Amrutha Suresh: ഹൃദയ ഭാഗത്ത് പ്ലാസ്റ്റർ; പ്രാര്‍ത്ഥിച്ചവരോട് നന്ദി പറഞ്ഞ് അമൃത സുരേഷ്; എന്തുപറ്റിയെന്ന് ആരാധകർ
Amrutha Suresh: കാണാനാഗ്രഹിച്ച കാഴ്ച കണ്ടല്ലോ, ഇനിയും വേദനിപ്പിക്കരുതെന്നായിരുന്നു അഭിരാമി കുറിച്ചത്. ഇതിനു പിന്നാലെ അമൃതയ്ക്ക് എന്താണ് സംഭവിച്ചതെന്നായിരുന്നു പ്രിയപ്പെട്ടവരുടെ ചോദ്യങ്ങള്‍.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാല-അമൃത വിഷയമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇരുവരുടെയും മകൾ ബാലയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു വിഷയം ചർച്ചയായത്. തനിക്ക് ഈ വിഷയത്തിൽ ഇടപ്പെടാൻ താത്പര്യമില്ലെന്നും എന്നാൽ തന്റെ അമ്മയും സങ്കടം കാണാൻ തനിക്ക് പറ്റില്ലെന്നും അതാണ് വീഡിയോ ഇടുന്നതെന്നും പറഞ്ഞായിരുന്നു മകൾ വീഡിയോ ഇട്ടത്. അച്ഛൻ അമ്മയേയും തന്നെയും ഉപദ്രിവിക്കുക മാത്രമെ ചെയ്തിട്ടുള്ളൂവെന്ന് മകൾ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി ബാലയും രംഗത്ത് വന്നു. അമൃത പറഞ്ഞിട്ടാണ് മകൾ ബാലയ്ക്കെതിരെ രംഗത്ത് വന്നതെന്ന വിമർശനം സൈബർ ലോകത്തും പരന്നു.
എന്നാൽ വിവാഹമോചനത്തിനു ശേഷം ഇത്ര വർഷം കഴിഞ്ഞിട്ടും സംഭവത്തിനെ കുറിച്ച് ഇതുവരെ പ്രതികരിക്കാത്ത അമൃത ഇതിനു ശേഷം പ്രതികരിക്കുന്ന കാഴ്ചയാണ് കണ്ടത്. മകള്‍ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യം തന്നെയാണെന്നായിരുന്നു അമൃത വിശദീകരിച്ചത്. താന്‍ അനുഭവിച്ചതിന്റെ ഒരുഭാഗം മാത്രമേ പുറത്ത് പറഞ്ഞിട്ടുള്ളൂ. ശാരീരികമായി വരെ വേദനകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും താന്‍ ചികിത്സയിലാണെന്നും അമൃത വ്യക്തമാക്കിയിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് അങ്ങനെ പ്രതികരിക്കാറില്ല അമൃത. വിമര്‍ശനങ്ങള് അതിരുകടന്നപ്പോൾ സഹോദരിയും ഗായികയുമായ അഭിരാമി നിയമപരമായി നീങ്ങിയിരുന്നു.
അമൃതയുടെ വെളിപ്പെടുത്തലിനു പിന്നാലെ നിരവധി പേരാണ് താരത്തെ അനുകൂലിച്ചും ബാലയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ വിവാദങ്ങളും ചർച്ചകളും അരങ്ങുതകര്‍ക്കുന്നതിനിടയിലായിരുന്നു അമൃത ആശുപത്രിയിലാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കാണാനാഗ്രഹിച്ച കാഴ്ച കണ്ടല്ലോ, ഇനിയും വേദനിപ്പിക്കരുതെന്നായിരുന്നു അഭിരാമി കുറിച്ചത്. ഇതിനു പിന്നാലെ അമൃതയ്ക്ക് എന്താണ് സംഭവിച്ചതെന്നായിരുന്നു പ്രിയപ്പെട്ടവരുടെ ചോദ്യങ്ങള്‍. ഇപ്പോഴിതാ ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അമൃത. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
മൈ ഗേള്‍ ഈസ് ബാക്ക് ഹോം എന്ന സുഹൃത്തിന്റെ പോസ്റ്റ് അമൃത ഷെയര്‍ ചെയ്യുകയായിരുന്നു. എന്ന അന്വേഷിച്ചവരോടും, എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരോടും നന്ദി പറയുന്നു. വേദനകള്‍ക്കിടയിലും പുഞ്ചിരിച്ച മുഖത്തോടെ ചിത്രത്തിന് പോസ് ചെയ്തിരിക്കുകയാണ് അമൃത. നെഞ്ചില്‍ ഒരു പ്ലാസ്റ്റര്‍ ഒട്ടിച്ചിട്ടുള്ളതും ഫോട്ടോയില്‍ കാണുന്നുണ്ട്. ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍ മുതല്‍ അമൃതയ്ക്ക് എന്താണ് പറ്റിയതെന്നായിരുന്നു പ്രിയപ്പെട്ടവരുടെ ചോദ്യങ്ങള്‍.