Aishwarya Rai-Abhishek Bachchan: ഗ്രൗണ്ടിലെ കളിയെക്കാൾ ആവേശമായി ഗാലറിയിലെ അടി; ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ വാക്കേറ്റം വൈറൽ
Aishwarya Rai and Abhishek Bachchan Public Fight in Gallery: പിങ്ക് പാന്തേഴ്‌സിന്റെ കബഡി മത്സരത്തിനിടെ ഗാലറിയിൽ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വാക്കേറ്റത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
വിവാഹമോചന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടയിൽ വീണ്ടും വാർത്തകളിൽ നിറഞ്ഞ് ബോളിവുഡ് താര ദമ്പതികൾ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. പിങ്ക് പാന്തേഴ്‌സിന്റെ കബഡി മത്സരത്തിനിടെ ഗാലറിയിൽ നിന്നും ഇരുവരും വാക്കേറ്റത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്.
അഭിഷേഖ് ബച്ചനും ഐശ്വര്യ റായിയും മകൾ ആരാധ്യയും, അഭിഷേകിന്റെ സഹോദരീപുത്രിയായ നവ്യയും സുഹൃത്തായ സിക്കന്ദറെയും വീഡിയോയിൽ കാണാം. മത്സരം നടക്കുന്നതിനിടയിൽ ഐശ്വര്യയും അഭിഷേകും തമ്മിൽ സംസാരമുണ്ടാകുന്നതും, തർക്കം കാര്യമാകുന്നതോടെ അഭിഷേക് ഐശ്വര്യയുടെ കൈയിൽ പിടിച്ച ശേഷം എന്തോ വിശദീകരിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ, അഭിഷേകിന്റെ വിശദീകരണത്തിൽ ഐശ്വര്യ അതൃപ്തി പ്രകടിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ എല്ലാം ഓക്കെ ആണോ എന്ന് നവ്യ ചോദിക്കുന്നുണ്ടെങ്കിലും, അരിശം കലർന്ന മുഖത്തോടെ ഐശ്വര്യ അവരെ നോക്കുന്നതും വീഡിയോയിലുണ്ട്.
ALSO READ: ഒരു മതവികാരത്തെയും വ്രണപ്പെടുത്താനല്ല ആ പാട്ട്; ആളുകൾ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ജ്യോതിർമയി
അഭിഷേക് ബച്ചനാണ് ജയ്‌പൂർ പിങ്ക് പാന്തേഴ്സ് കബഡി ടീമിന്റെ ഉടമ. ഗച്ചിബൗളി സ്റ്റേഡിയത്തിൽ വെച്ച് നടന്ന പിങ്ക് പാന്തേഴ്‌സിന്റെ മത്സരത്തിൽ ടീമിനെ പിന്തുണയ്ക്കുന്നതിനായി കുടുംബസമേതം എത്തിയതായിരുന്നു താരം. അതിനിടയിലാണ് അഭിപ്രായവ്യത്യാസം ഉണ്ടാകുന്നതും, അത് ജനശ്രദ്ധ നേടുന്നതും. പരക്കുന്ന അഭ്യൂഹങ്ങളെ കുറിച്ച് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, 2010-ൽ വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ റായിയോട് ‘സൗന്ദര്യപ്പിണക്കത്തിന്റെ ഇടവേള’കളെ കുറിച്ച് ചോദ്യം ഉയർന്നിരുന്നു. ഏതൊരു സാധാരണ ദമ്പതിമാരെയും പോലെ തന്നെയാണ് ഞങ്ങളെന്നും, വഴക്കിടുന്നത് പതിവാണെന്നുമായിരുന്നു ഐശ്വര്യയുടെ മറുപടി. എന്നാൽ, അഭിഷേക് ഇടപെട്ട് ‘അഭിപ്രായ വ്യത്യസ്തങ്ങളാണ് ഉണ്ടാവാറുള്ളത്, വഴക്കല്ലെന്ന്’ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആരോഗ്യകരമായ വാക്കുതർക്കങ്ങളിൽ ഏർപ്പെടാറുണ്ടെന്നും, അല്ലെങ്കിൽ ജീവിതം ബോറടിക്കുമെന്നും താരം വിശദീകരിച്ചിരുന്നു.
അനന്ത് അംബാനിയുടെ വിവാഹസൽക്കര ചടങ്ങിൽ ഇരുവരും വെവ്വേറെയായി എത്തിയതോടെയാണ് ഇവരുടെ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ കനത്തത്. കൂടാതെ, ഐശ്വര്യ റായ് വിവാഹമോതിരം അണിയാതിരുന്നതും അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണമായി. അതേസമയം, 2007 ഏപ്രിൽ 20-നാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. വിവാഹമോചനം സംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇവർ ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.