Bougainvillea OTT: ബോഗയ്ൻവില്ല ഒടിടിയിൽ… അതും പറഞ്ഞതിലും നേരത്തെ; എവിടെ കാണാം?
Bougainvillea OTT Release: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ബോഗയ്ൻവില്ല ഒടിടിയിൽ പ്രദശനം ആരംഭിച്ചിരിക്കുന്നത്. ഒക്ടോബർ 17ന് തിയറ്ററുകളിലേക്കെത്തിയ സൈക്കോളജിക്കൽ ക്രൈം തില്ലർ ചിത്രം മികച്ച പ്രതികരണമാണ് ലഭിച്ചത്.
കുഞ്ചാക്കോ ബോബൻ ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ക്രാഫ്റ്റ്മാൻ അമൽ നീരദ് ഒരുക്കിയ ചിത്രം ബോഗയ്ൻവില്ല ഒടിടിയിലെത്തി (Bougainvillea OTT). ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ബോഗയ്ൻവില്ല ഒടിടിയിൽ പ്രദശനം ആരംഭിച്ചിരിക്കുന്നത്. സോണി ലിവിലാണ് ബോഗയ്ൻവില്ല എത്തിയിരിക്കുന്നത്. ഒക്ടോബർ 17ന് തിയറ്ററുകളിലേക്കെത്തിയ സൈക്കോളജിക്കൽ ക്രൈം തില്ലർ ചിത്രം മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഡിസംബർ 13 മുതൽ ഒടിടിയിൽ എത്തുമെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ പറഞ്ഞതിലും ഒരു ദിവസം മുമ്പ് തന്നെ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ് അമൽ നീരദ് വിസ്മയം.
ഏറെ നാളുകൾക്ക് ശേഷം ജ്യോതിർമയി അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഫഹദ് ഫാസിലും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുഷിൻ ശ്യാമിൻ്റെ സംഗീതവും ആനന്ദ് സി ചന്ദ്രൻ്റെ ഛായാഗ്രഹണവും വിവേക് ഹർഷൻ്റെ എഡിറ്റിംഗും കൂടെ ചേർന്നപ്പോൾ ചിത്രത്തിന് കൂടുതൽ പകിട്ട് നൽകിയിട്ടുണ്ട്. ഷറഫുദ്ദീൻ, ശ്രിന്ദ, വീണ നന്ദകുമാർ, ജിനു ജോസഫ്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ബോക്സ്ഓഫീസ് കളക്ഷൻ
40 കോടിയോളം രൂപയാണ് ബോഗയ്ൻവില്ല ആഗോള ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയത്. കേരള ബോക്സ്ഓഫീസിൽ നിന്നും ഏകദേശം 15 കോടിയിൽ അധികം അമിൽ നീരദിൻ്റെ വിസ്മയ ചിത്രം സ്വന്തമാക്കിട്ടുണ്ട്. ഓവർസീസ് കളക്ഷൻ 17 കോടിയാണെന്നാണ് ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്ക്നിക്ക് നൽകുന്ന വിവരം. എന്നാൽ ചിത്രത്തിൻ്റെ ആകെ ബജറ്റ് 20 കോടി രൂപയോളം വരും.
ബോഗയ്ൻവില്ല സിനിമ
11 വർഷങ്ങൾക്ക് ശേഷം ജ്യോതിർമയി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയാണ് ബോഗയ്ൻവില്ലയെ വ്യത്യസ്തമാക്കുന്നത്. കൂടാതെ ആദ്യമായിട്ടാണ് കുഞ്ചാക്കോ ബോബൻ ഒരു അമൽ നീരദ് ചിത്രത്തിൽ അഭിനയിക്കുന്നത്. ക്രൈം നോവലിസ്റ്റ് ലാജോ ജോസിനൊപ്പം അമൽ നീരദും ചേർന്നാണ് ബോഗയ്ൻവില്ലയുടെ രചന ഒരുക്കിയിട്ടുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സുശിൻ ശ്യാമാണ് സംഗീത ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദും വിനായക് ശശികുമാറും ചേർന്നാണ് ഗാനങ്ങളുടെ വരികൾ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹകൻ. വിവേക് ഹർഷനാണ് എഡിറ്റർ. ജോസഫ് നെല്ലിക്കലാണ് പ്രൊഡക്ഷൻ ഡിസൈനർ.
സൗണ്ട് ഡിസൈൻ: തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്, അഡീഷണൽ ഡയലോഗുകൾ: ആർ ജെ മുരുഗൻ, സ്റ്റണ്ട്: സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ, പ്രൊഡക്ഷൻ സൗണ്ട്: അജീഷ് ഒമാനക്കുട്ടൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അരുൺ ഉണ്ണിക്കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർമാർ: അജീത് വേലായുധൻ, സിജു എസ് ബാവ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റിൽസ്: ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പിആർഒ: ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻസ്: എസ്തെറ്റിക് കുഞ്ഞമ്മ.