Adithattu OTT : റിലീസായിട്ട് രണ്ട് വർഷം കഴിഞ്ഞു; അടിത്തട്ട് അവാസനം ഒടിടിയിലേക്ക്, എവിടെ, എപ്പോൾ കാണാം?

Adithattu OTT Platform And Release Date : 2022ൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് അടിത്തട്ട്. കടലിനെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ആക്ഷൻ ഡ്രാമ ചിത്രമാണ് അടിത്തട്ട്.

Adithattu OTT : റിലീസായിട്ട് രണ്ട് വർഷം കഴിഞ്ഞു; അടിത്തട്ട് അവാസനം ഒടിടിയിലേക്ക്, എവിടെ, എപ്പോൾ കാണാം?

അടിത്തട്ട് സിനിമയുടെ പോസ്റ്റർ (Image Courtesy : Social Media)

Published: 

25 Oct 2024 19:23 PM

കഴിഞ്ഞ വർഷം രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സിനിമയായ അടിത്തട്ട് അവസാനം ഒടിടി (Adithattu OTT) റിലീസിന് തയ്യാറെടുക്കുന്നു. 2022 ജൂലൈയിൽ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ഇപ്പോൾ രണ്ട് വർഷങ്ങൾ പിന്നിട്ടതിന് ശേഷം ഒടിടിയിലേക്ക് എത്തുന്നത്. പൃഥ്വിരാജ് നായകനായി എത്തിയ ഡാർവിൻ്റെ പരിണാമം എന്ന സിനിമയുടെ സംവിധായകൻ ഒരുക്കിയ ചിത്രത്തിന് തിയറ്ററുകളിൽ വേണ്ടത്ര ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം ഇപ്പോൾ ഒടിടിയിൽ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്നത്.

അടിത്തട്ട് ഒടിടി എന്ന് എപ്പോൾ?

ആമസോൺ പ്രൈം വീഡിയോയാണ് അടിത്തട്ടിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം ഒടിടി സംപ്രേഷണം എന്ന് മുതൽ ആണെന്ന് വ്യക്തമാക്കിട്ടില്ല. ഉടൻ തന്നെ ചിത്രത്തിൻ്റെ ഡിജിറ്റൽ സംപ്രേഷണം ആരംഭിക്കുമെന്നാണ് സിനിമ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, പ്രശാന്ത് അലക്സാണ്ടർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് കടലിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് അടിത്തട്ട്. സിനിമയുടെ ഭൂരിഭാഗം സീനുകളും ഉൾക്കടലിൽ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.

ALSO READ : Meiyazhagan – Lubber Pandhu OTT : തമിഴകത്ത് നിന്നെത്തിയ സുന്ദര സിനിമകൾ; മെയ്യഴഗനും ലബ്ബർ പന്തും ഈ ആഴ്ച ഒടിടിയിലെത്തും

സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, പ്രശാന്ത് അലക്സാണ്ടർ എന്നിവർക്ക് പുറമെ ജയ പാളൻ, മുരുകൻ മാർട്ടിൻ, ജോസഫ് യേശുദാസ്, മുള്ളൻ സാബുമോൻ അബ്ദുസമദ് എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. മിഡിൽ മാർച്ച് സ്റ്റുഡിയോസിൻ്റെയും കാനായിൽ ഫിലിംസിൻ്റെയും ബാനറിൽ സൂസൻ ജോസഫും സിൻ ട്രീസയും ചേർന്നാണ് അടിത്തട്ട് നിർമിച്ചിരിക്കുന്നത്. ഖായിസ് മില്ലെനാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. പാപ്പിനുവാണ് ഛായാഗ്രാഹകൻ. സംഗീതം നൽകിയിരിക്കുന്നത് നെസെർ അഹമ്മദാണ്. നൗഫൽ അബ്ദുള്ളയാണ് എഡിറ്റർ.

സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ

എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- വിനീഷ് വിജയൻ, സൗണ്ട് സിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സിങ്- സിനോയി ജോസഫ്, ആക്ഷൻ- ഫീനിക്സ് പ്രഭു, ആർട്ട്- അഖിൽ രാജ് ചിറയിൽ, കോസ്റ്റ്യൂ- സ്റ്റെഫി സേവ്യർ, മേക്ക്അപ്പ്- രഞ്ജിത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വർ, വരികൾ- ഷർഫു അമിഷാഫ്, ലക്ഷ്മി ചിറയേടത്ത്

Related Stories
Dear Students: നയൻതാരയും നിവിനും വീണ്ടും ഒന്നിക്കുന്നു; ‘ഡിയർ സ്റ്റുഡന്റസ്’ പോസ്റ്റർ പുറത്ത്
Actress Babitha Basheer: ട്യൂഷൻ ടീച്ചർ ഫെമിനിച്ചി ആയ കഥ; ’15 വർഷത്തെ പ്രയ്തനം, ഒടുവിൽ അംഗീകാരം’; മനസ് തുറന്ന് ബബിത ബഷീർ
Actress Athira : സിനിമയിൽ കയറിയപ്പോൾ ആതിര, ആ ട്രാപ്പിൽ നിന്നും രക്ഷപ്പെട്ടപ്പോൾ രമ്യ; ഇപ്പോൾ കുടുംബം പോറ്റാൻ കാറ്ററിങ് നടത്തുന്നു
Esther Anil: ‘നിങ്ങളെ ആരാധകരെന്ന് വിളിക്കാമോ എന്നെനിക്കറിയില്ല, കാരണം..’; കുറിപ്പുമായി എസ്തർ അനിൽ
Marco Korean Release: ‘മാർക്കോ’യുടെ കളികൾ ഇനി അങ്ങ് കൊറിയയിലും; ബാഹുബലിക്ക് ശേഷം ആ നേട്ടം സ്വന്തമാക്കി ചിത്രം
Koodal Movie: ക്യാമ്പിങ്ങ് പശ്ചാത്തലത്തിൽ മലയാളത്തിലെ ആദ്യ ചിത്രം, കൂടൽ ഫസ്റ്റ് ലുക്ക്
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?