Movie Bazooka: മമ്മൂട്ടിയുടെ ബസൂക്കയ്ക്ക് ഇത് എന്തുപറ്റി; വൈകുമെന്ന സൂചനയാണോ അത്? ആരാധകർ ആശങ്കയിൽ

ബസൂക്ക എത്താൻ വൈകുമെന്ന് തരത്തിലുള്ള സൂചനയാണ് വന്നുകൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള സൂചന നല്‍കിയിരിക്കുന്നത്. ഇതോടെ ആരാധകർ ഏറെ നിരാശയിലാണ്.

Movie Bazooka: മമ്മൂട്ടിയുടെ ബസൂക്കയ്ക്ക് ഇത് എന്തുപറ്റി; വൈകുമെന്ന സൂചനയാണോ അത്? ആരാധകർ ആശങ്കയിൽ

മമ്മൂട്ടി (image credits: facebook)

Published: 

30 Sep 2024 09:24 AM

ഏറെ ആരാധകരുള്ള താരമാണ് മമ്മൂട്ടി. വ്യത്യസ്ത വേഷത്തിൽ എത്തി ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് താരം. അതുകൊണ്ട് തന്നെ താരത്തിന്റെ ഓരോ ചിത്രത്തിന്റെ വിശേഷങ്ങളും ആരാധകർ ഇരും കൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. താരത്തിന്റെ അടുത്ത ചിത്രമായ ബസൂക്കയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ ബസൂക്ക എത്താൻ വൈകുമെന്ന് തരത്തിലുള്ള സൂചനയാണ് വന്നുകൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള സൂചന നല്‍കിയിരിക്കുന്നത്. ഇതോടെ ആരാധകർ ഏറെ നിരാശയിലാണ്.

താരം എന്നും തന്റെ സോഷ്യൽ മീഡിയയിൽ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ ഇടാറുണ്ട്. ഓരോ സമയത്തും എത്താനിരിക്കുന്ന ചിത്രങ്ങളുടെ ഫോട്ടോയാണ് മമ്മൂട്ടി കവറാക്കാറുള്ളത്. എന്നാൽ ഇപ്പോഴിതാ മമ്മൂട്ടി ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ വേഷമിട്ട് ഒരുങ്ങുന്ന ഡൊമനിക് ആന്റ് ദ ലേഡീസ് പേഴ്‍സാണ് ഫേസ്ബുക്കിന്റെ കവറാക്കിയിട്ടുള്ളത്. അതിന്റെ അര്‍ഥം ആദ്യ റിലീസ് ചിത്രമായിരിക്കും എന്നാണ് ആരാധകര്‍ കണ്ടെത്തുന്നതും ചര്‍ച്ചയാക്കുന്നതും.

Also read-L2 Empuraan: ‘എമ്പുരാനിൽ’ മോഹൻലാലിനൊപ്പം മമ്മൂട്ടിയും? ആരാധകരെ ആവേശത്തിലാക്കി പുതിയ റിപ്പോർട്ടുകൾ

എന്നാൽ താരത്തിന്റെതായ എത്തേണ്ട ആദ്യ ചിത്രം ബസൂക്കയാണ്. കഴിഞ്ഞ ഓണത്തിന് മമ്മൂട്ടിയുടെ ബസൂക്ക തിയറ്ററില്‍ എത്തും എന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ അത് ഉണ്ടായിട്ടില്ല. ബസൂക്കയുടെ പോസ്റ്ററുകള്‍ ഇറക്കിയിട്ടും കവര്‍ ഫോട്ടോയായി മമ്മൂട്ടി മാറ്റാത്തത് വൈകുമെന്നതിനാലാണെന്നാണ് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സംവിധായകൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത് ശ്രദ്ധയാകര്‍ഷിക്കുകയും ഹിറ്റുമായപ്പോള്‍ വൈകാതെ ചിത്രത്തിന്റെ റിലീസുണ്ടാകുമെന്ന് പ്രതീക്ഷിിച്ചിരുന്നു. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോൻ, സണ്ണി വെയ്ൻ, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോന്റെ ഭാഗം പൂര്‍ത്തിയാകാനുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്തായാലും പ്രേക്ഷകര്‍ മമ്മൂട്ടിയുടെ ബസൂക്ക സിനിമയ്‍ക്കായി കാത്തിരിക്കുകയാണ്.

Related Stories
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
All We Imagine As Light : ബറാക്ക് ഒബാമയുടെ ഇഷ്ടചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’; മലയാളികളുടെ അഭിനയപാടവത്തിന് പ്രശംസയേറുന്നു
Manju Warrier: മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍; വീഡിയോ വൈറല്‍
Sambhavna Seth: ‘സഹിച്ച വേദനകളെല്ലാം വെറുതെയായി’; കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ സങ്കടം പങ്കുവെച്ച് നടി
IFFK: 29-ാം ചലച്ചിത്രമേളയ്ക്ക് സമാപനം; ബ്രസീലിയൻ ചിത്രം ‘മാലുവിന്’ സുവർണ ചകോരം, അവാർഡുകൾ വാരിക്കൂട്ടി മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’
Amrutha Suresh: ‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ്
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്