Biju menon: അന്ന് ബിജുമേനോനെ ആ വനിതാ എംഎൽഎ ഭ്രാന്തമായി പ്രണയിച്ചു, കുരുക്കിൽ നിന്ന് രക്ഷിച്ചത് പദ്മജ – ആലപ്പി അഷ്റഫ്

Allepy Ashraf reveals a story about actor Biju Menon: നടൻ പ്രതികരിക്കാതെ ഇരുന്നതോടെ അവർ കാത്തിരുന്നു. വാസവദത്ത ഉപ​ഗുപ്തനെ പ്രണയിച്ച പോലെ എന്നാണ് ആലപ്പി അഷ്റഫ് അതിനെ വിശേഷിപ്പിച്ചത്.

Biju menon: അന്ന് ബിജുമേനോനെ ആ വനിതാ എംഎൽഎ ഭ്രാന്തമായി പ്രണയിച്ചു, കുരുക്കിൽ നിന്ന് രക്ഷിച്ചത് പദ്മജ - ആലപ്പി അഷ്റഫ്

ആലപ്പി അഷ്റഫ്, ബിജു മേനോൻ (Image - facebook)

Published: 

27 Oct 2024 13:01 PM

മലയാള സിനിമയിലെ പല താരങ്ങളേയും പ്രണയിക്കുന്നവർ ഉണ്ടാകും. എന്നാൽ ഒരു ജനപ്രതിനിധിയുടെ പ്രണയത്തിന്റെ പേരിൽ പ്രശ്നത്തിലായ നടനെപ്പറ്റിയുള്ള വിവരങ്ങൾ ഇപ്പോൾ തുറന്നു പറയുകയാണ് ആലപ്പി അഷ്റഫ്. ആലപ്പി അഷ്റഫ് കണ്ടതും കേട്ടതും എന്ന സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഈ കഥ പുറത്തു വിട്ടിരിക്കുന്നത്.

ബിജു മേനോൻ വിവാഹിതനാകുന്നതിനു മുമ്പുള്ള കാലം. അന്ന് കുതിച്ചുയർന്നു വരുന്ന സമയമാണ്. ജനങ്ങൾക്കെല്ലാം അദ്ദേഹത്തെ ഇഷ്ടമാണ്. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ആളാണ്. അയാളുടെ ജോലിയും കുടുംബവും ഒക്കെ നോക്കി നന്നായി ജീവിക്കുന്ന വ്യക്തി. ഒരിക്കൽ അദ്ദേഹം തിരുവനന്തപുരത്ത് ഒരു പൊതു പരിപാടിയിൽ പങ്കെടുത്തു.

ആ മീറ്റിങ്ങിൽ വേദിയിൽ ഒരു വനിതാ എം എൽ എ കൂടി ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞതിനുശേഷം ആ എം എൽ എ ബിജു മേനോനെ പരിചയപ്പെടുകയും നിങ്ങളെ ഒത്തിരി ഇഷ്ടമാണ് സിനിമകൾ കാണാറുണ്ടെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ ഫോൺ നമ്പർ കൂടി വാങ്ങി. ഭരണത്തിൽ ഇരിക്കുന്ന എം എൽ എയാണ്, മാത്രമല്ല അവർ കുറച്ച് ശക്തയുമാണ്. പിറ്റേ ദിവസം അവർ നടനെ വിളിച്ചു വിശേഷങ്ങൾ ചോദിച്ചു. തൊട്ടടുത്ത ദിവസവും വിളിച്ചു, പിന്നെ നിരന്തരം വിളിക്കാൻ തുടങ്ങി.

ആ വിളി രാത്രിയിലേക്കും എത്തി. കുറച്ചു നാളിന് ശേഷം നടനോട് ഷർട്ടിന്റെ സൈസ് എത്രയാണെന്ന് ചോദിച്ച അവർ കുറെ ഷർട്ടുകൾ ബിജുവിന് ഒരാളുടെ കൈവശം കൊടുത്തുവിട്ടു. അതിനെ കുറിച്ച് നടൻ പ്രതികരിക്കാതെ ഇരുന്നതോടെ അവർ കാത്തിരുന്നു. വാസവദത്ത ഉപ​ഗുപ്തനെ പ്രണയിച്ച പോലെ എന്നാണ് ആലപ്പി അഷ്റഫ് അതിനെ വിശേഷിപ്പിച്ചത്.

ALSO READ – ആസിഫ് അലിയുടെ ‘കിഷ്കിന്ധാകാണ്ഡം’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ആ സമയത്താണ് സിലോണിയൽ ഒരു ക്രിക്കറ്റ് മാച്ച് നടക്കുന്നത് കാണാൻ ബിജു മേനോനും സുരേഷ് കുമാറും കുറച്ചു സുഹൃത്തുക്കളും പോകാൻ തീരുമാനിക്കുന്നത്. ക്രിക്കറ്റിനോട് കുറച്ച് ഭ്രാന്തുള്ള ആളാണ് ബിജു. പോയി കഴിഞ്ഞാൽ 9 ദിവസം കഴിഞ്ഞാലേ തിരികെ വരികയുള്ളൂ എന്ന് ആ എം എൽ എയോടും പറഞ്ഞു. പക്ഷേ അവർ പോവണ്ട എന്ന് തന്നെ പറഞ്ഞു. ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തതാണ് എന്തായാലും പോകുമെന്ന് ബിജു പറഞ്ഞെങ്കിലും എംഎൽഎ സമ്മതിച്ചില്ല.

ഒടുവിൽ അവരുടെ വാക്ക് കേൾക്കാതെ നടൻ പോയി. എന്നാൽ കോൺഗ്രസിലെ ഒരു മുതിർന്ന ശക്തനായ നേതാവിന്റെ പേര് പറഞ്ഞിട്ട് ഞാൻ അയാളെ പോലും വരച്ച വരയിൽ നിർത്തിയിട്ടുള്ള ആളാണെന്നും പിന്നെയാണോ നിങ്ങൾ എന്നൊക്കെ പറഞ്ഞു. സിലോണിൽ എത്തിയ ശേഷം നാല് അഞ്ച് ദിവസത്തിനു ശേഷം സുരേഷ് കുമാർ ആണ് എന്നെ (അഷ്റഫിനെ) വിളിച്ച് ഈ കഥകൾ പറയുന്നത്.

ചില പോലീസുകാരിൽ ഒരാൾ വിളിച്ചിട്ട് നടൻ ബിജു മേനോന്റെ പേരിൽ ഒരു കേസ് വരാൻ പോകുന്നുണ്ടെന്ന് സൂചന തന്നു. തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം ലഭിച്ചത്. അങ്ങനെ പ്രശ്നമില്ലെന്നും മനസ്സിലായി.

പക്ഷെ പിന്നീട് സുരേഷ് കുമാർ ഇവരെ കാണാൻ ചെന്നു. അവിടെ എന്തോ പ്ലാനിങ് നടക്കുന്നതായി ബോധ്യപ്പെട്ടതിനേ തുടർന്ന് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ പോയി കാണുകയും അവർ ആ എംഎൽഎയെ വിളിച്ചു സംസാരിക്കുകയും ചെയ്തു. അതോടെയാണ് ബിജു മേനോന്റെ ആ പ്രശ്‌നം ഒഴിവായതെന്ന്’, ആലപ്പി അഷ്‌റഫ് പറയുന്നു. പദ്മജയും പ്രസ്തുത എം എൽ എയും ഇപ്പോൾ ആ പാർട്ടിയിൽ ഇല്ലെന്നും അഷ്റഫ് കൂട്ടിച്ചേർത്തു

Related Stories
Abhimanyu Shammy Thilakan : ‘ഏറ്റവും വേദനിപ്പിക്കുന്ന രം​ഗമായിരുന്നു അത്; പെണ്ണ് കിട്ടില്ല എന്നെക്കെ പറഞ്ഞു’; ‘മാർക്കോ’യിലെ ‘മാരക’ വില്ലൻ അഭിമന്യു തിലകൻ മനസ് തുറക്കുന്നു
Upasana Singh :’സംവിധായകൻ ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ചു; ഫുട്പാത്തിലൂടെ നടക്കുമ്പോൾ കരച്ചിൽ അടക്കാനായില്ല’; ഉപാസന സിങ്
Identity Movie Box Office Collection : ടോവിനോയ്ക്ക് പുതുവർഷം ഗംഭീരമോ? ത്രില്ലടിപ്പിച്ച് ഐഡന്റിറ്റി; ആദ്യ ദിനം എത്ര നേടി
Archana Kavi: ‘വിവാഹം,ഡിവോഴ്‌സ്, ഡിപ്രഷന്‍; റിക്കവറായി വരാൻ പത്ത് വര്‍ഷം വേണ്ടിവന്നു’; മനസ് തുറന്ന് അര്‍ച്ചന കവി
All We Imagine as light: ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇതുവരെയും കാണാതവരാണോ നിങ്ങൾ? സ്ട്രീമിം​ഗ് ആരംഭിച്ചു
Dear Students: നയൻതാരയും നിവിനും വീണ്ടും ഒന്നിക്കുന്നു; ‘ഡിയർ സ്റ്റുഡന്റസ്’ പോസ്റ്റർ പുറത്ത്
വിവാഹദിനം ധരിച്ച സാരിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കീർത്തി
നൈറ്റ് പാർട്ടിയുടെ ക്ഷിണം മാറിയില്ലേ... ഇതാ എളുപ്പഴികൾ
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍