5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Raadhika Sarathkumar: ‘കാരവാനിൽ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തും, സെറ്റിൽ ഒന്നിച്ചിരുന്ന് കണ്ട് ആസ്വദിക്കും’; നടി രാധിക ശരത്കുമാർ

നടിമാരുടെ നഗ്നദൃശ്യങ്ങൾ സെറ്റിലെ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ കണ്ട് ആസ്വാദിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും രാധിക പറഞ്ഞു.

Raadhika Sarathkumar: ‘കാരവാനിൽ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തും, സെറ്റിൽ ഒന്നിച്ചിരുന്ന് കണ്ട് ആസ്വദിക്കും’; നടി രാധിക ശരത്കുമാർ
Radikaa Sarathkumar (image credits: facebook)
sarika-kp
Sarika KP | Published: 31 Aug 2024 08:36 AM

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നിരവധി പോരാണ് മലയാള സിനിമ മേഖലയിലുണ്ടായ ദുരനുഭവങ്ങളുമായി രം​ഗത്ത് എത്തുന്നത്. ഇപ്പോഴിതാ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രാധിക ശരത്കുമാർ രംത്ത്. കാരവാനിൽ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഇത്തരം ദൃശ്യങ്ങൾ സെറ്റിലെ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ കണ്ട് ആസ്വാദിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും രാധിക പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിനു നൽകിയ പ്രതികരണത്തിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

റിപ്പോർട്ട് പുറത്തുവരാൻ വൈകിയതിൽ താൻ ആശ്ചര്യപ്പെടുന്നുവെന്നും 46 വർഷമായി താൻ ഈ മേഖലയിൽ. തന്നിക്കും ദുരനുങവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. ഒരു പുരുഷനും ഒരു അക്ഷരം പോലും ഇതിനെ പറ്റി പറയുന്നില്ലെന്നും രാധിക പറയുന്നു. കതകിൽ മുട്ടുന്നതും സിനിമ മേഖലയിൽ പതിവാണെന്ന് താരം പറയുന്നു. നിരവധി നടിമാർ തന്റെ റൂമിലേക്ക് വന്ന് സഹായം അഭ്യര്‍ത്ഥിക്കാറുണ്ടെന്നും കേരളത്തിൽ മാത്രമല്ല ഇതരഭാഷകളിലും ഇത് നടക്കുന്നുണ്ടെന്നും രാധിക പറഞ്ഞു. കാരവാനിൽ ഒളിക്യാമറ വച്ച് ദൃശ്യഹങ്ങൾ പകർത്തിയതും താൻ കണ്ടിട്ടുണ്ടെന്നും താരം പറയുന്നു. ഇത്തരത്തിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ പുരുഷന്മാർ ഒന്നിച്ചിരുന്നു കാണുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും രാധിക പറഞ്ഞു. ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. അവരുടെ പേര് അടിച്ച് കൊടുത്താൽ നടിമാർ വസ്ത്രം മാറുന്ന വീഡിയോ കാണാൻ പറ്റുമെന്നും രാധിക പറഞ്ഞു. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും ഹോട്ടൽ മുറിയിലേക്ക് പോയെന്നും നടി പറയുന്നു.

Also read-Mohanlal: നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത് ഇതാദ്യമായി

അതേസമയം വിവാദങ്ങൾക്കിടെ നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വച്ചാണ് മാധ്യമങ്ങളെ കാണുന്നത്. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം നടൻ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ഇതാദ്യമായാണ് മോ​ഗൃഹൻലാൽ മാധ്യമങ്ങളുമായി സംസാരിക്കുന്നത്.

Latest News