CID Ramachandran Retd. SI OTT : സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ഒടിടിയിൽ എത്തി; എവിടെ എപ്പോൾ കാണാം?

CID Ramachandran Retd. SI OTT Platform : കലാഭവൻ ഷാജോൺ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ. ഈ കഴിഞ്ഞ മെയ് മാസത്തിലാണ് സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ തിയറ്ററുകളിൽ എത്തിയത്.

CID Ramachandran Retd. SI OTT : സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ഒടിടിയിൽ എത്തി; എവിടെ എപ്പോൾ കാണാം?

സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ (Image Courtesy : Sanoop Sathian Facebook)

Published: 

20 Sep 2024 18:03 PM

കലാഭവൻ ഷാജോണിനെ കേന്ദ്ര കഥാപാത്രത്തമാക്കി നവാഗതനായ സനൂപ് സത്യൻ ഒരുക്കിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ. മെയിൽ തിയറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോഴിതാ ഒടിടിയിൽ എത്തി ചേർന്നിരിക്കുകയാണ്. മാനോരമ ഗ്രൂപ്പിൻ്റെ ഒടിടി പ്ലാറ്റ്ഫോമായ മാനോരമ മാക്സാണ് സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ (CID Ramachandran Retd. SI OTT) സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഇന്ന് സെപ്റ്റംബർ 20-ാം തീയതി മുതൽ മനോരമ മാക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങി. ചിത്രം ഒടിടി സംപ്രേഷണം ആരംഭിച്ചതായി സംവിധായകൻ സനൂപ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിക്കുകയും ചെയ്തു.

“പ്രിയപെട്ടവരെ, ഞാൻ സംവിധാനം ചെയ്ത CID രാമചന്ദ്രൻ Retd. SI തീയറ്ററിൽ ഇറങ്ങിയപ്പോൾ പ്രേക്ഷകരിൽ നിന്ന് നല്ല റെസ്പോൺസ് ആയിരുന്നു ലഭിച്ചത്. ഇന്ന് മുതൽ “CID രാമചന്ദ്രൻ Retd. SI” മനോരമ മാക്സിലൂടെ നിങ്ങൾക്ക് മുന്നിലേക്ക് വീണ്ടുമെത്തുകയാണ്. തീയറ്ററിൽ മിസ് ചെയ്തവരൊക്കെ തീർച്ചയായും സിനിമ കണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ പറയുമല്ലോ…” സനൂപ് സത്യൻ ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ : Vaazha OTT : കാത്തിരിപ്പ് അവസാനിപ്പിക്കാം, വാഴ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

കലാഭവൻ ഷാജോണിനെ പുറമെ അനുമോൾ, ബൈജു സന്തോഷ്, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, പ്രേം കുമാർ, ശ്രീകാന്ത് മുരളി, ആനന്ദ് മനമദൻ, അസീസ് നെടുമങ്ങാട്, പോളി വത്സൻ, ബാലാജി ശർമ, ഗീത് സംഗീത, തുഷാര പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. എഡി 1877 പിക്ചേഴ്സിൻ്റെ ബാനറിൽ ഷിബു മിസ്പ സനൂപ് സത്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സനൂപ് സത്യൻ തന്നെയാണ് ചിത്രത്തിൻ്റെ സംവിധായകൻ.

സനൂപും അനീഷ് വി ശിവദാസും ചേർന്നാണ് ഈ ത്രില്ലർ ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ജോ ക്രിസ്റ്റോ സേവ്യറാണ് ഛായാഗ്രാഹകൻ, ലിജോ പോളാണ് എഡിറ്റർ. അനു ബി ഐവറാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ആൻ്റോ ഫ്രാൻസിസാണ്.

Related Stories
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാറുണ്ടോ? അടിപൊളിയാണ്‌
ഇന്ത്യയുടെ ദുരിതത്തിലും ജയ്സ്വാളിന് ഇക്കൊല്ലം റെക്കോർഡ് നേട്ടം
ഇവയൊന്നും അത്താഴത്തിന് കഴിക്കരുതേ !
വെളുത്തുള്ളി ചീത്തയാകാതെ സൂക്ഷിക്കാം ഇങ്ങനെ...