
ആരാണ് തനുഷ് കൊട്ടിയന്‍
രാവിലെ വെറും വയറ്റിൽ ഈ ഇലകൾ കഴിക്കൂ; ​ഗുണങ്ങൾ ഏറെ
തലയിണകൾ എപ്പോഴൊക്കെ മാറ്റണം?