5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kamal Haasan: ‘ഉലകനായകൻ’ എന്ന് ഇനി വിളിക്കരുത്; പേര് മാത്രമേ വിളിക്കാവൂ’; അഭ്യര്‍ഥനയുമായി കമൽഹാസൻ

Kamal Haasan : ആരാധകരും മാധ്യമങ്ങളും സിനിമാമേഖലയിലെ സുഹൃത്തുക്കൾ, പാർട്ടി അം​ഗങ്ങൾ തുടങ്ങി ആരും ഇനി തന്നെ ഉലകനായകൻ എന്ന് വിളിക്കേണ്ടതില്ലെന്നും കമൽ ഹാസൻ എന്നോ കമൽ എന്നോ കെ.എച്ച് എന്നോ അഭിസംബോധന ചെയ്താൽ മതിയെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു.

Kamal Haasan: ‘ഉലകനായകൻ’ എന്ന് ഇനി വിളിക്കരുത്; പേര് മാത്രമേ വിളിക്കാവൂ’; അഭ്യര്‍ഥനയുമായി കമൽഹാസൻ
കമൽഹാസൻ, (image credits: PTI)
sarika-kp
Sarika KP | Updated On: 11 Nov 2024 12:17 PM

നടനായും ​ഗായകനായും നിർമാതാവായും സിനിമ പ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് കമൽഹാസൻ. എന്തുകൊണ്ടും ബഹുമുഖ പ്രതിഭയായ താരത്തെ ഉലകനായകൻ എന്നാണ് ആരാധകർ വിശേഷിപ്പിക്കാറുള്ളത്. കമൽഹാസൻ നായകനായ ദശാവതാരം എന്ന ചിത്രത്തിൽ ഉലകനായകനേ എന്ന ഒരു ​ഗാനംപോലുമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ അരാധകരെ ഏവരെയും ഞെട്ടിപ്പിക്കുന്ന അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ് കമൽഹാസൻ.

തന്നെ ‘ഉലകനായകൻ’ എന്ന് ഇനി വിളിക്കരുതെന്നാണ് താരത്തിന്റെ അഭ്യർത്ഥന. താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ആരാധകരും മാധ്യമങ്ങളും സിനിമാമേഖലയിലെ സുഹൃത്തുക്കൾ, പാർട്ടി അം​ഗങ്ങൾ തുടങ്ങി ആരും ഇനി തന്നെ ഉലകനായകൻ എന്ന് വിളിക്കേണ്ടതില്ലെന്നും കമൽ ഹാസൻ എന്നോ കമൽ എന്നോ കെ.എച്ച് എന്നോ അഭിസംബോധന ചെയ്താൽ മതിയെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു. വ്യക്തികളേക്കാൾ വലുതാണ് സിനിമ എന്ന കലയെന്നും അത് കൂടുതൽ പഠിക്കാനും കലയിൽ വളരാനും ആ​ഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി മാത്രമാണ് താനെന്നും താരം പറയുന്നു. കലാകാരൻ കലയേക്കാൾ വലുതല്ല, താൻ ഏറെ ആലോചിച്ച ശേഷം എടുത്ത ഒരു തീരുമാനമാണിതെന്നും താരം വ്യക്തമാക്കുന്നു.

 


കുറിപ്പിന്റെ പൂർണ രൂപം

‘എന്നോടുള്ള സ്‌നേഹം കൊണ്ടാണ് നിങ്ങൾ എന്നെ ‘ഉലകനായകൻ’ എന്നതുൾപ്പെടെയുള്ള പ്രിയപ്പെട്ട പല പേരുകളും വിളിച്ചത്. സഹ കലാകാരന്മാരും ആരാധകരും നൽകുകയും സ്വീകരിക്കുകയും ചെയ്യുന്ന അത്തരം അഭിനന്ദന വാക്കുകളിൽ ഞാൻ സന്തുഷ്ടനാണ്. നിങ്ങളുടെ സ്നേഹത്തിന് ഞാൻ എന്നേക്കും നന്ദിയുള്ളവനാണ്.

ഏതൊരു വ്യക്തിയേക്കാളും വലുതാണ് സിനിമ എന്ന കല. കൂടുതൽ പഠിക്കാനും കലയിൽ വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിയാണ് ഞാൻ. മറ്റ് കലകളെപ്പോലെ സിനിമയും എല്ലാവർക്കും വേണ്ടിയുള്ളതാണ്. എല്ലാവർക്കും വേണ്ടി. കഴിവുള്ള കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും നല്ല പ്രേക്ഷകരുടെയും കൂട്ടായ്മയായാണ് സിനിമ രൂപപ്പെടുന്നത്.

Also read-Sai pallavi: ആ ഷൂട്ടിങ്ങിനിടെ ഞാൻ കരഞ്ഞു പോയി… ഒരു ദിവസം അവധി വേണമെന്ന് ആ​ഗ്രഹിച്ചു പോയ സമയമാണത് – സായ് പല്ലവി

കലാകാരൻ കലയേക്കാൾ വലുതല്ലെന്നാണ് എൻ്റെ അഗാധമായ വിശ്വാസം. എൻ്റെ അപൂർണതകളെക്കുറിച്ചും മെച്ചപ്പെടുത്താനുള്ള എൻ്റെ കടമയെക്കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഏറെ ആലോചിച്ച ശേഷം ഒരു തീരുമാനം എടുക്കേണ്ടി വന്നത്. മേൽപ്പറഞ്ഞ ശീർഷകങ്ങളും വിശേഷണങ്ങളും മാന്യമായി നിരസിക്കാൻ ഞാൻ നിർബന്ധിതനാകുന്നു.വർഷങ്ങളായി നിങ്ങളുടെ ദയക്ക് വീണ്ടും നന്ദി. ഈ തീരുമാനം വിനയത്തിൻ്റെയും എൻ്റെ വേരുകളിലും ലക്ഷ്യത്തിലും വിശ്വസ്തത പുലർത്താനുള്ള ആഗ്രഹത്തിൽ നിന്നാണ് വരുന്നതെന്ന് ദയവായി അറിയുക’.

അതേസമയം താരത്തിന്റതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത് ചിത്രം ഷങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഇന്ത്യൻ 2 ആയിരുന്നു. 1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ‘ഇന്ത്യൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2 . ഇതിന്റെ മൂന്നാം ഭാ​ഗവും ഉടൻ തന്നെ തീയറ്ററിൽ എത്തുമെന്നാണ് സൂചന.

ഇതിനു മുൻപ് നടൻ അജിത്തും സമാന രീതിയിൽ അഭ്യാർഥനയുമായി എത്തിയിരുന്നു. നിക്ക് മറ്റുവിശേഷണങ്ങൾ വേണ്ടെന്നും തല എന്ന് വിളിക്കുന്നതിൽനിന്ന് ആരാധകർ പിൻമാറണമെന്നുമാണ് അജിത്ത് അന്ന് പറഞ്ഞത്. അജിത് എന്നോ, അജിത് കുമാറെന്നോ, എ.കെ എന്നോ വിളിച്ചാൽ മതിയെന്നും അജിത് പറഞ്ഞിരുന്നു.

Latest News