സുരേഷ് ഗോപിയെ തള്ളിയോ ബിജെപി? നിലപാടു പറയാന്‍ പാര്‍ട്ടി അധ്യക്ഷനുണ്ടെന്ന് കെ സുരേന്ദ്രൻ | BJP state president k surendran rejects Union Minister Suresh Gopi's comment over allegations against film stars Malayalam news - Malayalam Tv9

Suresh Gopi vs K Surendran: സുരേഷ് ഗോപിയെ തള്ളിയോ ബിജെപി? നിലപാടു പറയാന്‍ പാര്‍ട്ടി അധ്യക്ഷനുണ്ടെന്ന് കെ സുരേന്ദ്രൻ

Published: 

27 Aug 2024 14:21 PM

Suresh Gopi vs K Surendran: മുകേഷിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു കോൺക്ലേവും സംസ്ഥാനത്ത് നടക്കില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Suresh Gopi vs K Surendran: സുരേഷ് ഗോപിയെ തള്ളിയോ ബിജെപി? നിലപാടു പറയാന്‍ പാര്‍ട്ടി അധ്യക്ഷനുണ്ടെന്ന് കെ സുരേന്ദ്രൻ

K surendran and suresh gopi

Follow Us On

തിരുവനന്തപുരം: സിനിമാതാരങ്ങൾക്കെതിരായ ലൈംഗികാരോപണത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനത്തെപ്പറ്റി പ്രതികരിച്ച് ബിജെപി നേതൃത്വം. ചലച്ചിത്ര നടൻ എന്ന നിലയിലുള്ള അഭിപ്രായമായി മാത്രം അതിനെ കണ്ടാൽ മതിയെന്നാണ് ബി ജെ പി നേതൃത്വം പ്രതികരിച്ചത്. ആരോപണ വിധേയനായ മുകേഷ് രാജിവെക്കണമെന്നതാണ് ബി ജെ പിയുടെ നിലപാട് എന്നും ആ നിലപാടിൽ ഉറച്ചാണ് പാർട്ടി മുന്നോട്ടു പോകുന്നതെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വ്യക്തമാക്കി.

മുകേഷ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്തും തിരുവനന്തപുരത്തും പാർട്ടി സമരം നയിക്കുമെന്നും ആ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചലച്ചിത്ര നടൻ, മന്ത്രി എന്നീ നിലകളിൽ സുരേഷ് ഗോപിക്ക് അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങളുണ്ടാകുമെന്നും ഞങ്ങളെ സംബന്ധിച്ചിടത്തോളം പാർട്ടിയുടെ നിലപാടാണ് പ്രധാനമെന്നും സുരേഷ് ​ഗോപി വിഷയത്തിൽ സുരേന്ദ്രൻ പ്രതികരിച്ചു.

പാർട്ടി നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. രഞ്ജിത്തും, സ്വകാര്യ സംഘടനയുടെ സെക്രട്ടറിയായ സിദ്ദിഖും രാജിവെച്ചിട്ടുണ്ടെങ്കിൽ, നിയമസഭ സാമാജികനായിട്ടുള്ള, അധികാരം കയ്യാളുന്ന ഒരാൾ എത്രയും പെട്ടെന്ന് രാജിവെച്ച് പോകേണ്ടതാണ് എന്നു സുരേന്ദ്രൻ തുറന്നടിച്ചു.

ALSO READ – ട്രാൻസ് വിഭാഗത്തിൽപ്പെട്ടവർക്ക് സ്ത്രീകളെ പോലെയാണോ സുഖം ലഭിക്കുക’; സുരാജ് വെഞ്ഞാറമൂട് മോശം ചോദ്യം ചോദിച്ചുയെന്ന് നടി

സ്ത്രീപീഡനത്തിന്റെ അപ്പോസ്തലനായ ഒരാളെ, ഈ വിഷയത്തിലെ കോൺക്ലേവിൽ പങ്കെടുക്കാൻ സർക്കാർ ക്ഷണിച്ചു വരുത്തിയാൽ ആ കോൺക്ലേവ് തന്നെ തടയുകയാണ് വേണ്ടത്, മുകേഷിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു കോൺക്ലേവും സംസ്ഥാനത്ത് നടക്കില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഇത് നിങ്ങളുടെ തീറ്റയാണ്; അതുവച്ച് കാശ് ഉണ്ടാക്കിക്കൊള്ളൂ – സുരേഷ് ​ഗോപി

നടന്മാർക്കെതിരേ ഉയർന്ന ലൈം​ഗികാരോപണ വിഷയത്തിൽ അഭിപ്രായം ചോദിച്ച മാധ്യമ പ്രവർത്തകരോട് കയർത്ത് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇത് നിങ്ങളുടെ തീറ്റയാണെന്നാണ് ഞാൻ മനസിലാക്കുന്നത്, സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ് മാധ്യമങ്ങൾ എന്നാണ് സുരേഷ് ​ഗോപി പ്രതികരിച്ചത്. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്.

നിങ്ങൾ കോടതിയാണോയെന്നും സുരേഷ് ഗോപി ചോദ്യമുന്നയിച്ചു. വിശുദ്ധ എവുപ്രസ്യമ്മയുടെ കബറിടത്തിൽ സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version