'ഇന്ത്യൻ സൈന്യം പാകിസ്താനിലെ ജനങ്ങളെ ഭീരകരരായാണ് കാണുന്നത്'; സായ് പല്ലവിയുടെ പഴയ അഭിമുഖം വിവാദമാകുന്നു | Actress Sai Pallavi Indian Army Pakistan Terrorist Group Controversy Comment in an Old Interview Getting Hate From Netizens Malayalam news - Malayalam Tv9

Sai Pallavi: ‘ഇന്ത്യൻ സൈന്യം പാകിസ്താനിലെ ജനങ്ങളെ ഭീരകരരായാണ് കാണുന്നത്’; സായ് പല്ലവിയുടെ പഴയ അഭിമുഖം വിവാദമാകുന്നു

Actress Sai Pallavi India-Pakistan Controversy Comment: ഇന്ത്യൻ സൈന്യത്തെ കുറിച്ചുള്ള പാകിസ്താനറെ കാഴ്ചപ്പാടിനെ കുറിച്ചാണ് നടി പറഞ്ഞതെന്നും, അവരുടെ വാക്കുക്കൾ വളച്ചൊടിക്കാനാണ് പലരും ശ്രമിക്കുന്നതെന്നും ചിലർ പറയുന്നു.

Sai Pallavi: ഇന്ത്യൻ സൈന്യം പാകിസ്താനിലെ ജനങ്ങളെ ഭീരകരരായാണ് കാണുന്നത്; സായ് പല്ലവിയുടെ പഴയ അഭിമുഖം വിവാദമാകുന്നു

നടി സായ് പല്ലവി (Image Credits: Sai Pallavi Instagram)

Updated On: 

26 Oct 2024 14:00 PM

നടി സായ് പല്ലവി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നത്തെ കുറിച്ച് പഴയ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇപ്പോൾ വലിയ വിവാദമാവുകയാണ്. നടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. 2022-ൽ വിരാടപർവ്വം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ, നടി ഇന്ത്യൻ സൈന്യത്തെ കുറിച്ച് നടത്തിയ പരാമർശമാണ് വീണ്ടും ചർച്ചയാകുന്നത്. നിതീഷ് തിവാരിയുടെ സംവിധാനത്തിൽ സായ് പല്ലവി സീതയെ അവതരിപ്പിക്കുന്ന രാമായണത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ വിവാദം ഉയർന്ന് വന്നിരിക്കുന്നത്.

ഇന്ത്യൻ ജനത പാകിസ്താനിലെ ജനങ്ങളെയും, പാകിസ്ഥാൻ ജനത ഇന്ത്യയിലെ ജനങ്ങളെയും ഭീകരരായാണ് കാണുന്നതെന്നാണ് അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞത്. ഒരു തരത്തിലുള്ള അക്രമവും തന്നെ സംബന്ധിച്ചടുത്തോളം ശരിയല്ലെന്നും, അതിലൂടെ പ്രശ്‍നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും നടി പറഞ്ഞു. നക്സലുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

2022-ലെ ഈ പഴയ വീഡിയോ വീണ്ടും ആരോ സമൂഹമാധ്യത്തിൽ ഇപ്പോൾ പങ്കുവെക്കുകയായിരുന്നു. അത് ഞൊടിയിടയിൽ തന്നെ വൈറലായതോടെയാണ് സായ് പല്ലവിക്കെതിരെ വിമർശനവുമായി ആളുകൾ രംഗത്തെത്തിയത്. എന്നാൽ, നടിയുടെ ഉദ്ദേശശുദ്ധി മനസിലാക്കാത്തവരാണ് ഇത്തരം വിമർശനങ്ങൾ ഉയർത്തുന്നതെന്ന് ചിലർ വാദിക്കുന്നുണ്ട്. ഇന്ത്യൻ സൈന്യത്തെ കുറിച്ചുള്ള പാകിസ്താനറെ കാഴ്ചപ്പാടിനെ കുറിച്ചാണ് നടി പറഞ്ഞതെന്നും, അവരുടെ വാക്കുക്കൾ വളച്ചൊടിക്കാനാണ് പലരും ശ്രമിക്കുന്നതെന്നും ചിലർ പറയുന്നു.

ALSO READ: ‘ശരീരം കാണാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല’; സായ് പല്ലവി

ഇതേ വിരാടപർവ്വം ചിത്രത്തിന്റെ പ്രൊമോഷനിടയിൽ നടി നടത്തിയ വേറൊരു പരാമർശവും അന്ന് വലിയ ചർച്ചയായിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്നുമായിരുന്നു സായ് പല്ലവി അന്ന് പറഞ്ഞത്. ഞാൻ വളർന്നു വന്നത് ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നുമല്ലെന്നും, അതിനാൽ ഇടത് വലത് എന്ന് കേട്ടിട്ടുണ്ടെങ്കിലും ഏതാണ് ശരിയെന്ന് അറിയില്ലെന്നും നടി പറഞ്ഞിരുന്നു.

നിതീഷ് തിവാരിയുടെ രാമായണത്തിൽ രാമനാവുന്നത് രൺബീർ കപൂറാണ്. യഷ് ആണ് രാവണനായെത്തുന്നത്. മാസങ്ങൾക്ക് മുമ്പ് തന്നെ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തു വന്നിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഷൂട്ടിങ് ആരംഭിച്ചിരുന്നു. എന്നാൽ, കുറച്ച് ദിവസങ്ങൾക്കകം തന്നെ ഷൂട്ടിങ് നിന്നുപോയി. സിനിമ താത്കാലികമായി നിർത്തിയതാണെന്നും ഉപേക്ഷിച്ചിട്ടില്ലെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

Related Stories
Singer Anju Joseph: ‘ഞാൻ ഓക്കെയാണ്… ഡബിൾ ഓക്കെയാണ്…’; ഇൻസ്റ്റഗ്രാമിൽ പൊട്ടിക്കരഞ്ഞ് ഗായിക അഞ്ജു ജോസഫ്
Gaganachari OTT: കാത്തിരിപ്പിന് വിരാമം…; ഒടുവിൽ ‘ഗഗനചാരി’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു
Youtuber Thoppi: ‘സ്വന്തം കുടുംബം മുഖത്ത് വാതിൽ കൊട്ടിയടയ്ക്കുന്നു; എനിക്ക് മടുത്തു; എല്ലാം അവസാനിപ്പിക്കാൻ സമയമായി’; തൊപ്പി
Amitabh Bachchan: അമിതാഭ് ബച്ചനും കുടുംബവും ഈ വർഷം മാത്രം വാങ്ങിയത് 10 അപ്പാർട്ട്മെന്റുകൾ; മൊത്തം 100 കോടി രൂപയുടെ വസ്തു
Vidya Balan :’ചെറുതായി ഒന്നു ചുവട് പിഴച്ചു’; ഗൗനിക്കാതെ വീണ്ടും നൃത്തം ചെയ്ത് വിദ്യാ ബാലന്‍; വിഡിയോ വൈറല്‍
Adithattu OTT : റിലീസായിട്ട് രണ്ട് വർഷം കഴിഞ്ഞു; അടിത്തട്ട് അവാസനം ഒടിടിയിലേക്ക്, എവിടെ, എപ്പോൾ കാണാം?
വിദേശത്തിരുന്ന് ഓര്‍ഡര്‍ ചെയ്യാം; നാട്ടിലെത്തും ഇഷ്ടവിഭവം, പുതിയ ഫീച്ചറുമായി സ്വിഗ്ഗി
കറിയിൽ ഉപ്പ് അധികമായോ? ഇതാ പരിഹാരം
കട്ടിയുള്ള പുരികം വേണോ?
വണ്ണം കുറയ്ക്കാൻ ബ്ലാക്ക് ടീ