5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bougainvillea Movie: റീതു എന്ന മൂർച്ചയേറിയ ആയുധം; ഓരോ അഭിനേത്രിയും ചെയ്യാൻ കൊതിച്ച വേഷം

2000 മുതൽ 2013 വരെയാണ് ജ്യോതിർമയിയുടെ അഭിനയ ജീവിതത്തിലെ ആദ്യ ഘട്ടം. പ്രാരംഭ ഘട്ടത്തിൽ മികച്ച രണ്ടാമത്തെ നടിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ അവാർഡിൽ പ്രത്യേക പരാമർശവും 'ഭാവം' എന്ന സിനിമയിലൂടെ താരം നേടിയിരുന്നു

Bougainvillea Movie: റീതു എന്ന മൂർച്ചയേറിയ ആയുധം; ഓരോ അഭിനേത്രിയും ചെയ്യാൻ കൊതിച്ച വേഷം
Jyothirmayi | Credits
arun-nair
Arun Nair | Published: 18 Oct 2024 17:22 PM

ഓരോ നിമിഷവും ഓർമ്മകൾ മാറി മറയുന്ന കഥാപാത്രം. ഇപ്പോൾ കണ്ടവരെ ചിലപ്പോൾ വീണ്ടും കണ്ടാൽ ഓർക്കണമെന്നില്ല. കാറ്റത്ത് ഇലകളാടും പോലെ പാറി കളിക്കുന്ന ഓർമ്മയുടെ ചെറുതരികൾ ഉള്ളിലുള്ളൊരാൾ. ഓർമ്മകൾക്കും മറവികള്‍ക്കും ഇടയിലുള്ള നേർത്ത നൂലിലൂടെ പായുന്ന അയാളുടെ ജീവിതം. കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ, തീരാനോവുകള്‍, ഒന്നും ഓർത്തെടുക്കാൻ കഴിയാത്തതിന്‍റെ വേവലാതികള്‍, പിരിമുറുക്കങ്ങൾ ഒക്കെ ഉള്ളിലുള്ള തികച്ചും സങ്കീർണ്ണമായൊരു കഥാപാത്രം. നീണ്ട 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമാലോകത്തേക്ക് മടങ്ങിയെത്തിയ ജ്യോതിർമയിക്ക് ‘ബോഗയ്‌ന്‍വില്ല’യിൽ ലഭിച്ചത് ഓരോ അഭിനേത്രിയും ചെയ്യാൻ കൊതിച്ചുപോകുന്ന രീതിയുള്ളൊരു വേഷമാണ്. സമാനതകളില്ലാത്ത വിധം തികച്ചും പ്രേക്ഷക ഹൃദയങ്ങളിൽ വേരുകളാഴ്ത്തുന്ന വിധത്തിൽ റീതു എന്ന ആ വേഷം ജ്യോതിർമയി അതി ഗംഭീരമാക്കിയിരിക്കുകയാണ്.

2000 മുതൽ 2013 വരെയാണ് ജ്യോതിർമയിയുടെ അഭിനയ ജീവിതത്തിലെ ആദ്യ ഘട്ടം. പ്രാരംഭ ഘട്ടത്തിൽ മികച്ച രണ്ടാമത്തെ നടിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ അവാർഡിൽ പ്രത്യേക പരാമർശവും ‘ഭാവം’ എന്ന സിനിമയിലൂടെ താരം നേടിയിരുന്നു. ആ സമയത്ത് ‘എന്‍റെ വീട് അപ്പൂന്‍റേം’, ‘കഥാവശേഷൻ’ എന്നീ സിനിമകളിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മലയാളം കൂടാതെ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചു. 2024-ൽ അഭിനയ ജീവിതത്തിലെ രണ്ടാം ഘട്ടത്തിൽ ജ്യോതിർമയി മടങ്ങിയെത്തുമ്പോള്‍ സിനിമ മാറി, പ്രേക്ഷകർ മാറി, കഥകൾ മാറി, ജീവിതങ്ങൾ മാറി, ജീവിത സാഹചര്യങ്ങൾ മാറി, ചുറ്റുവട്ടങ്ങൾ മാറി, ഇഷ്ടാനിഷ്ടങ്ങൾ മാറി.

ഈ മാറ്റങ്ങളെയെല്ലാം ഉൾക്കൊണ്ടാണ് ജ്യോതിർമയിയുടെ മടങ്ങിവരവ് എന്നതാണ് ശ്രദ്ധേയം. പുരോഗമന സമൂഹത്തിനിടയിൽ ഇപ്പോൾ ഏറെ ചർച്ചയായി നിൽക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയവും ഗാർഹിക അടിമത്തവും മാരിറ്റൽ റേപ്പുമൊക്കെ വ്യക്തവും കൃത്യവുമായി ‘ബോഗയ്‌ന്‍വില്ല’യിൽ അമൽ നീരദും ലാജോ ജോസും ചേർന്ന് വരച്ചിട്ടുണ്ട്. അതിന് മൂർച്ചയേറിയ ആയുധമാക്കിയിരിക്കുന്നത് റീതു എന്ന കഥാപാത്രത്തേയുമാണ്. മലയാളം ഇന്നുവരെ കാണാത്ത വിധത്തിലുള്ള അതിശക്തവും വേറിട്ടതുമായ സ്ത്രീ കഥാപാത്രമാണ് റീതു എന്ന് നിസ്സംശയം പറയാം.

സൂപ്പർ ഹിറ്റായി മാറിയ ‘ഭീഷ്‌മപര്‍വ്വ’ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ‘ബോഗയ്‌ന്‍വില്ല’. ആ കാത്തിരിപ്പ് സഫലമായതിന്‍റെ സന്തോഷത്തിലാണ് ഇപ്പോൾ പ്രേക്ഷകർ. മലയാളത്തിന് എക്കാലവും അഭിമാനിക്കാവുന്ന രീതിയുള്ള ഒരു ലോകോത്തര നിലവാരത്തിലുള്ള സിനിമയാണ് അദ്ദേഹം നൽകിയിരിക്കുന്നത്. റോയ്സ് എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനും ഡേവിഡ് കോശി എന്ന പോലീസ് വേഷത്തിൽ ഫഹദ് ഫാസിലും രമയായി ശ്രിന്ദയും മീരയായി വീണയും ബിജുവായി ഷറഫുദ്ദീനും മികച്ച രീതിയിൽ തങ്ങൾക്ക് ലഭിച്ച വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. ആനന്ദ് സി ചന്ദ്രന്‍റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്‍റെ സംഗീതവും വിവേക് ഹർഷന്‍റെ എഡിറ്റിംഗും സിനിമയുടെ ആത്മാവാണ്. അമൽ നീരദ് പ്രൊഡക്ഷൻസ് ഉദയ പിക്ചേഴ്സ് എന്നിവരുടെ ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.