Besty Movie: ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാർക്ക് ഇടയിലെത്തുന്ന ഒരു സുഹൃത്ത് : ബെസ്റ്റി ജനുവരി 24-ന്

ഔസേപ്പച്ചനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. 'ബെസ്റ്റി'യിലെ ഗാനങ്ങൾക്ക് ഒപ്പം പഴയ ഹിറ്റ് മാപ്പിള പാട്ടുകളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

Besty Movie: ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാർക്ക് ഇടയിലെത്തുന്ന ഒരു സുഹൃത്ത് : ബെസ്റ്റി ജനുവരി 24-ന്

Besty Malayalam Movie

Published: 

25 Dec 2024 10:59 AM

കെ.വി അബ്ദുൾ നാസർ നിർമ്മിച്ച് ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ തീയ്യേറ്ററുകളിൽ എത്തുന്ന ‘ബെസ്റ്റി’ ജനുവരി 24ന് റിലീസ് ചെയ്യും. ഷാനു സമദ് ആണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കി സംവിധാനം ചെയ്യുന്നത്. ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാർക്ക് ഇടയിലെത്തുന്ന ഒരു സുഹൃത്തും, പിന്നീട് അതിനെ തുടർന്നുണ്ടാകുന്ന രസകരമായ സംഭവ വികസങ്ങളും നർമ്മത്തിൻ്റെ പശ്ചാത്തലത്തിലാണ് ബെസ്റ്റിയിൽ അവതരിപ്പിക്കുന്നത്.

ഔസേപ്പച്ചനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ‘ബെസ്റ്റി’യിലെ ഗാനങ്ങൾക്ക് ഒപ്പം പഴയ ഹിറ്റ് മാപ്പിള പാട്ടുകളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി, തുടങ്ങിയ ലൊക്കേഷനുകളിൽ ആണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത് അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക്, സാക്ഷി അഗർവാൾ എന്നിവരാണ്.

ALSO READ: B Sukumar : ബി സുകുമാർ സിനിമ വിടുന്നു?; പുഷ്പ സംവിധായകൻ്റെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു

ഇവരെ കൂടാതെ മലയാളത്തിലെ തന്നെ മുൻനിര താരങ്ങളായ സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽപാലാഴി, അബുസലിം, ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി നീനാസം, തിരു, ശ്രവണ, സോനാനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ, ദീപ, സന്ധ്യമനോജ്‌ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

കഥ : പൊന്നാനി അസീസ്. ക്യാമറ: ജിജു സണ്ണി. പ്രൊഡക്ഷൻ ഇൻ ചാർജ്: റിനി അനിൽകുമാർ. ചിത്രത്തിൻ്റെ സംഗീതം നിർവ്വഹിക്കുന്നത് ഔസേപ്പച്ചൻ അൻവർഅമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ എന്നിവർ ചേർന്നാണ്.

മറ്റ് അണിയറ പ്രവർത്തകർ

ഗാനരചന: ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല. ഒറിജിനൽ സ്കോർ: ഔസേപ്പച്ചൻ, എഡിറ്റർ: ജോൺ കുട്ടി. പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സെന്തിൽ പൂജപ്പുര. പ്രൊഡക്ഷൻ മാനേജർ: കുര്യൻജോസഫ്. കല: ദേവൻകൊടുങ്ങല്ലൂർ. ചമയം: റഹിംകൊടുങ്ങല്ലൂർ. സ്റ്റിൽസ്: അജി മസ്കറ്റ്. സംഘട്ടനം: ഫിനിക്സ്പ്രഭു. കോസ്റ്റ്യൂം: ബ്യൂസിബേബി ജോൺ. സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ. ചീഫ് അസോസിയറ്റ് ഡയറക്ടർ: തുഫൈൽ പൊന്നാനി. അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ. സഹ സംവിധാനം: റെന്നി, സമീർഉസ്മാൻ, ഗ്രാംഷി,സാലി വി.എം, സാജൻ മധു. കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര.

വീട്ടില്‍ താമര വളര്‍ത്തുന്നുണ്ടോ? ഈ ദിശയിലാണ് ഉത്തമം
പുഴുങ്ങിയ മുട്ടയാണോ, ഓംലെറ്റാണോ ആരോഗ്യത്തിന് നല്ലത്‌ ?
കിവി ചില്ലക്കാരനല്ല; ഗുണങ്ങളേറെ
മെൽബൺ ടെസ്റ്റിൽ കെഎൽ രാഹുലിനെ കാത്തിരിക്കുന്നത് സവിശേഷകരമായ റെക്കോർഡ്