Siddhi Mahajankatti : നായികയായി എത്തിയ ആദ്യ ചിത്രം ബ്ലോക്ക്ബസ്റ്റർ; സിനിമ വേണ്ട IIM മതി എന്ന് തീരുമാനം; മലയാള സിനിമ മറന്ന ആ നായിക
Actress Siddhi Mahajankatti Movies : സിനിമയ്ക്ക് പുറമെ ഇൻഫ്ലുവെൻസർ, നർത്തകി തുടങ്ങിയ മേഖലയിൽ സിദ്ധി മഹാജൻകട്ടി ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അവിശ്വസനീയമായി രണ്ടാം സിനിമയ്ക്ക് ശേഷം സിദ്ധിക്ക് സിനിമയിൽ നിന്നും വിട്ട് നിൽക്കേണ്ടി വന്നു.
ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തികൊണ്ട് ഒരു നവാഗതനായ സംവിധായകൻ ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരു ചിത്രം ഒരുക്കി. സിനിമയുടെ അണിയറപ്രവർത്തകരിൽ ആകെ പ്രമുഖമായിട്ടുള്ള പേര് നിർമാതാവായ വിനീത് ശ്രീനിവാസൻ്റേത് മാത്രമായിരുന്നു. എഞ്ചിനീയറിങ് ക്യാമ്പസും ഐവിയും എല്ലാം ചേർത്തുകൊണ്ടുള്ള കഥയുമായി 2016ൽ എത്തിയ ആനന്ദം ആയിരുന്നു ആ ചിത്രം. ആ വർഷത്തെ മികച്ച ജയങ്ങളിൽ ഒന്നായി മാറിയ ആനന്ദം ഏകദേശം 100 ദിവസത്തോളം തിയറ്ററിൽ ഓടി. സിനിമ തരംഗമായി മാറിയതോടെ അതിലെ ഓരോ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറി. പിന്നാലെ അവർ മലയാള സിനിമയിലെ ശ്രദ്ധേയമായ താരങ്ങളുമായി. പക്ഷെ ഒരാൾ ഒഴികെ!
സിദ്ധി മഹാജൻകട്ടി
ആനന്ദത്തിലൂടെ സിനിമ മേഖലയിലേക്ക് കൽചുവട് എടുത്തുവെച്ച റോഷൻ മാത്യു, വിശാഖ് നായർ, അരുൺ കുര്യൻ, അന്നു ആൻ്റണി, അനാർക്കലി മരിക്കാർ, തോമസ് മാത്യു തുടങ്ങിയവർ ഇന്ന് മലയാള സിനിമയിൽ പ്രമുഖരായ താരങ്ങളായി മാറി. എന്നാൽ ചിത്രത്തിൽ നായികയായി എത്തിയ സിദ്ധി മഹാജൻകട്ടിക്ക് മാത്രം പറയത്തക്ക ഒരു കരിയർ സിനിമയിൽ സൃഷ്ടിക്കാനായില്ല. ദിയ എന്ന ക്യൂട്ട് നായികയുടെ വേഷത്തിലെത്തി സിദ്ധി ശ്രദ്ധേയമായ ഒരു താരമായി മാറിയെങ്കിലും അതൊരു തുടക്കം മാത്രമായി ഒതുങ്ങു പോയി.
ALSO READ : Gopi Sundar: ‘ബാംഗ്ലൂർ ഡേയ്സ്’; മയോനിയെ നെഞ്ചോട് ചേർത്ത് ഗോപി സുന്ദർ, ചിത്രം വൈറൽ
View this post on Instagram
സക്കൻഡ് ഹീറോയിനായി രണ്ടാം ചിത്രം
ആനന്ദത്തിന് ശേഷം സിദ്ധിയെ ബിഗ് സ്ക്രീനിൽ കാണാനായത് ഹാപ്പി സർദാർ എന്ന കോമഡി ചിത്രത്തിലായിരുന്നു. കാളിദാസ് ജയറാമിൻ്റെ മലയാളം ഫ്ലോപ്പുകളിൽ ഒന്നായ ഹാപ്പി സർദാറിൽ സിദ്ധി സക്കൻഡ് ഹീറോയിനായിട്ടാണ് എത്തിയത്. സിനിമ വലിയ ശ്രദ്ധേയമാകാതെ വന്നതോടെ സിദ്ധിക്കും വേണ്ടത്ര ഫെയിം ലഭിച്ചില്ല. അതോടെ ആനന്ദത്തിലെ ദിയയിലൂടെ ലഭിച്ച ഇമേജിന് പകരം മറ്റൊരു മുഖം സിദ്ധിക്ക് സൃഷ്ടിക്കാനായില്ല.
View this post on Instagram
അവസരമില്ലാതെ വന്നതോടെ പഠനത്തിലേക്ക് തിരഞ്ഞു
കോളേജിൽ വെച്ച് നടന്ന ഓഡിഷനിലൂടെയാണ് സിദ്ധിക്ക് ആനന്ദത്തിലേക്ക് അവസരം ലഭിക്കുന്നത്. നൃത്തം, നാടകം തുടങ്ങിയ മേഖലയിൽ സജീവമായി പ്രവർത്തിച്ച താരത്തിന് ആഗ്രഹിച്ച ഒരു തുടക്കം സിനിമയിൽ സിദ്ധിക്ക് ലഭിച്ചു. കരിയർ മലയാളത്തിലാണെങ്കിലും സിദ്ധിയുടെ താമസം ബെംഗളൂരുവിൽ തന്നെ തുടർന്നു. അതുകൊണ്ടാകാം കാര്യമായ ക്ഷണം മറ്റ് മലയാളം സിനിമകളിൽ നിന്നും സിദ്ധിക്ക് ലഭിക്കാതെ വന്നു. ഇതോടെ താരത്തിന് തൻ്റെ വിദ്യാഭ്യാസത്തിലേക്ക് കൂടുതൽ ശ്രദ്ധവെക്കേണ്ടി വന്നു. കോളേജ് പഠനം പൂർത്തിയാക്കി നടി കോർപ്പറേറ്റ് ജോലിയിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇപ്പോൾ രാജ്യത്തെ മികച്ച മാനേജ്മെൻ്റ് വിദ്യാഭ്യാസ സ്ഥാപനമായ ഐഐഎം അഹമ്മദബാദിൽ പഠിക്കുകയാണെന്നാണ് സിദ്ധി 2023ൽ ലളിത് ധനുഷമായിട്ടുള്ള പോഡ്കാസ്റ്റിനിടെ വ്യക്തമാക്കിയത്.
View this post on Instagram
ഇൻഫ്ലുവെൻസർ
സിനിമയിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെങ്കിലും സിദ്ധി ഇൻഫ്ലുവെൻസറായി തുടരുകയാണ്. വീട്ടിലെ വിശേഷങ്ങൾ, യാത്ര, ഡാൻസ് തുടങ്ങിയ കണ്ടൻ്റുകൾ പങ്കുവെച്ച് സിദ്ധി ഇൻസ്റ്റഗ്രാമിൽ സജീവമാണ്. എന്നാൽ പറയത്തക്ക ഇൻഫ്ലുവെൻസറാണ് സിദ്ധി എന്ന് പറയാനും സാധിക്കില്ല.
എന്തുകൊണ്ട് സിനിമയിൽ നിന്നും പിന്മാറി?
എന്തുകൊണ്ട് സിനിമയിൽ നിന്നും പിന്‍മാറി എന്ന ചോദ്യത്തിന് സിദ്ധി നൽകുന്ന മറുപടി തനിക്ക് ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ ചെലുത്താൻ സാധിക്കില്ല. കൂടാതെ സിനിമയിൽ തുടരമണമെങ്കിൽ ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല ക്യാമറയ്ക്ക് പിന്നിലും ക്യാമറ ഇല്ലാത്തയിടത്തും അഭിനയിക്കേണ്ടി വരുന്നുയെന്നാണ് സിദ്ധി പോഡ്കാസ്റ്റിനിടെ പറഞ്ഞത്. താൻ പഠനത്തിലേക്ക് കൂടുതൽ ശ്രദ്ധി കേന്ദ്രീകരിച്ചപ്പോൾ ചില അവസരങ്ങൾ നിരസിക്കേണ്ടി വന്നുയെന്നും നടി പോഡ്കാസ്റ്റിനിടെ കൂട്ടിച്ചേർത്തു.