Kishkindha Kaandam: ഞെട്ടിച്ചു കളഞ്ഞ ലൊക്കേഷൻ; ആദ്യം ഷൂട്ട്‌ ചെയ്തത് കിഷ്കിന്ധാ കാണ്ഡം, റിലീസ് ചെയ്തത് ഭ്രമയുഗം, പക്ഷെ?

Kishkindha Kaandam: അക്ഷരാർത്ഥത്തിൽ ഞെട്ടി! വണ്ടറടിച്ചു.! അത്രയും പരിചിതമായിരുന്നൊരു ലൊക്കേഷൻ ഇങ്ങനെ മാറ്റിയതിനെ കുറിച്ച് തിരകഥാകൃത്ത്

Kishkindha Kaandam: ഞെട്ടിച്ചു കളഞ്ഞ ലൊക്കേഷൻ; ആദ്യം ഷൂട്ട്‌ ചെയ്തത് കിഷ്കിന്ധാ കാണ്ഡം, റിലീസ് ചെയ്തത് ഭ്രമയുഗം, പക്ഷെ?

അപ്പുപ്പിള്ളയുടെ വീട്, കൊടുമൺ പോറ്റിയുടെ മന (image credits: facebook)

Published: 

30 Sep 2024 10:42 AM

ഓണം കളറാക്കാൻ എത്തിയ മലയാള ചിത്രമാണ് ആസിഫ് അലിയുടെ കിഷ്‌കിന്ധാകാണ്ഡം. നിറഞ്ഞ കൈയ്യടിയോടുകൂടി ഇന്നും തീയ്യറ്ററുകളിൽ നിറഞ്ഞാടുകയാണ് ചിത്രം. . ത്രില്ലര്‍ മോഡിലിറങ്ങിയ ചിത്രം ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച ബോക്‌സോഫീസ് വിജയമാകുന്ന കാഴ്ചയാണ് കാണുന്നത്.ഒരുവശത്ത് മലയാളത്തിന്റെ ഗതി വരെ മാറ്റുന്ന ചിത്രമായി മാറിയിരിക്കുകയാണ് കിഷ്‌കിന്ധാകാണ്ഡം. മറുവശത്ത് ചിത്രത്തവുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളാണ് വൈറലാകുന്നത്. അതിൽ ഏറെ ശ്രേദ്ധയമായത് അപ്പുപ്പിള്ള എന്ന കഥാപാത്രത്തിണന്റെ വീടാണ്.

ചിത്രത്തിൽ ഏറെ പ്രധാനപ്പെട്ട് ഒന്ന് തന്നെയാണ് ഈ വീട്. എന്നാൽ ഈ വീട് ഇതിനു മുൻപ് മലയാളിയുടെ മുൻപിൽ എത്തിയിരുന്നു. മലയാള സിനിമാപ്രേക്ഷകർക്കു സുപരിചിതമായ ഒളപ്പമണ്ണ മനയാണ് കിഷ്കിന്ധാ കാണ്ഡത്തിന് കഥാപരിസരം ഒരുക്കിയത്. ഭ്രമയുഗത്തിന്റെ ചില ഭാഗങ്ങൾ ചിത്രീകരിച്ച അതേ ഇടത്താണ് കിഷ്കിന്ധാ കാണ്ഡത്തിലെ ഭാഗങ്ങളും ഷൂട്ട് ചെയ്തത്. എന്നാൽ പ്രേക്ഷകർക്ക് ഇത് പെട്ടെന്ന് മനസ്സിലാകുല്ല. അത്രേയും മേക്കോവർ ആണ് ഈ വീടിനു നൽകിയത്. ഒടിയനിലും തന്മാത്രയിലും തുടങ്ങി ഒട്ടനേകം സിനിമകളിൽ കഥാപാത്രമായുള്ള ഒളപ്പമണ്ണ മനയെ പറ്റി കിഷ്കിന്ധ കാണ്ഡം തിരക്കഥാകൃത്ത് ബാഹുൽ രമേശ് മൂവി സ്ട്രീറ്റ് ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.

Also read-Movie Bazooka: മമ്മൂട്ടിയുടെ ബസൂക്കയ്ക്ക് ഇത് എന്തുപറ്റി; വൈകുമെന്ന സൂചനയാണോ അത്? ആരാധകർ ആശങ്കയിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
കിഷ്കിന്ധാ കാണ്ഡത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് ഭ്രമയുഗം സിനിമയുടെ ആർട്ട് ഡയറക്ടർ ജ്യോതിഷേട്ടൻ (Jothish Shankar) വെള്ളിനേഴി(ഒളപ്പമണ്ണ) മനയിൽ വന്നത്. അന്നാണ് പുള്ളിയെ ആദ്യായിട്ട് പരിചയപ്പെടുന്നത്.
ആ വീട്ടിൽ ഞങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞാലുടൻ ‘ഭ്രമയുഗത്തിന്റെ’ ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയായിരുന്നു. സെറ്റ് വർക്കുകൾക്കാവശ്യമായ അളവെടുപ്പുകൾ നടത്താനും വീടും പരിസരവും പതിനാറാം നൂറ്റാണ്ടിന്റെ ഫീൽ create ചെയ്യാൻ പാകത്തിൽ മാറ്റിയെടുക്കുന്നതിനുള്ള പ്ലാനിങ്ങിനുമായി വന്നതായിരുന്നു ജ്യോതിഷേട്ടനും ടീമും.
അവരുടെ ഡിസ്‌കഷൻസ് കേട്ടപ്പോൾ കൗതുകം തോന്നി. കിഷ്കിന്ധാ കാണ്ഡത്തിന്റെ വർക്കുമായി അതിനോടകം ഒരുമാസത്തോളം ഞങ്ങൾ മനയിൽ ചിലവഴിച്ചതിനാൽ, വീടിന്റെ ഓരോ ഭാഗവും കാണാപാഠമായിരുന്നു. ആ വീട് ‘അപ്പുപ്പിള്ളയുടെ വീട്ടിൽ’ നിന്ന് ‘കൊടുമൺ പോറ്റിയുടെ മനയായി’ മാറുന്നത് ബിഗ്സ്‌ക്രീനിൽ കാണാൻ നല്ല ആകാംഷയുണ്ടായിരുന്നു.
ആദ്യം ഷൂട്ട്‌ ചെയ്തത് കിഷ്കിന്ധാ കാണ്ഡമായിരുന്നെങ്കിലും തീയേറ്ററുകളിൽ ആദ്യമെത്തിയത് ഭ്രമയുഗമായിരുന്നു.
അക്ഷരാർത്ഥത്തിൽ ഞെട്ടി! വണ്ടറടിച്ചു.!
അത്രയും പരിചിതമായിരുന്നൊരു ലൊക്കേഷൻ തിരിച്ചറിയാൻ പറ്റാത്ത വിധം മാറ്റങ്ങളുമായി സ്‌ക്രീനിൽ!
കുറച്ച് വൈകിയെങ്കിലും, ഇങ്ങനെയൊരു ഫോട്ടോ പെട്ടെന്ന് കണ്ടപ്പോൾ ജ്യോതിഷേട്ടനും സംഘത്തിനും മനസ്സ് നിറഞ്ഞൊരു സല്യൂട്ട് കൊടുക്കണംന്ന് തോന്നി.
ഒപ്പം തന്നെ രാഹുൽ സദാശിവൻ എന്ന visionary director ക്കും DOP ഷെഹ്നാദ് ജലാൽ ഇക്കയ്ക്കും. For their exquisite brilliance in visual storytelling..
Have always had huge admiration and fascination towards the Art Department in films. Seeing their visions taking shape is such a delight to watch..!

Related Stories
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
All We Imagine As Light : ബറാക്ക് ഒബാമയുടെ ഇഷ്ടചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’; മലയാളികളുടെ അഭിനയപാടവത്തിന് പ്രശംസയേറുന്നു
Manju Warrier: മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍; വീഡിയോ വൈറല്‍
Sambhavna Seth: ‘സഹിച്ച വേദനകളെല്ലാം വെറുതെയായി’; കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ സങ്കടം പങ്കുവെച്ച് നടി
IFFK: 29-ാം ചലച്ചിത്രമേളയ്ക്ക് സമാപനം; ബ്രസീലിയൻ ചിത്രം ‘മാലുവിന്’ സുവർണ ചകോരം, അവാർഡുകൾ വാരിക്കൂട്ടി മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ