'ഒരു അമൽ നീരദ് സംഭവം'? ബോഗോയ്ൻവില്ല കണ്ടവർ പറയുന്നത് ഇങ്ങനെ... | Bougainvillea Movie Review, check audience reaction after watching Amal Neerad's movie starring Kunchacko Boban, Fahadh Faasil and Jyothirmayi Malayalam news - Malayalam Tv9

Bougainvillea Movie Review : ‘ഒരു അമൽ നീരദ് സംഭവം’? ബോഗോയ്ൻവില്ല കണ്ടവർ പറയുന്നത് ഇങ്ങനെ…

Bougainvillea Movie Review, audience reaction : സെറ്റ് പീസുകൾ സാവധാനം യോജിപ്പിച്ച് അവയെ മൂന്നാം ഘട്ടത്തിൽ ബന്ധിപ്പിച്ച് പ്രേക്ഷകരെ പൂർണ്ണ സംതൃപ്തിയോടെ തിയേറ്ററുകളിൽ നിന്ന് വിടുന്നതാണ് സംവിധായകൻ്റെ ശൈലി.

Bougainvillea Movie Review : ഒരു അമൽ നീരദ് സംഭവം? ബോഗോയ്ൻവില്ല കണ്ടവർ പറയുന്നത് ഇങ്ങനെ...

Bougainvillea movie poster ( Image x)

Updated On: 

17 Oct 2024 14:05 PM

കൊച്ചി: എന്റമ്മോ അടിപൊളി സാധനം… തിയേറ്ററിൽ കൊടുത്താൽ പൈസ വസൂൽ…. അമൽ നീരദ് ചിത്രം ബൊ​ഗെയ്ൻവില്ല കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണമാണിത്. ഏറെ പ്രതീക്ഷയോടെയാണ് ഇന്ന് ബൊ​ഗെയ്ൻവില്ല തിയേറ്ററിൽ റിലീസ് ചെയ്തത്. കണ്ടിറങ്ങിയവർക്കെല്ലാം പറയാനുള്ളത് അമൽ നീരദ് മാജിക്കിനെപ്പറ്റി. ​ഗംഭീരമായ ആദ്യ പകുതിയും മാന്യമായ രീതിയിൽ പ്രകടനം കാഴ്ചവെച്ച രണ്ടാം പകുതിയും ഉള്ള ഒരു സ്ലോ സൈക്കോളജിക്കൽ ത്രില്ലറാണ് ഇതെന്നാണ് മറ്റൊരു അഭിപ്രായം ഉയർന്നത്.

കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഫഹദിന് ഇതിൽ കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു എന്നുമാണ് മറ്റൊരു അഭിപ്രായം ഉയർന്നത്. സുഷിൻ്റെ സംഗീതം സിനിമയുടെ മൂഡ് ഉയർത്തുന്നു എന്ന അഭിപ്രായവും പരക്കെയുണ്ട്. ഫഹദിന്റെ സാന്നിധ്യം സിനിമയുടെ ലെവൽ ഉയർത്തുന്നുണ്ട് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല.

ജ്യോതിർമ്മയി ഈ കഥാപാത്രത്തിനു ഏറ്റവും അനുയോജ്യമായിരുന്നു എന്നും മികച്ച കാസ്റ്റിങ് ആണെന്നുമുള്ള വിഷയത്തിലും പ്രേക്ഷകർക്ക് തർക്കമില്ല. പ്രവചിക്കാനാവാത്ത ട്വിസ്റ്റുകളാണ് സിനിമയിൽ ഉള്ളതെന്നും അവസാനം വരെ സസ്പെൻസ് നിലനിർത്തുന്നതിനു സാധിച്ചെന്നും വ്യക്തം. പ്രധാന കഥാപാത്രങ്ങളായ റോയ് ആയും റീത്തു ആയും മറ്റൊരാളെ സങ്കൽപിക്കാനാവാത്ത വിധം കുഞ്ചാക്കോയും ജ്യോതിർമ്മയിയും തിളങ്ങുന്നു എന്നാണ് പരക്കെയുള്ള അഭിപ്രായം.

അമൽ നീരദിന്റെ ആദ്യ സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലറാണ് ഇത്. ബിഗ് ബി’യുടെ തുടർച്ചയുമായി ‘ബോഗൻവില്ല’യെ സംവിധായകൻ ബന്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ട്രെയ്ലർ ഇറങ്ങിയപ്പോൾ മുതൽ ചർച്ചയുണ്ടായിരുന്നു. എന്നാൽ ചിത്രം പുറത്തുവന്നതിനു ശേഷം ഇതിനെപ്പറ്റിയുള്ള ചർച്ചകൾ ഒന്നും ഉയരുന്നില്ല.

 

അമൽ നീരദ് സ്റ്റൈൽ

 

സെറ്റ് പീസുകൾ സാവധാനം യോജിപ്പിച്ച് അവയെ മൂന്നാം ഘട്ടത്തിൽ ബന്ധിപ്പിച്ച് പ്രേക്ഷകരെ പൂർണ്ണ സംതൃപ്തിയോടെ തിയേറ്ററുകളിൽ നിന്ന് വിടുന്നതാണ് സംവിധായകൻ്റെ ശൈലി. നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിർമയി മലയാള സിനിമയിലേക്ക് തിരികെ എത്തുന്നു എന്ന സവിശേഷതയും ഉണ്ട്.

‘സ്തുതി’ എന്ന ഗാനത്തിലെ ജ്യോതിർമയിയുടെ ലുക്കിന് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. ബി​ഗ്ബി, ഭീഷ്മപർവ്വം തുടങ്ങിയ ചിത്രങ്ങളുമായി ചേർത്തു വയ്ക്കാൻ കഴിയുന്ന മേക്കിങ് എന്ന ചർച്ചകൾ നേരത്തെ തന്നെയുണ്ട്.

പുസ്തക വായനക്കാർക്ക് ലാജോ ജോസ് എന്ന പേര് സുപരിചിതമായിരിക്കും. ‘റുത്തിൻ്റെ ലോകം’, ‘കോഫി ഹൗസ്’, ‘കന്യ മരിയ’ എന്നീ പുസ്തകങ്ങളിലൂടെ പ്രശസ്തനായ ലാജോയാണ് ചിത്രത്തിൻ്റെ സഹ രചന നിർവഹിക്കുന്നത്. ‘ബോഗെയ്ൻവില്ല’ ‘റുത്തിൻ്റെ ലോകം’ എന്ന നോവലിന്റെ അഡാപ്റ്റേഷനായിരിക്കുമെന്നുള്ള ഊഹങ്ങളും നിലനിൽക്കുന്നുണ്ട്.

പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ
ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ