Actress Swasika: ‘നേവൽ കാണിക്കാത്തതു കൊണ്ട് ഒരു ഗുമ്മ് ഇല്ല മോളേ’; അശ്ലീല കമന്റിന് മറുപടിയുമായി സ്വാസിക
Actress Swaswika New Post: വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട താക്കോൽ ആത്മവിശ്വാസമെന്ന അടിക്കുറിപ്പോടെയാണ് താരം ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. റിച്ചാർഡ് ആന്റണിയാണോ ഫോട്ടോ പകർത്തിയിരിക്കുന്നത്. കറുത്ത വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് സ്വാസിക ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്.
സിനിമാ താരങ്ങളും സെലബ്രിറ്റികളും സമൂഹിക മാധ്യമങ്ങളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നത് പതിവാണ്. എന്നാൽ അതിന് താഴെ അശ്ലീല കമന്റുകളും ദ്വയാർത്ഥ കമന്റുകളുമായി ചിലർ എത്താറുണ്ട്. ചിലർ അതിനെ കണ്ടില്ലാന്ന് നടിക്കാറുണ്ട്. എന്നാൽ മറ്റുചിലരാകട്ടെ നല്ല ചുട്ടമറുപടി നൽകാനും മടിക്കാറില്ല. അത്തരത്തിൽ തന്റെ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റിന് മറുപടി നൽകിയിരിക്കുകയാണ് നടി സ്വാസിക.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. അതിനാൽ പോസ്റ്റിന് താഴെ നിരവധി നല്ല കമൻ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘നേവൽ കാണിക്കാത്തതു കൊണ്ട് ഒരു ഗുമ്മ് ഇല്ല മോളേ’ എന്നായിരുന്നു ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് കമന്റ് സ്വാസികയുടെ പോസ്റ്റിന് താഴെ കമൻ്റ് ചെയ്തത്. എന്നാൽ ‘അത്രയും മതി’ എന്നയിരുന്നു സ്വാസിക നൽകിയ മറുപടി. നല്ല മറുപടി എന്ന കമന്റുമായി സ്വാസികയ്ക്ക് പിന്തുണയറിയിച്ച് ആരാധകരും പിന്നാലെയെത്തി.
View this post on Instagram
വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട താക്കോൽ ആത്മവിശ്വാസമെന്ന അടിക്കുറിപ്പോടെയാണ് താരം ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. റിച്ചാർഡ് ആന്റണിയാണോ ഫോട്ടോ പകർത്തിയിരിക്കുന്നത്. കറുത്ത വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് സ്വാസിക ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തിട്ടുണ്ട്. അതീവ സുന്ദരിയായിട്ടുണ്ട് എന്ന് മറ്റൊരു ആരാധകനും കമന്റ് ചെയ്തു.