5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amitabh Bachchan: ‘അല്ലു അർജുനുമായി എന്നെ താരതമ്യം ചെയ്യരുത്’; അമിതാഭ് ബച്ചൻ

Amitabh Bachchan About Allu Arjun: അടുത്തിടെ ഒരു ആരാധിക അമിതാഭ് ബച്ചനെ അല്ലു അർജുനുമായി താരതമ്യപ്പെടുത്തിയപ്പോൾ അല്ലുവുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Amitabh Bachchan: ‘അല്ലു അർജുനുമായി എന്നെ താരതമ്യം ചെയ്യരുത്’; അമിതാഭ് ബച്ചൻ
അല്ലു അർജുൻ, അമിതാഭ് ബച്ചൻ Image Credit source: Facebook
nandha-das
Nandha Das | Updated On: 29 Dec 2024 00:03 AM

ഇന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടന്മാരിൽ ഒരാളാണ് അമിതാഭ് ബച്ചൻ. അതുപോലെ തെലുങ്ക് സിനിമ ലോകത്തെ മികച്ച നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ. പുഷ്പ എന്ന ചിത്രം താരത്തിന്റെ കരിയറിലെ ഒരു പ്രധാന വഴിത്തിരിവാണ്. ഈ ചിത്രത്തോടെ അല്ലുവിന് ആരാധകരും കൂടി. അടുത്തിടെ ഒരു ആരാധിക അമിതാഭ് ബച്ചനെ അല്ലു അർജുനുമായി താരതമ്യപ്പെടുത്തിയപ്പോൾ അല്ലുവുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന ക്വിസ് ഷോ ആയ കോൺ ബനേഗാ ക്രോർപതി 16 എന്ന പരിപാടിയിൽ പങ്കെടുത്ത മത്സരാർത്ഥിയോടായിരുന്നു ഇക്കാര്യം പറഞ്ഞത്. ഇതോടെ ബച്ചന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

കൊൽക്കത്ത സ്വദേശിയായ രജനി ബർണിവാൾ എന്ന വീട്ടമ്മയായിരുന്നു മത്സരാർത്ഥി. ഇവരോട് അമിതാഭ് ബച്ചൻ, അല്ലു അർജുനോടുള്ള ഇഷ്ടത്തെ കുറിച്ചു ചോദിച്ചപ്പോഴാണ് തനിക്ക് രണ്ടു പേരെയും ഇഷ്ടമാണെന്നും രണ്ടു പേരും അഭിനയിക്കുമ്പോൾ ചില സാമ്യങ്ങൾ ഉണ്ടെന്നും അവർ പറയുന്നത്. പല സിനിമകളിലും കോമഡി സീനുകളിലും ബച്ചൻ ചെയ്യാറുള്ളത് പോലെ തന്നെ ഷർട്ടിന്റെ കോളറിൽ അല്ലു കടിക്കുന്നതാണ് മത്സരാർത്ഥി ഇവർ തമ്മിലുള്ള സാമ്യമായി ചൂണ്ടിക്കാട്ടിയത്.

ALSO READ: പുഷ്പ 2 ബോക്‌സ് ഓഫീസ് കളക്ഷൻ; ബാ​ഹുബലിയെ മറികടക്കാൻ വെറും 69 കോടി മാത്രം, ഇതുവരെ കിട്ടിയത്?

ഇതിന് മറുപടിയായി , താൻ അല്ലു അർജുന്റെ വലിയ ആരാധകൻ ആണെന്നും, നല്ല കഴിവുള്ള നടനാണ് അദ്ദേഹമെന്നും അല്ലുവിനെ പ്രശംസിച്ചു കൊണ്ട് ബച്ചൻ പറഞ്ഞു. അല്ലു അർജുന് ലഭിച്ച അംഗീകാരം അർഹിക്കുന്നതാണെന്നും, പുഷ്പ 2 എല്ലാവരും തീയറ്ററിൽ പോയി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന്, അല്ലുവുമായി തന്നെ താരതമ്യപ്പെടുത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അതേസമയം, അമിതാഭ് ബച്ചൻ സിനിമകൾ തന്റെ ജീവിതത്തിലും സിനിമയിലും ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് അല്ലു അർജുൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ‘പുഷ്പ 2’ ആണ് അല്ലു അർജുന്റെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ഇന്ത്യൻ സിനിമകളുടെ റെക്കോർഡുകളെല്ലാം തകർത്ത് കൊണ്ട് ചിത്രം വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ 1500 കോടിയും കടന്ന ‘പുഷ്പ 2’ 2000 കോടിയിലേക്കുള്ള കുതിപ്പ് തുടരുകയാണ്.

അല്ലു അർജുൻ നായകനാക്കി സുകുമാർ ബന്ദ്റെഡ്ഡി സംവിധാനം ചെയ്ത പുഷ്പ 2 നിർമിച്ചത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. അല്ലു അർജുന് പുറമെ ഫഹദ് ഫാസിൽ, രശ്മിക മന്ദാന, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ‘പുഷ്പ 2’വിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സംവിധായകൻ സുകുമാർ ബന്ദ്റെഡ്ഡി തന്നെയാണ്. സംഗീതം ദേവി ശ്രീ പ്രസാദ് ആണ്.

Latest News