5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

AIFF 2025 : അജന്ത എല്ലോറ രാജ്യാന്തര ചലച്ചിത്രമേളയുടെ ചെയർമാനായി അശുതോഷ് ഗോവരിക്കറെ നിയമിച്ചു

Ashutosh Gowariker AIFF 2025 : ലഗാൻ, സ്വദേശ്, ജോധ അക്ബർ, പാനിപത് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അശുതോഷ് ഗോവരിക്കർ.

AIFF 2025 : അജന്ത എല്ലോറ രാജ്യാന്തര ചലച്ചിത്രമേളയുടെ ചെയർമാനായി അശുതോഷ് ഗോവരിക്കറെ നിയമിച്ചു
അജന്ത എല്ലോറ ചലച്ചിത്രമേള (Image Courtesy : AIFF FB)
jenish-thomas
Jenish Thomas | Updated On: 24 Sep 2024 16:56 PM

മുംബൈ : പത്താമത് അജന്ത എല്ലോറ രാജ്യാന്തര ചലച്ചിത്രമേളയുടെ (എഐഎഫ്എഫ് 2025) ഹോണററി ചെയർമാനായി പ്രമുഖ ബോളിവുഡ് സംവിധായകൻ അശുതോഷ് ഗോവരിക്കറെ നിയമിച്ചു. ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രങ്ങളായ ലഗാൻ, സ്വദേശ്, ജോധാ അക്ബർ, പാനിപത് എന്നീ സിനിമളുടെ സംവിധായകനാണ് അശുതോഷ് ഗോവരിക്കർ. 2025 ജനുവരി 15 മുതൽ 19 വരെ ഛത്രപതി സാംഭാജിനഗറിൽ വെച്ചാണ് ചലച്ചിത്രമേള സംഘടിപ്പിക്കുക. അശുതോഷ് ഗോവരിക്കർക്കൊപ്പം മറാത്തി സിനിമ സംവിധായകൻ സുനിൽ സുക്താങ്കറും മേളയുടെ ഭാഗമാകും.

മേളയുടെ സ്ഥാപകനും ചെയർമാനുമായ നന്ദകിഷോർ കഗ്ലിവാളും ചീഫ് മെൻ്റർ അങ്കുഷ്റാവു കഡം ചേർന്നാണ് ബോളിവുഡ് സംവിധായകനെ മേളയുടെ ഹോണററി ചെയർമാനായി നിയമിച്ചുയെന്ന് അറിയിച്ചത്. നാഥ് ഗ്രൂപ്പ്, എംജിഎം യൂണിവേഴ്സിറ്റി, യശ്വന്ത്റാവു ചവാൻ സെൻ്റർ എന്നിവരുടെ അഭിമുഖത്തിൽ മാറാത്തവാഡ ആർട്ട്, കൾച്ചർ, ആൻഡ് ഫിലിം ഫൗണ്ടേഷനാണ് അജന്ത എല്ലോറ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.

മേളയുടെ ഡയറക്ടറായിട്ടാണ് ദേശീയ അവാർഡ് ജേതാവും കൂടിയായ സുനിൽ സുക്താങ്കറിനെ നിയമിച്ചത്. ഇവർക്ക് പുറമെ ആർട്ടിസ്റ്റിക് ഡയറക്ടർ ചന്ദ്രകാന്ത് കുൽക്കർണി, നിലേഷ് റൗത്, ജയപ്രദ് ദേശായി, ധ്ന്യാനേഷ് സോട്ടിങ്, ശിവ് കഡം, ദീപിക സുശീല എന്നിവരാണ് മേളയുടെ മറ്റ് ഭാരവാഹികൾ

Latest News