5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Parvathy Nair: ‘ശാരീരികമായി ഉപദ്രവിച്ചു, മുഖത്ത് തുപ്പി’; ജീവനക്കാരന്റെ പരാതിയിൽ നടി പാർവതി നായരുൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്

Case Filed Against Actress Parvathy Nair:ടിയുടെ ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള നടിയുടെ വീട്ടിൽ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചെന്നാരോപിച്ച് നടിയും സുഹൃത്തുക്കളും ചേർന്ന് തന്നെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്നാണ് സുഭാഷ് ചന്ദ്രബോസെന്ന യുവാവിന്റെ പരാതി. 

Parvathy Nair: ‘ശാരീരികമായി ഉപദ്രവിച്ചു, മുഖത്ത് തുപ്പി’; ജീവനക്കാരന്റെ പരാതിയിൽ നടി പാർവതി നായരുൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്
നടി പാർവതി നായർ (Image credits:facebook)
sarika-kp
Sarika KP | Published: 22 Sep 2024 10:37 AM

ചെന്നൈ: ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്ന പരാതിയിൽ നടി പാർവതി നായരുൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്. കോടതി നിർദേശത്ത് തുടർന്നാണ് നടപടി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. നടിയുടെ ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള നടിയുടെ വീട്ടിൽ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചെന്നാരോപിച്ച് നടിയും സുഹൃത്തുക്കളും ചേർന്ന് തന്നെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്നാണ് സുഭാഷ് ചന്ദ്രബോസെന്ന യുവാവിന്റെ പരാതി.

നുഗംബക്കാതെ തന്റെ വീട്ടിൽ നിന്ന് 9 ലക്ഷം രൂപയും 1.5 ലക്ഷം രൂപയുടെ ഐഫോണും 2 ലക്ഷം രൂപയുടെ ലാപ്ടോപ്പും കാണാതായെന്നും, ചന്ദ്രബോസ് എന്ന യുവവിനെ സംശയം ഉണ്ടെന്നും നടി പരാതി നൽകിയിരുന്നു. സുഭാഷ് ചന്ദ്രബോസ് നടിയുടെ വീട്ടിലെ ജീവനക്കാരനായിരുന്നു. ഇതിനു പിന്നാലെ നടിയും സഹായികളും മർദിച്ചെന്ന് കാണിച്ച് സുഭാഷ് പൊലീസിൽ പരാതി നൽകി. നടിയുടെ ചില സൗഹൃദങ്ങളെ കുറിച്ച് മനസിലാക്കിയതിനു പിന്നാലെ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് തുപ്പുകയും ചെയ്‌തെന്നും സുഭാഷ് മാധ്യമങ്ങളടും പറഞ്ഞു.

Also read-Jayam Ravi: ‘എന്നെ ജീവിക്കാൻ അനുവദിക്കൂ’; ദാമ്പത്യം തകരാൻ കാരണം ഗായികയുമായുള്ള ബന്ധം?; പ്രതികരിച്ച് ജയം രവി

എന്നാൽ യുവാവിന്റെ പരാതിയിൽ നാൾ ഏറെയായിട്ടും ഒരുതരത്തിലുള്ള നടപടിയും എടുത്തില്ലെന്ന് കാണിച്ച് കഴിഞ്ഞ മാസം സുഭാഷ് സൈദാപേട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെ വന്ന കോടതി നിർദേശപ്രകാരമാണ് ഇപ്പോൾ പാർവതിക്കും നിർമ്മാതാവ് രാജേഷിനും മറ്റ് അഞ്ച് പേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ‍ ആരോപണങ്ങൾ നടി നിഷേധിക്കുകയാണ് ഉണ്ടായത്. നഷ്ടമായ പണം വീണ്ടെടുക്കാൻ നിയമവഴി മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നും സുഭാഷിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും പാർവതി പ്രതികരിച്ചു. വീട്ടിൽ മോഷണം നടന്നുവെന്ന് ബോധ്യമായ ശേഷം സുഭാഷിനോട് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല. ദേശീയ വനിത കമ്മീഷന് അടക്കം പരാതി നൽകിയിട്ടുണ്ടെന്നും പാർവതി പറഞ്ഞു. ജെയിംസ് ആൻഡ് ആലിസ്, തുടങ്ങിയ മലയാള സിനിമകളിൽ അഭിമയിച്ചിട്ടുള്ള പാർവതി അടുത്തിടെ ഹിറ്റായ വജ്ജയ് ചിത്രം ഗോട്ടിന്റെയും ഭാഗമായിരുന്നു.

Latest News