Mohini Dey: എ ആർ റഹ്മാന്റെ ബാസിസ്റ്റ് മോഹിനി ഡേ വിവാഹമോചിതയായി; തീരുമാനം സെെറയുടെ വെളിപ്പെടുത്തലിന് പിന്നാലെ
AR Rahman Band Member Mohini Dey Divorce: ഭർത്താവും സംഗീത സംവിധായകനുമായ മാർക്ക് ഹാർട്ട്‌സച്ചും താനും വേർപിരിയുകയാണെന്ന കാര്യം ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഇരുവരും സംയുക്തമായാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ന്യൂഡൽഹി: സംഗീതസംവിധായകൻ എ.ആർ.റഹ്മാനും ഭാര്യ സൈറ ഭാനുവും വേർപിരിയുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ആരാധകരെ ഞെട്ടിച്ച് വീണ്ടുമൊരു വേർപിരിയൽ വാർത്ത. എ ആർ റഹ്മാൻ്റെ ബാൻഡിലെ പ്രശസ്ത ബാസിസ്റ്റ് മോഹിനി ഡേയാണ് താൻ വിവാഹമോചിതയായെന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
ഭർത്താവും സംഗീത സംവിധായകനുമായ മാർക്ക് ഹാർട്ട്‌സച്ചും താനും വേർപിരിയുകയാണെന്ന കാര്യം ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഇരുവരും സംയുക്തമായാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വേർപിരിയൽ തീരുമാനം ഇരുവരും ഒന്നിച്ചു ചേർന്നെടുത്തതാണെന്നും മോഹിനി ഡേ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
മോഹിനി ഡേയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
ഞാനും മാർക്കും വേർപിരിഞ്ഞതായി ഹൃദയഭാരത്തോടെ നിങ്ങളെല്ലാവരെയും അറിയിക്കുന്നു. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ഈ അവസരത്തിൽ അറിയിക്കുന്നു. പരസ്പര സമ്മതത്തോട് കൂടിയുള്ള വേർപിരിയലാണിത്. ഇനിയും നല്ല സുഹൃത്തുകളായി ജീവിതകാലമത്രയും ഞങ്ങൾ തുടരും. ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങൾ വേണമെന്നും പരസ്പര ഉടമ്പടിയിലൂടെയുള്ള വേർപിരിയലാണ് മുന്നോട്ട് പോകാനുള്ള ഉചിതമായ മാർഗമാണ് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.
വേർപിരിഞ്ഞാലും താനും മാർക്കും MaMoGi, Mohini Dey ഉൾപ്പെടെയുള്ള പ്രോജക്ടുകളിൽ സഹകരിക്കുന്നത് തുടരുമെന്നും മോഹിനി ഡേ ആരാധകർക്ക് ഉറപ്പ് നൽകി. ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും, വിവാഹമോചനത്തെ സുഹൃത്തുകളും ആരാധകപരും പിന്തുണക്കണമെന്നും അവർ അഭ്യർത്ഥിച്ചു. 29 കാരിയായ മോഹിനി കൊൽക്കത്ത സ്വദേശിയാണ്. ആ ഏർ റഹ്മാനൊപ്പം വിവിധ വേദികളിലായി 40 -ൽ അധികം ഷോകളിൽ മോഹിനി ഡേ പങ്കെടുത്തിട്ടുണ്ട്. 2023 ഓഗസ്റ്റിലാണ് മോഹിനി ഡേയുടെ ആദ്യ ആൽബം പുറത്തിറങ്ങിയത്.
ആരാണ് മോഹിനി ഡേ?
സുജോയ് ഡേ- റോമിയ ഡേ ദമ്പതികളുടെ മകളായി കൊൽക്കത്തയിലാണ് മോഹിനി ഡേയുടെ ജനനം. പിതാവ് സുജോയ് ഡേയുടെ പാത പിന്തുടർന്നാണ് മോഹിനി ഡേ സംഗീത ലോകത്തെത്തിയത്. 3 വയസിൽ ആരംഭിച്ച സംഗീത പഠനം അവളെ ലോകപ്രശസ്തമാക്കി. റഹ്‌മാന്റെ ടീമിലെ മറ്റൊരു ഡ്രമ്മര്‍ രഞ്ജിത് ബാറോട്ട് വഴിയാണ് മോഹിനി ലോകപ്രശസ്തമായ പല പരിപാടികളുടെ ഭാഗമായത്.
മുംബൈ നിര്‍വാണ സ്റ്റുഡിയോയിലെ റെക്കോര്ഡിംഗിനിടെയാണ് അവർ ആ ഏർ റഹ്മാനെ പരിചയപ്പെടുന്നത്. ആ പരിചയം റഹ്മാന്റെ ബാൻഡിലേക്കെത്തി. റഹ്മാന്റെ സ്റ്റേജ് ഷോകൾക്കൊപ്പം അദ്ദേഹത്തിന്റെ പല സിനിമകളുടെ റെക്കോര്‍ഡിംഗും മോഹിനി ചെയ്തിട്ടുണ്ട്.
സക്കീര്‍ ഹുസൈന്‍, ശിവമണി, രഞ്ജിത് ബരോട്ട്, ലൂയിസ് ബാങ്ക്‌സ്, ഹരിഹരന്‍, പ്രസന്ന, മൈക്ക് സ്റ്റേണ്‍, ജോര്‍ജ് ബ്രൂക്ക്‌സ് നിരവധി പ്രശസ്തരായ സംഗീതജ്ഞർക്കൊപ്പവും മോഹിനി വർക്ക് ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് സംഗീത സംവിധായകൻ റഹ്മാനും പങ്കാളി സൈറ ഭാനുവും വേർപിരിയൽ വാർത്ത ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. സൈറയുടെ അഭിഭാഷക വന്ദനാ ഷാ ആണ് വേർപിരിയിൽ വാർത്ത ഔദ്യോഗികമായി അറിയിച്ചത്. വെെകാരിക പ്രശ്നങ്ങളാണ് ഇവരുടെ ദാമ്പത്യ ബന്ധത്തെ തച്ചുടച്ചതെന്നും ഏറെ പ്രയാസകരമായ തീരുമാനമാണ് കെെക്കൊണ്ടിരിക്കുന്നതെന്നും അഭിഭാഷക പറഞ്ഞിരുന്നു.
1995-ലായിരുന്നും എആര്‍. റഹ്മാൻ – സെെറ ഭാനു വിവാഹം. നീണ്ട 29 വർഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഖദീജ റഹ്മാൻ , റഹീമ റഹ്മാൻ, എ.ആര്‍. അമീന്‍ എന്നിവരാണ് മക്കള്‍.