Chiranjeevi: മോഹൻലാലിനും മമ്മൂട്ടിക്കും ലഭിക്കാത്ത റെക്കോർഡ് ചിരഞ്ജീവിക്ക്; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി താരം
Chiranjeevi Sets Guinness World Record: ചിരഞ്ജീവി തന്റെ 45 വർഷത്തെ സിനിമ ജീവിതത്തിൽ 156 സിനിമകളിലെ 537 പാട്ടുകളിലായി 24000നൃത്തച്ചുവടുകളാണ് വെച്ചത്.
ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഏറ്റവും മികച്ച ചലച്ചിത്ര താരത്തിനുള്ള റെക്കോർഡിനാണ് നടൻ അർഹനായത്. ഞായറാഴ്ച ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധിയും ബോളിവുഡ് താരം ആമിർ ഖാനും ചേർന്ന് ചിരഞ്ജീവിക്ക് സർട്ടിഫിക്കറ്റ് കൈമാറി.
“2024 സെപ്തംബർ 20-ന് കൊനിഡെല ചിരഞ്ജീവി എന്ന മെഗാസ്റ്റാർ (ഇന്ത്യ) ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ഏറ്റവും മികച്ച ചലച്ചിത്രതാരം-നടൻ/നർത്തകൻ എന്ന റെക്കോർഡ് സ്വന്തമാക്കി” എന്നാണ് സർട്ടിഫിക്കറ്റിൽ ഉള്ളത്. 1978-ൽ മെഗാ സ്റ്റാർ സിനിമയിൽ അരങ്ങേറ്റം കുറിച്ച ദിവസം കൂടിയാണ് സെപ്റ്റംബർ 22.
“ഗിന്നസ് വേൾഡ് റെക്കോർഡ് നേടുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇത്രയും വർഷം നീണ്ട സിനിമ ജീവിതത്തിൽ, നൃത്തം എന്നും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ബഹുമതിക്ക് എല്ലാവർക്കും നന്ദി” ചിരഞ്ജീവി പറഞ്ഞു. ചിരഞ്ജീവി തന്റെ 45 വർഷത്തെ സിനിമ ജീവിതത്തിൽ, 156 സിനിമകളിലെ 537 പാട്ടുകളിലായി 24000 നൃത്തച്ചുവടുകൾ വെച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
The Guinness World Records has recognised #MegastarChiranjeevi Konidela as the Most Prolific Film Star in Indian Film Industry, Actor / Dancer.
Megastar #Chiranjeevi has performed 24000 dance moves in 537 songs in his 156 films in a span of 45 years. #GuinnessRecordForMEGASTAR pic.twitter.com/xJ67jveAdw
— Filmy Focus (@FilmyFocus) September 22, 2024
“ഞാൻ ചിരഞ്ജീവിയുടെ വലിയ ആരാധകനാണ്. അദ്ദേഹത്തെ ഒരു സഹോദരനെ പോലെയാണ് ഞാൻ കാണുന്നത്. അദ്ദേഹത്തിന് ഈ ബഹുമതി ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ചിരഞ്ജീവിയുടെ ഏതെങ്കിലും പാട്ടുകൾ ശ്രദ്ധിച്ചാൽ അറിയാം, അദ്ദേഹം ഹൃദയം കൊണ്ട് ആസ്വദിച്ചാണ് നൃത്തം ചെയ്യുന്നത്” അവാർഡ് സമ്മാനിച്ചതിന് ശേഷം നടൻ ആമിർ ഖാൻ പറഞ്ഞു.
അതേസമയം, തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്‌ഡിയും ചിരഞ്ജീവിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. “പ്രമുഖ നടൻ കൊനിഡെല ചിരഞ്ജീവി ഗിന്നസ് ബുക്കിൽ ഇടം നേടിയത് തെലുങ്ക് ജനതയ്ക്ക് അഭിമാനകരമാണ്. അഭിനന്ദനങ്ങൾ” അദ്ദേഹം എക്‌സിൽ കുറിച്ചു.