Actress Swasika: ‘നേവൽ കാണിക്കാത്തതു കൊണ്ട് ഒരു ഗുമ്മ് ഇല്ല മോളേ’; അശ്ലീല കമന്റിന് മറുപടിയുമായി സ്വാസിക

Actress Swaswika New Post: വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട താക്കോൽ ആത്മവിശ്വാസമെന്ന അടിക്കുറിപ്പോടെയാണ് താരം ഫോട്ടോ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. റിച്ചാർഡ് ആന്റണിയാണോ ഫോട്ടോ പകർത്തിയിരിക്കുന്നത്. കറുത്ത വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് സ്വാസിക ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്.

Actress Swasika: നേവൽ കാണിക്കാത്തതു കൊണ്ട് ഒരു ഗുമ്മ് ഇല്ല മോളേ; അശ്ലീല കമന്റിന് മറുപടിയുമായി സ്വാസിക

നടി സ്വാസിക (Image Credits: Instagram)

Updated On: 

19 Oct 2024 18:10 PM

സിനിമാ താരങ്ങളും സെലബ്രിറ്റികളും സമൂഹിക മാധ്യമങ്ങളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നത് പതിവാണ്. എന്നാൽ അതിന് താഴെ അശ്ലീല കമന്റുകളും ദ്വയാർത്ഥ കമന്റുകളുമായി ചിലർ എത്താറുണ്ട്. ചിലർ അതിനെ കണ്ടില്ലാന്ന് നടിക്കാറുണ്ട്. എന്നാൽ മറ്റുചിലരാകട്ടെ നല്ല ചുട്ടമറുപടി നൽകാനും മടിക്കാറില്ല. അത്തരത്തിൽ തന്റെ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റിന് മറുപടി നൽകിയിരിക്കുകയാണ് നടി സ്വാസിക.

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. അതിനാൽ പോസ്റ്റിന് താഴെ നിരവധി നല്ല കമൻ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘നേവൽ കാണിക്കാത്തതു കൊണ്ട് ഒരു ഗുമ്മ് ഇല്ല മോളേ’ എന്നായിരുന്നു ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് കമന്റ് സ്വാസികയുടെ പോസ്റ്റിന് താഴെ കമൻ്റ് ചെയ്തത്. എന്നാൽ ‘അത്രയും മതി’ എന്നയിരുന്നു സ്വാസിക നൽകിയ മറുപടി. നല്ല മറുപടി എന്ന കമന്റുമായി സ്വാസികയ്ക്ക് പിന്തുണയറിയിച്ച് ആരാധകരും പിന്നാലെയെത്തി.

വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട താക്കോൽ ആത്മവിശ്വാസമെന്ന അടിക്കുറിപ്പോടെയാണ് താരം ഫോട്ടോ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. റിച്ചാർഡ് ആന്റണിയാണോ ഫോട്ടോ പകർത്തിയിരിക്കുന്നത്. കറുത്ത വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് സ്വാസിക ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തിട്ടുണ്ട്. അതീവ സുന്ദരിയായിട്ടുണ്ട് എന്ന് മറ്റൊരു ആരാധകനും കമന്റ് ചെയ്തു.

 

Related Stories
Dear Students: നയൻതാരയും നിവിനും വീണ്ടും ഒന്നിക്കുന്നു; ‘ഡിയർ സ്റ്റുഡന്റസ്’ പോസ്റ്റർ പുറത്ത്
Actress Babitha Basheer: ട്യൂഷൻ ടീച്ചർ ഫെമിനിച്ചി ആയ കഥ; ’15 വർഷത്തെ പ്രയ്തനം, ഒടുവിൽ അംഗീകാരം’; മനസ് തുറന്ന് ബബിത ബഷീർ
Actress Athira : സിനിമയിൽ കയറിയപ്പോൾ ആതിര, ആ ട്രാപ്പിൽ നിന്നും രക്ഷപ്പെട്ടപ്പോൾ രമ്യ; ഇപ്പോൾ കുടുംബം പോറ്റാൻ കാറ്ററിങ് നടത്തുന്നു
Esther Anil: ‘നിങ്ങളെ ആരാധകരെന്ന് വിളിക്കാമോ എന്നെനിക്കറിയില്ല, കാരണം..’; കുറിപ്പുമായി എസ്തർ അനിൽ
Marco Korean Release: ‘മാർക്കോ’യുടെ കളികൾ ഇനി അങ്ങ് കൊറിയയിലും; ബാഹുബലിക്ക് ശേഷം ആ നേട്ടം സ്വന്തമാക്കി ചിത്രം
Koodal Movie: ക്യാമ്പിങ്ങ് പശ്ചാത്തലത്തിൽ മലയാളത്തിലെ ആദ്യ ചിത്രം, കൂടൽ ഫസ്റ്റ് ലുക്ക്
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?