5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Allu Arjun: പ്രാതലില്‍ മുട്ട നിർബന്ധം; 45മിനിറ്റ് ഓട്ടം,വർക്കൗട്ടിൽ നോ കോപ്രമൈസ്; അല്ലുവിന്റെ ഫിറ്റ്‌നസ് സീക്രട്ട്

Allu Arjun Reveals Fitness Secrets: രാവിലെ വെറും വയറ്റില്‍ 45 മിനിറ്റ് ട്രെഡ് മില്ലില്‍ ഓടാറുണ്ടെന്നും താരം പറയുന്നു. മൂഡ് അനുസരിച്ചാണ് വര്‍ക്കൗട്ടെന്നും ചില സമയങ്ങളില്‍ ആഴ്ചയില്‍ മൂന്നുവട്ടവും ചിലപ്പോള്‍ ഏഴ് ദിവസവും ചെയ്യാറുണ്ടെന്നും അല്ലു അര്‍ജ്ജുന്‍ പറയുന്നു.

Allu Arjun: പ്രാതലില്‍ മുട്ട നിർബന്ധം; 45മിനിറ്റ് ഓട്ടം,വർക്കൗട്ടിൽ നോ കോപ്രമൈസ്;  അല്ലുവിന്റെ ഫിറ്റ്‌നസ് സീക്രട്ട്
അല്ലു അർജുൻ
sarika-kp
Sarika KP | Published: 19 Dec 2024 23:42 PM

രാജ്യത്തെമ്പാടും ആരാധകരുള്ള പ്രിയ താരമാണ് അല്ലു അർജുൻ. പുതിയ ചിത്രമായ പുഷ്പ 2 1500 കോടിയിലേക്ക് കളക്ഷന്‍ റെക്കോര്‍ഡിട്ട് മുന്നേറുകയാണ്. ഇതിനിടെയിൽ തന്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. ഫിറ്റ്‌നസിന്റെ കാര്യത്തിൽ താൻ വളരെ ശ്രദ്ധാലുവാണെന്നാണ് താരം പറയുന്നത്. എന്നാൽ പുഷ്പയ്ക്ക് വേണ്ടി പ്രത്യേക ഡയറ്റുകളൊന്നും പിന്തുടര്‍ന്നിട്ടില്ലെന്നും താരം പറയുന്നു . പ്രാതലിൽ മുട്ട നിർബന്ധമാണെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കി.ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ദിവസവും ഓട്ടവും വെയ്റ്റ് ട്രെയിനിങ്ങും നടത്താറുണ്ട് .രാവിലെ വെറും വയറ്റില്‍ 45 മിനിറ്റ് ട്രെഡ് മില്ലില്‍ ഓടാറുണ്ടെന്നും താരം പറയുന്നു. മൂഡ് അനുസരിച്ചാണ് വര്‍ക്കൗട്ടെന്നും ചില സമയങ്ങളില്‍ ആഴ്ചയില്‍ മൂന്നുവട്ടവും ചിലപ്പോള്‍ ഏഴ് ദിവസവും ചെയ്യാറുണ്ടെന്നും അല്ലു അര്‍ജ്ജുന്‍ പറയുന്നു. സൈക്ലിങ്ങും താരത്തിന്റെ മറ്റൊരു വ്യായാമ രീതിയാണ്. കാര്‍ഡിയോ, വെയിറ്റ് ട്രെയിനിങ്, ഫങ്ഷനല്‍ ട്രെയിനിങ് എന്നിവയെല്ലാം ഉള്‍പ്പെടുത്താറുണ്ട്. ഓട്ടം, സൈക്ലിങ്, നീന്തല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ കാര്‍ഡിയോ വര്‍ക്കൗട്ട്. ബെഞ്ച്പ്രസ്, സ്‌ക്വാട്ട്‌സ്, ഡെഡ്‌ലിഫ്റ്റ്‌സ്, പുള്‍- അപ്‌സ് എന്നിവ ഉള്‍പ്പെടുത്തി കൊണ്ടുള്ള വെയിറ്റ് ട്രെയിനിങ്ങാണ് ചെയ്യാറുള്ളത്. പ്ലാങ്ക്‌സ് ഉള്‍പ്പെടെയുള്ള ഫങ്ഷനല്‍ ട്രെയിനിങ്ങും ഇതോടൊപ്പം ചെയ്യും.

Also Read:’ചോര കൊണ്ട് അവനെ കുളിപ്പിക്കും, തീകൊണ്ട് പൊതിയും, മണ്ണുകൊണ്ട് മൂടും’; മാര്‍ക്കോയിലെ പുതിയ പ്രോമോ സോങ് പുറത്ത്

ഭക്ഷണ രീതികൾ

പ്രഭാതഭക്ഷണം മിക്കപ്പോഴും ഒരുപോലെയാണെന്നും ഉച്ചഭക്ഷണവും അത്താഴവും വ്യത്യസ്തമാണെന്ന് താരം പറയുന്നു. ചിലസമയത്ത് ചോക്‌ളേറ്റും കഴിക്കാറുണ്ട്. ഉച്ചഭക്ഷണത്തിന് ധാരാളം പ്രോട്ടീൻ അടങ്ങിയ സമീകൃതാഹാരമാണ് താരം കഴിക്കാറുള്ളത്. അത്താഴത്തിന് സാധാരണയായി പച്ച പയർ, ചോളം, ബ്രൗൺ റൈസ്, സലാഡുകൾ എന്നിവ ഉൾപ്പെടുന്ന ലഘുവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിനാണ് താരം മുൻഗണന നൽകുന്നത്. പാലുൽപ്പന്നങ്ങളിൽ ചിലത് തനിക്ക് അലർജിയാണെന്നും അത് കൊണ്ട് അത് പൂർണമായും ഒഴുവാക്കിയെന്നും അല്ലു പറയുന്നു . പോസ്റ്റ് വര്‍ക്കൗട്ട് ഷെയ്ക്ക്, ഡ്രിങ്ക് തുടങ്ങിയവ കഴിക്കാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ സാധാരണ ഭക്ഷണമാണ് കഴിക്കാറുള്ളതെന്നും താരം പറയുന്നു. നല്ല ശരീരത്തിന് ആരോഗ്യകരമായ ജീവിതശൈലി വേണ്ടത് പ്രാധാനമാണെന്നും അദ്ദേഹം പറഞ്ഞു.

താരത്തിന്റെ ഡയറ്റിൽ അധികമായും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടാകും. ഇതിനായി ചിക്കന്‍, മീന്‍,മുട്ട, പ്രോട്ടീന്‍ ഷെയ്ക്‌സ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റിനായി ബ്രൗണ്‍ റൈസ്, മധുരക്കിഴങ്, ഗോതമ്പ് ബ്രെഡ് എന്നിവയാണ് കഴിക്കാറുള്ളത്. ഗുഡ് ഫാറ്റിനായി നട്‌സ്, സീഡ്‌സ്, അവക്കാഡോ എന്നിവയും കഴിക്കും. ഇതോടൊപ്പം പച്ചക്കറികളും പഴങ്ങളും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ടെന്നും താരം പറയുന്നു.

Latest News