Bougainvillea OTT: ബോഗയ്ൻവില്ല സോണി ലിവിൽ; സ്ട്രീമിങ്ങ് തീയ്യതി പുറത്ത്

Bougainvillea OTT Release: ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബോക്സ്ഓഫീസിൽ വലിയ കളക്ഷൻ നേടാൻ കഴിഞ്ഞില്ലെങ്കിലും, ഒടിടി റിലീസിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആണ് ശ്രമം.

Bougainvillea OTT: ബോഗയ്ൻവില്ല സോണി ലിവിൽ; സ്ട്രീമിങ്ങ് തീയ്യതി പുറത്ത്

ബോഗയ്ൻവില്ല പോസ്റ്റർ (Image Credits: Lajo Jose Facebook)

Updated On: 

30 Nov 2024 19:16 PM

കുഞ്ചാക്കോ ബോബൻ ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ അമൽ നീരദ് ഒരുക്കിയ ചിത്രമാണ് ബോഗയ്ൻവില്ല. ഒക്ടോബർ 17ന് തിയറ്ററുകളിലേക്കെത്തിയ സൈക്കോളജിക്കൽ ക്രൈം തില്ലർ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ ഫഹദ് ഫാസിലും മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബോഗയ്ൻവില്ലയുടെ ഒടിടി (Bougainvillea OTT) അവകാശത്തെ കുറിച്ചുള്ള റിപോർട്ടുകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. ബോക്സ്ഓഫീസിൽ വലിയ കളക്ഷൻ നേടാൻ കഴിഞ്ഞില്ലെങ്കിലും, ഒടിടി റിലീസിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് ചിത്രം എത്തിക്കാൻ ആണ് ശ്രമം.

ബോഗയ്ൻവില്ല ഒടിടി

ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സോണി ലിവ് ആണ്. ഡിസംബർ പതിമൂന്ന് മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും.

ബോഗയ്ൻവില്ല ബോക്സ്ഓഫീസ്

ബോഗയ്ൻവില്ല ആഗോള ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയത് 40 കോടിയോളം രൂപയാണ്. കേരള ബോക്സ്ഓഫീസിൽ നിന്നും മാത്രം ഏകദേശം 15 കോടിയിൽ അധികം ചിത്രം നേടിയിട്ടുണ്ട്. ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്ക്നിക്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ബോഗയ്ൻവില്ലയുടെ ഓവർസീസ് കളക്ഷൻ 17 കോടി രൂപയാണ്. 20 കോടി രൂപയാണ് ചിത്രത്തിൻ്റെ മൊത്തം ബജറ്റെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

ALSO READ: ദുൽഖറിൻ്റെ തുടർച്ചയായ മൂന്നാം തെലുങ്ക് ബ്ലോക്ക്ബസ്റ്റർ; ലക്കി ഭാസ്കർ ഇനി ഒടിടിയിൽ കാണാം

ബോഗയ്ൻവില്ല സിനിമ

വലിയൊരു ഇടവേളയ്ക്ക് ശേഷം ജ്യോതിർമയി തന്റെ തിരിച്ചുവരവ് അറിയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ബോഗയ്ൻവില്ലയ്ക്കുണ്ട്. കൂടാതെ, കുഞ്ചാക്കോ ബോബൻ അമൽ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രമാണിത്. ഇവർക്ക് പുറമെ ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ക്രൈം നോവലിസ്റ്റ് ലാജോ ജോസിനൊപ്പം അമൽ നീരദും ചേർന്നാണ് ബോഗയ്ൻവില്ലയുടെ രചന നിർവഹിച്ചത്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമയുടെ നിർമ്മാണം. റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് സംഗീത ഒരുക്കിയിരിക്കുന്നത് സുശിൻ ശ്യാമാണ്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹകൻ. വിവേക് ഹർഷനാണ് എഡിറ്റർ.

പ്രൊഡക്ഷൻ ഡിസൈനർ: ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ: തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്, അഡീഷണൽ ഡയലോഗുകൾ: ആർ ജെ മുരുഗൻ, സ്റ്റണ്ട്: സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ, പ്രൊഡക്ഷൻ സൗണ്ട്: അജീഷ് ഒമാനക്കുട്ടൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അരുൺ ഉണ്ണിക്കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർമാർ: അജീത് വേലായുധൻ, സിജു എസ് ബാവ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റിൽസ്: ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പിആർഒ: ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻസ്: എസ്തെറ്റിക് കുഞ്ഞമ്മ.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം