Shah Rukh Khan: ഒരുനോക്ക് കാണാൻ… വീടിനു മുന്നിൽ കാത്തിരുന്നത് 95 ദിവസം; ആരാധകനെ ചേർത്ത് നിർത്തി ഷാരൂഖ്

Shah Rukh Khan Meets Fan: ഝാർഖണ്ഡിൽ നിന്നുള്ള ആരാധകനെ കിങ് ഖാൻ ചേർത്ത് നിർത്തികൊണ്ടുള്ള ചിത്രങ്ങളും പുറത്തുവന്നു. സ്വന്തം നാട്ടിൽ കമ്പ്യൂട്ടർ സെന്റർ നടത്തുന്ന ആരാധകൻ ഷോപ്പ് അടച്ചാണ് ഷാരൂഖ് ഖാനെ കാണാൻ എത്തിയത്. എന്നാൽ ഏതാണ്ട് മൂന്ന് മാസത്തളോം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇദ്ദേഹത്തിന് ഷാരൂഖിനെ കാണാനായത്.

Shah Rukh Khan: ഒരുനോക്ക് കാണാൻ... വീടിനു മുന്നിൽ കാത്തിരുന്നത് 95 ദിവസം; ആരാധകനെ ചേർത്ത് നിർത്തി ഷാരൂഖ്

ഷാരൂഖാൻ അബിര ധറിനൊപ്പം (​Image Credits: Social Media)

Published: 

04 Nov 2024 23:07 PM

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളാകെ ബോളിവുഡിലെ കിങ് ഖാനെ പറ്റിയുള്ള വാർത്തകളാണ്. അദ്ദേഹത്തിൻ്റെ 59ാമത്തെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള വിശേഷങ്ങളാണ് വൈറലാകുന്നത്. അത്തരത്തിൽ മറ്റൊരു സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഷാരൂഖ് ഖാനെ കാണാനാകുമെന്ന പ്രതീക്ഷയിൽ താരത്തിന്റെ വീടിന് പുറത്ത് 95 ദിവസമായി കാത്തിരുന്ന ആരാധകന് ഒടുവിൽ സ്വപ്‌ന സാഫല്യം.

ഝാർഖണ്ഡിൽ നിന്നുള്ള ആരാധകനെ കിങ് ഖാൻ ചേർത്ത് നിർത്തികൊണ്ടുള്ള ചിത്രങ്ങളും പുറത്തുവന്നു. സ്വന്തം നാട്ടിൽ കമ്പ്യൂട്ടർ സെന്റർ നടത്തുന്ന ആരാധകൻ ഷോപ്പ് അടച്ചാണ് ഷാരൂഖ് ഖാനെ കാണാൻ എത്തിയത്. എന്നാൽ ഏതാണ്ട് മൂന്ന് മാസത്തളോം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇദ്ദേഹത്തിന് ഷാരൂഖിനെ കാണാനായത്.

ഝാർഖണ്ഡ് സ്വദേശിയായ അബിര ധർ ആണ് ആരാധന കൊണ്ട് ഷാരൂഖിനെ പോലും അത്ഭുതപ്പെടുത്തിയത്. മുംബൈയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിന് പുറത്താണ് അബിര ധർ കാത്തിരുന്നത്. കാറിലായിരുന്നു ഉറക്കം. 95 ദിവസമായി മന്നത്തിന് സമീപത്തുള്ള ഈ ആരാധകനെ കുറിച്ച് ദേശീയ മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടിരുന്നു. എത്ര ദിവസമെടുത്താലും താരത്തെ കാണാതെ മടങ്ങില്ലെന്നായിരുന്നു ഇദ്ദേഹം മാധ്യമങ്ങളോട് അന്ന് പറഞ്ഞിരുന്നത്.

ഇത്ര ദിവസം തന്റെ കമ്പ്യൂട്ടർ സെന്റർ അടച്ചിട്ടതിലൂടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും എന്നാൽ അതൊന്നും തന്റെ ആഗ്രഹത്തെ തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാര്യയും അമ്മയും ഈ തീരുമാനത്തിന് പൂർണ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം സുരക്ഷാ കാരണങ്ങളാൽ ഇത്തവണ ഷാരൂഖിന്റെ ജന്മദിനത്തിൽ ആരാധകർക്ക് മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയായ മന്നത്തിന് പുറത്ത് ഒത്തുകൂടാൻ കഴിഞ്ഞിരുന്നില്ല. പതിവ് പോലെ ആരാധകരെ അഭിവാദ്യം ചെയ്യാൻ ഷാരൂഖ് മന്നത്തിന്റെ ബാൽക്കണിയിൽ എത്തിയതുമില്ല. അതേസമയം കുറച്ച് ആരാധകർക്കൊപ്പം മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന പരിപാടി നടത്തിയാണ് ഷാരൂഖ് ഇത്തവണത്തെ പിറന്നാൾ ആഘോഷിച്ചത്.

സിഡ്‌നിയിലെ ഹീറോകള്‍
സ്ട്രെസ് കുറയ്ക്കാൻ സൂര്യകാന്തി വിത്ത് കഴിക്കൂ
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്