5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malavika Mohan: മെലിഞ്ഞതിന്റെ പേരിൽ മലയാളത്തിൽ നിന്ന് ട്രോളുകൾ നേരിട്ടു… മറ്റിടങ്ങളിൽ ഇങ്ങനെയല്ല – മാളവിക മോഹൻ

Malavika Mohan speaks about discrimination: ഇന്ത്യൻ സിനിമയിൽ തന്നെ പല തരത്തിലുള്ള സൗന്ദര്യ മാനദണ്ഡങ്ങളാണ് ഉള്ളതെന്നും മാളവിക വ്യക്തമാക്കുന്നു.

Malavika Mohan: മെലിഞ്ഞതിന്റെ പേരിൽ മലയാളത്തിൽ നിന്ന് ട്രോളുകൾ നേരിട്ടു… മറ്റിടങ്ങളിൽ ഇങ്ങനെയല്ല – മാളവിക മോഹൻ
മാളവികാ മോഹൻ (IMAGE – FACEBOOK)
aswathy-balachandran
Aswathy Balachandran | Published: 25 Oct 2024 14:11 PM

കൊച്ചി: മലയാളം സിനിമാ മേഖലയിൽ തുറന്നു പറച്ചിലുകൾ നടക്കുന്ന കാലമാണ് . ഇപ്പോൾ അത്തരത്തിൽ മനസ്സു തുറന്നിരിക്കുന്നത് നടി മാളവികാ മോഹനാണ്. മറ്റ് ഭാഷകളിലുള്ള സിനിമാ മേഖലകളിൽ നിന്ന് വ്യത്യസ്തമായി മലയാള സിനിമയിൽ നിലനിൽക്കുന്ന വിവേചനങ്ങളെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. താൻ നേരിട്ട ബുദ്ധമൂട്ടുകളും വിവേചനങ്ങളുമാണ് ഇപ്പോൾ താരം പുറത്തു വിട്ടിരിക്കുന്നത്.

മലയാളത്തിൽ അമിതമായി താൻ മെലിഞ്ഞിരുന്നതിന്റെ പേരിലാണ് ട്രോളുകളെ നേരിട്ടതെന്ന് മാളവിക തുറന്നു പറയുന്നു. തമിഴിലും തെലുങ്കിലും മെലിഞ്ഞിരുന്നാലും അഭിനന്ദനം ലഭിക്കാറുണ്ടെന്നും അൽപം തടി വെച്ചാലും അവിടെ പ്രശ്‌നമില്ലെന്നും താരം വ്യക്തമാക്കി. ബോളിവുഡിൽ മെലിഞ്ഞ ഉയരമുള്ള അതലറ്റിക് ശരീരപ്രകൃതി ഉള്ളവർക്കാണ് ഡിമാൻഡ്.

ALSO READ – മുപ്പത്തിനാലാം വയസ്സിലും അനുശ്രീ ‌ അവിവാഹിതയായി തുടരുന്നതിന്റെ കാരണം ഇതോ?

ഇന്ത്യൻ സിനിമയിൽ തന്നെ പല തരത്തിലുള്ള സൗന്ദര്യ മാനദണ്ഡങ്ങളാണ് ഉള്ളതെന്നും മാളവിക വ്യക്തമാക്കുന്നു. ഒരുപാട് ഭാരം കുറച്ചാലോ മെലിഞ്ഞാലോ തമിഴ് തെലുങ്ക് സിനിമാ രംഗത്തുള്ളവർ പറയക – നിങ്ങൾ കാണാൻ നന്നായിട്ടുണ്ട്, പക്ഷെ അൽപം കൂടി വണ്ണം വെച്ചാൽ കൂടുതൽ നന്നാവും എന്നാണ് എന്നും മാളവിക തുറന്നു പറയുന്നു.

ചിയാൻ വിക്രം അഭിനയിച്ച ‘തങ്കാലൻ’ എന്ന ചിത്രത്തിലാണ് മോഹനൻ അവസാനമായി അഭിനയിച്ചത്. സിദ്ധാന്ത് ചതുർവേദിയ്‌ക്കൊപ്പം ‘യുദ്ര’ എന്ന ഹിന്ദി ആക്ഷൻ ചിത്രത്തിലും അവർ അഭിനയിച്ചു. ‘സർദാർ 2’ എന്ന തമിഴ് സ്പൈ ത്രില്ലറിലും ‘ദി രാജ സാബ്’ എന്ന റൊമാൻ്റിക് കോമഡ ഹൊറർ ചിത്രം, ‘കൽക്കി 2898 എഡി’യിൽ പ്രഭാസിനൊപ്പം എന്നിങ്ങനെയാണ് മാളവികയുടേതായി വാരാനിരിക്കുന്ന പ്രോജക്ടുകൾ.

Latest News