Pushpa-2: കത്തികയറി സോഷ്യൽ മീഡിയ; പുഷ്പ 2-ന്റെ പുതിയ പോസ്റ്റർ, ട്രെയ്‌ലർ നവംബർ 17ന്
Pushpa-2 The Rule Trailer: തിയേറ്ററുകൾതോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് പുഷ്പ 2. പുഷ്പരാജിനെ കേരളത്തിലെത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ്‌സാണ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പ് തന്നെ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ആരാധാകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ 2 ദ റൂൾ (Pushpa-2 The Rule). ഡിസംബർ അഞ്ചിന് ലോകം മുഴുവനുമുള്ള തീയേറ്ററിൽ റിലീസാവാനിരിക്കെ ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വലതുതോളിൽ തോക്കുവെച്ച് നടന്നുവരുന്ന പുഷ്പയുടെ ചിത്രത്തോടെയുള്ള പോസ്റ്റർ അല്ലു അർജൻ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. നവംബർ 17-ന് വൈകുന്നേരം 6.03-ന് ആണ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായിട്ടാണ് പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്.
തിയേറ്ററുകൾതോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് പുഷ്പ 2. പുഷ്പരാജിനെ കേരളത്തിലെത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ്‌സാണ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പ് തന്നെ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
‘പുഷ്പ ദ റൂൾ’ ഡിസംബർ അഞ്ചു മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് ഇ ഫോർ എന്റർടെയ്ൻമെന്റ്‌സ് അടുത്തിടെ അറിയിച്ചിരുന്നു. ആരാധകർ സിനിമയുടെ റിലീസ് ഗംഭീര ആഘോഷമാക്കി മാറ്റുമെന്നാണ് ഇപ്പോഴത്തെ കണക്കുകളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. കൂടാതെ ലോകമെങ്ങും ഫാൻസ് ഷോകൾക്കുള്ള ടിക്കറ്റുകൾ അതിവേഗമാണ് വിറ്റുപോയിക്കൊണ്ടിരിക്കുന്നത്.
സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
കഥ-തിരക്കഥ-സംവിധാനം- സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ- നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സി.ഇ.ഒ- ചെറി, സംഗീതം- ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ- മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ- എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്- ചന്ദ്ര ബോസ്, ബാനറുകൾ- മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്- ശരത്ചന്ദ്ര നായിഡു, പി.ആർ.ഒ- ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിങ്- ഫസ്റ്റ് ഷോ.