Aishwarya Rai-Abhishek Bachchan: അഭിഷേക് ബച്ചനുമായി പ്രണയത്തിലോ? ‘എല്ലാം സമയമാകുമ്പോൾ നടക്കും’; പ്രതികരിച്ച് നടി നിമ്രത് കൗർ

Nimrat Kaur Responds on Dating Rumours With Abhishek Bachchan: നടിയുടെ പ്രതികരണത്തിന് പിന്നാലെ, 'ദസ്‌വി'യുടെ പ്രമോഷനായി അഭിഷേകും നിമ്രത്തും ഒന്നിച്ചെത്തിയ പഴയ വീഡിയോയാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

Aishwarya Rai-Abhishek Bachchan: അഭിഷേക് ബച്ചനുമായി പ്രണയത്തിലോ? എല്ലാം സമയമാകുമ്പോൾ നടക്കും; പ്രതികരിച്ച് നടി നിമ്രത് കൗർ

അഭിഷേക് ബച്ചനും ഐശ്വര്യ റായും, നടി നിമ്രത് കൗർ (Image Credits: Aishwarya Rai Facebook, Nimrat Kaur Facebook)

Updated On: 

23 Oct 2024 15:16 PM

താരദമ്പതികളായ അഭിഷേക് ബച്ചൻ- ഐശ്വര്യ റായ് തമ്മിൽ വേർപിരിയുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇവർ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വലിയ തരത്തിലുള്ള ചർച്ചകൾക്ക് ഇടവെച്ചു. ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിന് ഇരുവരും വെവ്വേറെ എത്തിയതോടെ വീണ്ടും വിഷയം ചർച്ചയായി. പിന്നീട്, പാരിസ് ഫാഷൻ വീക്കിലെത്തിയപ്പോൾ ഐശ്വര്യയുടെ വിരലിലെ വിവാഹമോതിരം ശ്രദ്ധയിൽപ്പെട്ടതോടെ, വാർത്തകൾക്ക് ശമനമുണ്ടായി. എന്നാൽ, അടുത്തിടെ പിങ്ക് പാന്തേഴ്‌സിന്റെ കബഡി മത്സരത്തിനിടെ ഗാലറിയിൽ നിന്നും ഇരുവരും വാക്കേറ്റത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതോടെ വിവാഹമോചന വാർത്ത വീണ്ടും ചർച്ചയായി.

അതിനിടയിലാണ്, ഐശ്വര്യ റായുമായി അഭിഷേക് ബച്ചൻ വേർപിരിയാനുള്ള കാരണം നടി നിമ്രത് കൗറാണെന്നും, അഭിഷേകുമായി ഇവർ പ്രണയത്തിലാണെന്നുമുള്ള തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. ഇപ്പോഴിതാ നടി തന്നെ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. സ്വകാര്യ മാധ്യമത്തോടായിരുന്നു നടിയുടെ പ്രതികരണം. ‘എന്താണ് ഞാൻ വിവാഹം കഴിക്കാത്തതെന്ന് പലരും ചോദിക്കുന്നു. എന്ത് പറഞ്ഞാലാണ് ആളുകൾക്ക് മനസിലാവുക എന്ന് എനിക്കറിയില്ല. വിവാഹം കഴിക്കാത്തത് കൊണ്ട് എനിക്ക് ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ല. ശരിയായ സമയത്ത്, ശരിയായ ആളെ കണ്ടുമുട്ടുമ്പോൾ വിവാഹം നടക്കും. ഇത്തരം കാര്യങ്ങൾ നേരത്തെ ആലോചിച്ച് നടപ്പിലാക്കാൻ കഴിയുന്ന ഒന്നല്ല” നിമ്രത് പറഞ്ഞു.

ALSO READ: ഐശ്വര്യയും അഭിഷേകും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകള്‍ക്ക് കാരണം ഈ നടിയോ? വൈറലായി കുറിപ്പ്

നടിയുടെ പ്രതികരണത്തിന് പിന്നാലെ, ‘ദസ്‌വി’യുടെ പ്രമോഷനായി അഭിഷേകും നിമ്രത്തും ഒന്നിച്ചെത്തിയ പഴയ വീഡിയോയാണ് വീണ്ടും ശ്രദ്ധ നേടുന്നത്. അന്ന്, നിമ്രത് ഉള്ള വേദിയിൽ വെച്ചുതന്നെ അഭിഷേക് ഭാര്യ ഐശ്വര്യ റായെ വാനോളം പുകഴ്ത്തുന്നുണ്ട്. “അദ്ഭുതപ്പെടുത്തുന്ന രീതിയിലുള്ള വൈകാരിക പിന്തുണയാണ് എനിക്ക് എന്റെ ഭാര്യ നൽകുന്നത്. അക്കാര്യത്തിൽ ഞാനും എന്റെ കുടുംബവും ഭാഗ്യം ചെയ്തവരാണ്. ബോളിവുഡിനെ കുറിച്ച് ഐശ്വര്യയ്ക്ക് നന്നായി അറിയാം. ഞാൻ അഭിനയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഇവിടെ സ്ഥാനം ഉണ്ടാക്കിയെടുത്ത ആളാണ് ഐശ്വര്യ. സിനിമ ലോകത്തെ കുറിച്ചും, ഇവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ചും ഐശ്വര്യയ്ക്ക് നന്നായി അറിയാം. അതറിഞ്ഞാണ് അവർ പെരുമാറുന്നതും” അഭിഷേക് പറഞ്ഞു.

ഐശ്വര്യയെ പ്രശംസിച്ച് അഭിഷേക് സംസാരിക്കുമ്പോൾ, ഒരു ചെറു പുഞ്ചിരിയോടെ നിമ്രത് അവിടെ എല്ലാം കേട്ട് നില്പുണ്ടായിരുന്നു. ഐശ്വര്യയെ പോലെ ഒരു പങ്കാളിയെ ലഭിച്ചത് തന്റെ ഭാഗ്യമാണെന്നും അഭിഷേക് പറഞ്ഞിരുന്നു. 2022-ലാണ് അഭിഷേകും നിമ്രത്തും ഒന്നിച്ചഭിനയിച്ച ‘ദസ്‌വി’ പുറത്തിറങ്ങിയത്.

Related Stories
Dear Students: നയൻതാരയും നിവിനും വീണ്ടും ഒന്നിക്കുന്നു; ‘ഡിയർ സ്റ്റുഡന്റസ്’ പോസ്റ്റർ പുറത്ത്
Actress Babitha Basheer: ട്യൂഷൻ ടീച്ചർ ഫെമിനിച്ചി ആയ കഥ; ’15 വർഷത്തെ പ്രയ്തനം, ഒടുവിൽ അംഗീകാരം’; മനസ് തുറന്ന് ബബിത ബഷീർ
Actress Athira : സിനിമയിൽ കയറിയപ്പോൾ ആതിര, ആ ട്രാപ്പിൽ നിന്നും രക്ഷപ്പെട്ടപ്പോൾ രമ്യ; ഇപ്പോൾ കുടുംബം പോറ്റാൻ കാറ്ററിങ് നടത്തുന്നു
Esther Anil: ‘നിങ്ങളെ ആരാധകരെന്ന് വിളിക്കാമോ എന്നെനിക്കറിയില്ല, കാരണം..’; കുറിപ്പുമായി എസ്തർ അനിൽ
Marco Korean Release: ‘മാർക്കോ’യുടെ കളികൾ ഇനി അങ്ങ് കൊറിയയിലും; ബാഹുബലിക്ക് ശേഷം ആ നേട്ടം സ്വന്തമാക്കി ചിത്രം
Koodal Movie: ക്യാമ്പിങ്ങ് പശ്ചാത്തലത്തിൽ മലയാളത്തിലെ ആദ്യ ചിത്രം, കൂടൽ ഫസ്റ്റ് ലുക്ക്
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?