5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

AR Rahman Divorce: സൈറ ബാനുവിന് ജീവനാംശമായി എത്ര കോടി ലഭിക്കും, നിർണായക കോടതി വിധി

AR Rahman Saira Banu Divorce: വിവാഹ മോചന വാർത്തക്ക് പിന്നാലെ ജീവനാംശം സംബന്ധിച്ചുള്ള ചർച്ചകളും ഒരു സൈഡിൽ നടക്കുന്നുണ്ട്. ഇതിന് ആധാരാമെന്ന പോൽ മുസ്ലിം സമൂഹത്തിലെ വിവാഹമോചനവുമായി ബന്ധപ്പെട്ട് അടുത്തിടെ സുപ്രീം കോടതി വലിയൊരു നിർദ്ദേശം നൽകിയിരുന്നു.

AR Rahman Divorce: സൈറ ബാനുവിന് ജീവനാംശമായി എത്ര കോടി ലഭിക്കും, നിർണായക കോടതി വിധി
AR Rahman | Credits: Getty Images
arun-nair
Arun Nair | Published: 20 Nov 2024 15:06 PM

എആർ റഹ്മാൻ്റെയും ഭാര്യ സൈറ ബാനുവിൻ്റെയും വിവാഹ മോചന വാർത്തകളാണ് ഇപ്പോൾ ഏറ്റവും അധികം ചർച്ചാ വിഷയം. നീണ്ട 29 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞിരിക്കുകയാണ്. 1995 ലാണ് റഹ്മാൻ സൈറയെ വിവാഹം ചെയ്തത്. ഖജീജ, റഹീമ, അമീൻ എന്നീ മൂന്ന് മക്കളാണ് ദമ്പതികൾക്കുള്ളത്. വിവാഹ മോചന വാർത്തക്ക് പിന്നാലെ ജീവനാംശം സംബന്ധിച്ചുള്ള ചർച്ചകളും ഒരു സൈഡിൽ നടക്കുന്നുണ്ട്. ഇതിന് ആധാരാമെന്ന പോൽ മുസ്ലിം സമൂഹത്തിലെ വിവാഹമോചനവുമായി ബന്ധപ്പെട്ട് അടുത്തിടെ സുപ്രീം കോടതി വലിയൊരു നിർദ്ദേശം നൽകിയിരുന്നു.

മെഹർ

വിവാഹം എന്നത് ഇസ്ലാം മതത്തിൽ ഒരു കരാറാണ്. ഇതിൽ, മെഹർ എത്രയെന്ന് നിശ്ചയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് തയ്യാറാക്കുന്ന ഉടമ്പടിയിൽ വധുവിൻ്റെയും വരൻ്റെയും വീട്ടുകാർ ഒപ്പിടും. ദാമ്പത്യം തകരുമ്പോഴോ വിവാഹമോചനം നേടുമ്പോഴോ സ്ത്രീക്ക് ഈ തുക മെഹറായി തിരികെ ലഭിക്കും. അത്തരത്തിൽ എ ആർ റഹ്മാനുമായുള്ള സൈറയുടെ വിവാഹമോചനത്തിന് ശേഷം സാധാരണഗതിയിൽ മെഹറിന്റെ പണം മാത്രമേ അവർക്ക് ലഭിക്കൂ. എന്നാൽ, അടുത്തിടെയിറങ്ങിയ സുപ്രീം കോടതിയുടെ സുപ്രധാന വിധിന്യായത്തിൽ (2024 ജൂലൈ 10), ഒരു മുസ്ലീം സ്ത്രീക്ക് ഭർത്താവിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ടെന്ന് കോടതി പറയുന്നു.

ALSO READ: Saira Banu: എആർ റഹ്മാനായി അമ്മ കണ്ടെത്തിയ വധു, ഗുജറാത്തിലെ സമ്പന്ന കുടുംബത്തിലെ അംഗം; ആരാണ് സൈറ ബാനു?

എന്താണ് മഹർ

മുസ്‌ലിം സമുദായത്തിൽ വിവാഹ സമയം വരൻ വധുവിന് നൽകാനായി നിശ്ചയിക്കുന്ന വിവാഹമൂല്യമാണ് മഹർ. സ്ത്രീകൾക്കുള്ള അവകാശമാണ് മഹർ . വരൻ (പുരുഷൻ) സ്ത്രീയുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം (മഹർ) ആവണം നൽകേണ്ടത് എന്നാണ് വെയ്പ്പ്. ഇത്തരത്തിൽ വിവാഹമൂല്യം നിശ്ചയിക്കാതെയും അല്ലാതെ നൽകാതെയുമുള്ള ഒരു വിവാഹവും സാധുവാകില്ല.

സൈറയ്ക്ക് എത്ര പണം കിട്ടുമെന്നത്

ഭാര്യയ്ക്കും കുട്ടികൾക്കും മാതാപിതാക്കൾക്കും ജീവനാംശം നിശ്ചയിക്കാൻ ബന്ധപ്പെട്ട മജിസ്ട്രേറ്റിന് അധികാരമുണ്ടെന്ന് സിആർപിസി സെക്ഷൻ 125 അടിസ്ഥാനമാക്കിയാണ് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത്. അതേസമയം കോടതിയുടെ തീരുമാനം മുസ്ലിം വ്യക്തിനിയമത്തിലെ ഇടപെടലാണെന്നാണ് വിമർശകർ പറയുന്നത്. ഇത്തരത്തിൽ നോക്കുമ്പോൾ സൈറാ ബാനുവിന് എ ആർ റഹ്മാനിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ട്.

ALSO READ: A R Rahman: ഏറെ വേദനയില്‍ നിന്നെടുത്ത തീരുമാനം; ബന്ധം പിരിയുന്നതായി എ ആര്‍ റഹ്‌മാന്റെ ഭാര്യ സൈറ

അവർക്ക് എത്ര ജീവനാംശം ലഭിക്കും എന്നതാണ് ഉയരുന്ന ചോദ്യം, അത് തീരുമാനിക്കേണ്ടത് മജിസ്ട്രേറ്റാണ്. ഭർത്താവിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തായിരിക്കും സ്വഭാവികമായും ജുഡീഷ്യൽ മജിസ്ട്രേറ്റ് ജീവനാംശം നിശ്ചയിക്കുന്നത്. ആയിരക്കണക്കിന് കോടി രൂപ ആസ്തിയുള്ള എആർ റഹ്മാനിൽ നിന്നും ന്യായമായ തുക സൈറയ്ക്ക് ലഭിക്കാനാണ് സാധ്യത.

 

Latest News