Asla Marley: ദിയയുടെ ‘ഓ ബൈ ഓസി’യിൽ നിന്നും ആഭരണം വാങ്ങിയ അനുഭവം പങ്കുവെച്ച് അസ്‌ല മാർലി
Asla Marley on Diya 'Oh By Ozy': ദിയ കൃഷ്ണക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് യൂട്യൂബർ അസ്‌ല മാർലി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം ദിയ കൃഷ്ണയാണ്. താര പുത്രി ദിയയുടെ ‘ഓ ബൈ ഓസി’ എന്ന സംരംഭത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ കനക്കുകയാണ്. പ്രമുഖ യൂട്യൂബ് ചാനലായ ഉപ്പും മുളകും ലൈറ്റിലെ സംഗീത അനിൽകുമാർ ആണ് ‘ഓ ബൈ ഓസി’ക്കെതിരെ രംഗത്തെത്തിയത്. ദിയ വിൽക്കുന്ന ആഭരണങ്ങൾക്ക് ഗുണനിലവാരം ഇല്ലെന്നായിരുന്നു അവരുടെ വാദം. ഇതിനു പിന്നാലെ, ഇവരുടെ ആരോപണങ്ങളെ തള്ളി ദിയയും രംഗത്തെത്തി. അതിനിടെയാണ്, യൂട്യൂബർ അസ്‌ല മാർലി ഈ സംഭവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ദിയ കൃഷ്ണയുടെ ഓ ബൈ ഓസിയിൽ നിന്നും ആഭരണം വാങ്ങിയ അനുഭവമാണ് അസ്‌ല മാർലി പങ്കുവെച്ചത്. ദിയ കൃഷ്ണയെയും അവരുടെ സ്ഥാപനത്തെ കുറിച്ചുമൊക്കെ എല്ലാവർക്കും അറിയുന്നതാണ്. എല്ലാവരെയും പോലെ ദിയയുടെ പേജിൽ കയറി താനും അവരുടെ ആഭരണങ്ങൾ നോക്കാറുണ്ട്. മറ്റുള്ള ചില സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഓ ബൈ ഒസിയിൽ പല സാധനങ്ങൾക്കും വില കുറവയാണ് തോന്നിയതെന്നാണ് അസ്‌ല പറയുന്നത്.
സഹോദരന്റെ വിവാഹത്തിന് വേണ്ടിയാണ് അസ്‌ല ദിയയുടെ കൈയിൽ നിന്നും ആഭരണം വാങ്ങുന്നത്. രണ്ടു ദിവസത്തിനുള്ളിൽ തന്നെ തനിക്ക് സാധനം വേണമെന്ന് പറഞ്ഞുകൊണ്ടാണ് ഓർഡർ ചെയ്തത്. പറഞ്ഞ സമയത്ത് കിട്ടുകയും ചെയ്തു. കൊടുത്ത പൈസയ്ക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ഗുണനിലവാരമുള്ള ആഭരണം തന്നെ ലഭിച്ചു. പലരും അത് കണ്ട് സ്വർണമാണെന്ന് വരെ തെറ്റിധരിച്ചു. ദിയയുടെ ഓർണമെന്റ്സിൽ താൻ 100% സംതൃപ്തയാണെന്നും അസ്‌ല വ്യക്തമാക്കി.
ഇതേ കുറിച്ച് നേരത്തെ തന്നെ ഒരു വീഡിയോ ചെയ്യണമെന്ന് കരുതിയതാണ്. എന്നാൽ, ഇപ്പോൾ വരുന്ന ഓരോ വാർത്തകൾ കാണുമ്പോൾ ഇതാണ് നല്ല സമയമെന്ന് എനിക്ക് തോന്നി. ഈ വീഡിയോ ഒരിക്കലും അവരുടെ കൈയിൽ നിന്നും പൈസ വാങ്ങി പ്രൊമോഷന് വേണ്ടി ചെയുന്നതല്ല. ഏതൊരു ബിസിനസ് എടുത്താലും പ്രശ്നങ്ങൾ സ്വാഭാവികമാണ്. എന്നാൽ, ഒരു ബിസിനസ് നടത്തി കൊണ്ട് പോവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ALSO READ: യുട്യൂബർ അര്‍ജുന്‍ സുന്ദരേശൻ വിവാഹിതനായി; വധു അപര്‍ണ പ്രേംരാജ്
“ദിയയെ തനിക്കൊരു ഇൻഫ്ലുൻസറായി തോന്നിയത് അവർ ബിസിനസ് ചെയ്യുന്നത് കണ്ടിട്ടാണ്. ഈ പ്രായത്തിൽ ഇത്രയധികം കസ്റ്റമേഴ്സിനെ കിട്ടുക എന്ന് പറയുന്നത് അത്ര നിസ്സാര കാര്യമല്ല. ഞാൻ ആഭരണം വാങ്ങിയ വിവരം ദിയ പോലും അറിഞ്ഞുകാണില്ല. എന്നോട് സംസാരിച്ചതും, കാര്യങ്ങൾ കൈകാര്യം ചെയ്തതുമെല്ലാം അവരുടെ സ്റ്റാഫാണ്.” അസ്‌ല പറഞ്ഞു.
“ഇത്തരം വിഷയങ്ങൾ വരുമ്പോൾ അവരുടെ പേർസണൽ കാര്യങ്ങൾ കൂടി വലിച്ചിഴക്കുന്നത് ശരിയായ പ്രവണതയല്ല. ഒരാൾക്ക് ഒരു തെറ്റ് പറ്റുമ്പോൾ അതിനെ വിമർശിക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് വരുന്നത്. അതിൽ പലരും പണ്ട് നടന്ന കാര്യങ്ങൾ ഇതിലേക്ക് വലിച്ചിഴക്കുന്നു. മുമ്പ് നടന്ന കാര്യമാണെങ്കിൽ അത് അന്ന് തന്നെ പറയാത്തത് എന്ത് കൊണ്ടാണ്? ഇപ്പോൾ അക്കാര്യങ്ങൾ പറഞ്ഞു വരുന്നത് അവരുടെ ബിസിനസ് തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഒരാളുടെ കഷ്ടപ്പാടാണ് ആ ബിസിനസ്. ഫോൺ ഓർഡർ ചെയ്ത് തേപ്പുപെട്ടി വന്ന കഥ വരെ നമ്മൾ കേട്ടിട്ടുണ്ട്. ഏതൊരു ബിസിനസായാലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. പാളിച്ചകൾ പറ്റിയെന്ന് വരും. കുറച്ചെങ്കിലും അഭിനന്ദിക്കാൻ പഠിക്കണം.” അസ്‌ല അഭിപ്രായപ്പെട്ടു.