Coldplay: സം​ഗീത പ്രേമികളെ ആവേശത്തിലാഴ്ത്താൻ അവർ വരുന്നു; അഹമ്മദാബാദിൽ കോൾഡ് പ്ലേ മാജിക്

Coldplay Concert in Ahmedabad: ജനുവരിയിൽ അഹമ്മദാബാദിൽ നടക്കുന്ന കോൾഡ് പ്ലേ സം​ഗീതനിശയുടെ ടിക്കറ്റ് വിൽപ്പന ഈ മാസം 16-ന് ആരംഭിക്കും. ബുക്ക് മെെ ഷോയിലൂടെയായിരിക്കും ടിക്കറ്റ് വിൽപ്പന.

Coldplay: സം​ഗീത പ്രേമികളെ ആവേശത്തിലാഴ്ത്താൻ അവർ വരുന്നു; അഹമ്മദാബാദിൽ കോൾഡ് പ്ലേ മാജിക്

Coldplay (Image Credits: Coldplay)

Updated On: 

13 Nov 2024 20:28 PM

ന്യൂഡൽഹി: വെറും പാട്ടുപാടിയല്ല കോൾഡ് പ്ലേ (COLDPLAY) ആരാധകരുടെ മനം കവർന്നത്, ആരാധകർക്ക് സം​ഗീതത്തിന്റെ മാജിക് സമ്മാനിച്ചതോടെയാണ് കോൾഡ് പ്ലേ ഫേവറീറ്റായി മാറിയത്. അതുകൊണ്ടു തന്നെ കോൾഡ്പ്ലേ ഇന്ത്യയിലെത്തുന്നുവെന്ന ആഹ്ലാദവാർത്തയെ ആവേശത്തോടെയാണ് ആരാധകർ വരേവേറ്റത്. സംഗീത പ്രേമികളുടെ ആവേശം വാനോളം ഉയർത്തിയാണ് ലോക പ്രശസ്ത ‍മ്യൂസിക് ബാൻഡായ കോൾഡ്പ്ലേ രാജ്യത്തെത്തുന്നത്. 2025 ജനുവരിയിലാണ് കോൾഡ് ഇന്ത്യൻ ആരാധകരെ ആവേശത്തിലാഴ്ത്തുക. ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയാണ് കോൾഡ് പ്ലേ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

മുംബെെെയ്ക്ക് പുറമെ അഹമ്മദാബാദിലും കോൾഡ് പ്ലേയുടെ സം​ഗീത നിശ അരങ്ങേറും. ജനുവരി 25-ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ, ബാൻഡിന്റെ ഇന്ത്യയിലെ നാലാമത്തെ ലെെവ് മ്യൂസിക് അരങ്ങേറുമെന്ന് കോൾഡ് പ്ലേ അറിയിച്ചു. ബ്രിട്ടിഷ് ബാൻഡിന്റെ വേൾഡ് ടൂറിന്റെ ഭാഗമായുള്ള പരിപാടിയാണിത്.

 

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യയിൽ ബാൻഡ് നടത്തുന്ന ഏറ്റവും വലിയ സം​ഗീത നിശയായിരിക്കും അരങ്ങേറുക. നവംബർ 16 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ടിക്കറ്റ് വിൽപ്പന ആരംഭിക്കുമെന്നും കോൾഡ് പ്ലേ എക്സിൽ കുറിച്ചു. ജനുവരി 18, 19, 21 തീയതികളിൽ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലും കോൾഡ് പ്ലേയുടെ സം​ഗീതനിശ അരങ്ങേറും.

ലൈവ് റോക്ക് ബാൻഡ് സംഗീതത്തിന്റെ അവിസ്മരണീയ അനുഭവത്തിന് മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരുമെങ്കിലും ടിക്കറ്റ് വിൽപ്പന നിമിഷങ്ങൾക്കകം പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ. ബുക്കിം​ഗ് ആരംഭിക്കുന്ന 16-ന് ഉച്ചയ്ക്ക് തന്നെ ടിക്കറ്റ് സോൾഡ് ഔട്ട് ആയേക്കുമെന്ന ആശങ്കയിലാണ് ആരാധകർ. എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോം Bookmyshow-യിലൂടെയാണ് ടിക്കറ്റുകൾ ആരാധകർക്ക് ലഭ്യമാകുക. സം​ഗീതവും കാഴ്ചയനുഭവവും ഇഴകിച്ചേരുന്ന വിസ്മയം സമ്മാനിക്കുന്നതാണ് ബാൻഡിന്റെ ലൈവ് കൺസേർട്ടുകൾ.

ക്രിസ് മാർട്ടിൻ, ഗൈ ബെറിമാൻ, വിൽ ചാമ്പ്യൻ, ജോണി ബക്ക്‌ലാൻഡ്, ഫിൽ ഹാർവി എന്നിവ‌രാണ് കോൾഡ് പ്ലേ ​ഗായകർ. 2,500 മുതൽ 35,000 രൂപവരെയാണ് ടിക്കറ്റിന്റെ വില മുംബെെയിലെ സം​ഗീതനിശയുടെ ടിക്കറ്റ് വില. ഇതിന് സമാനമായിരിക്കും അഹമ്മദാബാ​ദിലെ ടിക്കറ്റ് നിരക്കും. 2016-ലാണ് കോൾഡ് പ്ലേ ആദ്യമായി ഇന്ത്യയിലെത്തിയത്. ​ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് അന്ന് മുംബെെയിലായിരുന്നു സം​ഗീതനിശ അരങ്ങേറിയത്. 2022-ലാണ് വേൾഡ് ടൂർ ആരംഭിച്ചത്.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം