5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amritha Suresh: കോടതിയെ മാനിച്ചത് കൊണ്ട് മുൻ ഭർത്താവിനെതിരെ പ്രതികരിക്കാൻ വെെകി; താൻ കാരണം പഴികേട്ടത് കുടുംബമെന്ന് അമൃത സുരേഷ്

Singer Amritha Suresh About Divorce: ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ തുറന്ന് പറഞ്ഞാൽ വിക്ടിം കാർഡ് ആകുന്ന ഒരു സീൻ സമൂഹത്തിലുണ്ടല്ലോ. ആ വിക്ടിം കാർഡ് കളിക്കേണ്ടെന്നും എന്തിനാണ് നമ്മുടെ കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നതെന്നും കരുതിയാണ് നേരത്തെ പ്രതികരിക്കാതിരുന്നതെന്നും അമൃത പറഞ്ഞു.

Amritha Suresh: കോടതിയെ മാനിച്ചത് കൊണ്ട് മുൻ ഭർത്താവിനെതിരെ പ്രതികരിക്കാൻ വെെകി; താൻ കാരണം പഴികേട്ടത് കുടുംബമെന്ന് അമൃത സുരേഷ്
Singer Amritha Suresh: (Image Credits: Amritha Suresh)
athira-ajithkumar
Athira CA | Published: 12 Nov 2024 22:13 PM

കൊച്ചി: നടൻ ബാലയുമായുള്ള വിവാഹവും തുടർന്നുണ്ടായ മോശം അനുഭവവും ഒരിക്കൽ കൂടി തുറന്ന് പറഞ്ഞ് ​ഗായിക അമൃത സുരേഷ്. കോടതി ഉത്തരവ് മാനിച്ചാണ് പ്രതികരിക്കാൻ വെെകിപ്പോയത്. കുറെ കരഞ്ഞു തീർത്തു. മാര്യേജ് ട്രോമയെ അതിജീവിച്ചോയെന്ന് തനിക്ക് അറിയില്ലെന്നും അമൃത സുരേഷ് പറഞ്ഞു.ഞാൻ കാരണം ഏറ്റവും കൂടുതൽ പഴിക്കേട്ടത് കുടുംബമാണ്. വളർത്തുദോഷം എന്ന് വരെ പറഞ്ഞവരുണ്ടെന്നും അമൃത കൂട്ടിച്ചേർത്തു. അമൃതം ഗമയ യൂട്യൂബ് ചാനലിൽ സഹോദരി അഭിരാമി സുരേഷിനൊപ്പമുള്ള ക്യൂ ആന്റ് എ സെക്ഷനിൽ സംസാരിക്കുകയായിരുന്നു അവർ.

ബാലക്കെതിരെ പ്രതികരിക്കാൻ എന്തുകൊണ്ടാണ് വെെകിയതെന്ന് എല്ലാവരും ചോദിക്കാറുണ്ട്. രണ്ട് കെെ തമ്മിൽ കൂട്ടിമുട്ടിയാൽ ആണല്ലോ ശബ്ദമുണ്ടാകുക. അറിഞ്ഞു കൊണ്ട് വിഷയങ്ങൾ പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കും മുന്നിൽ കൊണ്ടുവരാതിരിക്കാൻ ഞാനും കുടുംബവും പരമാവധി ഒഴിഞ്ഞുമാറിയതിനാലാണ് പ്രതികരിക്കാൻ വെെകിപ്പോയത്. താനും മുൻ ഭർത്താവും തമ്മിലുള്ള വിവാഹമോചനം നടന്നത് മ്യൂച്ചൽ എ​ഗ്രിമെന്റിലൂടെയാണ്. ഇതിൽ രണ്ട് വ്യക്തികളും മറ്റൊരാളെ മോശം പറയുകയോ, മറ്റ് പരാമർശങ്ങൾ നടത്തുകയോ, മകളെ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവരികയോ ചെയരുതെന്ന ഉടമ്പടിയുണ്ടായിരുന്നു. വിവാഹമോചനം ലഭിച്ച കോടതി ഉത്തരവിനെ മാനിച്ചതുകൊണ്ടാണ് പലതും കണ്ടിട്ടും കേ‍ട്ടിട്ടും പ്രതികരിക്കാതെ ഇരുന്നതെന്ന് അമൃത പറഞ്ഞു.

ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ തുറന്ന് പറഞ്ഞാൽ വിക്ടിം കാർഡ് ആകുന്ന ഒരു സീൻ സമൂഹത്തിലുണ്ടല്ലോ. ആ വിക്ടിം കാർഡ് കളിക്കേണ്ടെന്നും എന്തിനാണ് നമ്മുടെ കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നതെന്നും കരുതിയിരുന്നു. നേരത്തെ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നെങ്കിൽ നിങ്ങളിൽ പലരുടെയും ഉള്ളിലുണ്ടായിരുന്ന തെറ്റിധാരണ മാറുമായിരുന്നെന്ന് പ്രതികരിച്ചതിന് ശേഷം മനസിലായി. സത്യങ്ങളെല്ലാം നിങ്ങൾ മനസിലാക്കി എന്ന് അറിഞ്ഞപ്പോൾ 14 വർഷത്തിന് ശേഷം സുഖമായി ഉറങ്ങി. നമ്മളെ കേൾക്കാനും ആളുണ്ടെന്ന് തോന്നിയെന്ന് വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അമൃത മറുപടി നൽകി.

ഞാൻ കാരണം ഏറ്റവും പഴിക്കേട്ടിട്ടുള്ളത് അച്ഛന‌ും അമ്മയുമാണ്. വളർത്തുദോഷം എന്ന് വരെ പറഞ്ഞവരുണ്ട്. അവർ ഇങ്ങനെ ചെയ്തു, അങ്ങനെ ചെയ്തു, ചെയ്യിപ്പിച്ചു. അങ്ങനെ കുറെയേറെ പഴികൾ. 14 വർഷമാണ് കുടുംബം ഞാൻ കാരണം പഴിക്കേട്ടത്. അതിന് ആരെയും കുറ്റംപറയാൻ സാധിക്കില്ല. ഞാൻ പറയാതിരുന്നത് കൊണ്ടും മറ്റുള്ളവർ പറഞ്ഞു നിങ്ങളറിഞ്ഞ കാര്യമാണ് അത്. ഇപ്പോൾ എല്ലാവരും സത്യം മനസിലാക്കിയല്ലോ എന്ന ആശ്വാസം കുടുംബത്തിനുണ്ടെന്നും അവർ പറഞ്ഞു.

“എല്ലാവരും കൂടെയുണ്ടെന്ന് പറയുന്ന ഈ സമയത്ത് കാണാനും കേൾക്കാനും അച്ഛനില്ലല്ലോ എന്ന വിഷമം മാത്രമാണ് ഉള്ളത്. അച്ഛൻ മുകളിലിരുന്ന് ഇതെല്ലാം കാണുന്നുണ്ടാകും. അദ്ദേഹ​ത്തിന്റെ അനു​ഗ്രഹം കൊണ്ടായിരിക്കും നിങ്ങളെല്ലാവരും എന്നെ മനസിലാക്കിയത്”.- അമൃത കൂട്ടിച്ചേർത്തു.

“>

“മനുഷ്യനാണ് തെറ്റ് പറ്റും. അത് സ്വാഭാവികമാണ്. പക്ഷേ എന്റെ അത്രയും തെറ്റുപറ്റിയ മറ്റൊരു വ്യക്തി ഉണ്ടാകില്ല. മാര്യേജ് ട്രോമയെ ഇപ്പോഴും അതിജീവിച്ചോ എന്ന് അറിയില്ല. കുറെ കരഞ്ഞു തീർത്തിട്ടുണ്ട്. മോളുള്ളത് കൊണ്ട് ട്രോമറ്റൈസ്ഡായി ഇരിക്കാനുള്ള ഓപ്ഷനില്ല. സിം​ഗിൾ മദർ എന്ന ഫാക്ടറാണ് എന്നെ സ്ട്രോം​ഗ് ആക്കി നിർത്തിയത്. പാപ്പു ഉണ്ടായിരുന്നില്ലെങ്കിൽ തളർന്ന് ഏതെങ്കിലും മൂലയ്ക്ക് ആയി പോയെനെ ജീവിതം. മകൾക്ക് വേണ്ടി പണിയെടുക്കണം. അവളെ നോക്കാനായി സന്തോഷത്തോടെ ഇരിക്കണം, ഹെൽത്തിയായിട്ടിരിക്കണം. എന്ത് സംഭവിച്ചാലും ജീവിതം മുന്നോട്ടുപോകണമെന്നും” അമൃത പറഞ്ഞു.

“ഞാൻ സില്ലിയായിട്ടുള്ള പാവം പിടിച്ച കുട്ടിയായിരുന്നു. 14 വർഷത്തെ ദുരിത ജീവിതത്തെ ഞാൻ അതിജീവിച്ചിട്ടുണ്ടെങ്കിൽ, ഞാൻ അനുഭവിച്ച സാഹചര്യത്തിലൂടെ കടന്നുപോകുന്നവർക്കും ഈ പ്രശ്നങ്ങളെ അതിജീവിക്കാൻ പറ്റും. അതിനുള്ള ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് താനെന്ന്” പറഞ്ഞാണ് വിവാ​ഹ മോചനവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് അമൃത മറുപടി നൽകിയത്.‌