Deepika Padukone: ‘മകൾക്കാണ് മുൻഗണന, പരിചരിക്കാൻ വേറെ ആളെ വെക്കില്ല’; സിനിമ ഉടൻ ഇല്ലെന്ന് ദീപിക പദുക്കോൺ

Deepika Padukone Takes a Break from Work: മകൾ ദുവയ്ക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ഏറ്റെടുത്ത ജോലികൾ പെട്ടെന്ന് പൂർത്തീകരിക്കാൻ സാധിക്കില്ലെന്നും ദീപിക പദുക്കോൺ പറഞ്ഞു.

Deepika Padukone: മകൾക്കാണ് മുൻഗണന, പരിചരിക്കാൻ വേറെ ആളെ വെക്കില്ല; സിനിമ ഉടൻ ഇല്ലെന്ന് ദീപിക പദുക്കോൺ

നടി ദീപിക പദുക്കോൺ

Updated On: 

29 Dec 2024 20:55 PM

ന്യൂഡൽഹി: ‘കൽക്കി 2892 എഡി’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം തീയറ്ററുകളിൽ എത്താൻ ഇനിയും വൈകും. 2025-ൽ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, അതിനിയും വൈകുമെന്നാണ് സൂചന. ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദീപിക പദുക്കോണിന്റെ ചില മുൻഗണനകൾ കാരണമാണ് ഷൂട്ടിങ് നീളുക.

അടുത്തിടെ ദീപിക പദുക്കോണും രൺവീർ സിങ്ങും പാപ്പരാസികളെയും മാധ്യമപ്രവർത്തകരെയും വിളിച്ചുവരുത്തി ഒരു സ്വകാര്യ പരിപാടി നടത്തിയിരുന്നു. മകളെ പരിചയപ്പെടുത്തിക്കൊണ്ട്, മകളുടെ ചിത്രങ്ങൾ പകർത്തരുതെന്ന് തുടങ്ങിയ ആവശ്യങ്ങൾ ഇരുവരും മുന്നോട്ട് വെച്ചിരുന്നു എന്നാണ് വിവരം. ഇതിനിടെ ഒരു മാധ്യമ പ്രവർത്തകൻ കൽക്കി രണ്ടാം ഭാഗത്തെ കുറിച്ച് ദീപികയോട് ചോദിച്ചതായാണ് വിവരം.

മകൾ ദുവയ്ക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ഏറ്റെടുത്ത ജോലികൾ പെട്ടെന്ന് പൂർത്തീകരിക്കാൻ സാധിക്കില്ലെന്നും ദീപിക പറഞ്ഞു. “ഇപ്പോൾ ഏറ്റെടുത്ത ജോലികൾ തിരക്കിട്ട് പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. എന്റെ കൊച്ചു രാജകുമാരിയെ ഒരു പരിചാരികയ്ക്കൊപ്പം വിടാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. അമ്മ എന്നെ വളർത്തിയത് പോലെ ഞാൻ എന്റെ മകളെയും വളർത്തും” ദീപിക പറഞ്ഞു.

ALSO READ: ഡാര്‍ക്ക് ഹ്യൂമര്‍ വൈബിൽ സൗബിന്റെ പുതിയ ചിത്രം; ‘പ്രാവിന്‍കൂട് ഷാപ്പ്’ ഉടൻ തീയറ്റേറുകളിലേക്ക്

2018 നവംബർ 14-നായിരുന്നു ദീപികയുടെയും രൺവീറിന്റെയും വിവാഹം. ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. നവംബറിൽ മകൾക്ക് ദുവ പദുക്കോൺ സിംഗ് എന്ന പേര് നൽകി. ദുവ എന്ന പദത്തിന്റെ അർഥം പ്രാർത്ഥന എന്നാണ്. അവൾ തങ്ങളുടെ പ്രാർഥനകൾക്കുള്ള ഉത്തരം ആണെന്നാണ് മകൾക്ക് ഈ പേരിട്ടതിന് പിന്നിലുള്ള കാരണമായി ഇരുവരും പറഞ്ഞത്.

ഈ വർഷം ജൂണിലാണ് കൽക്കി 2898 എഡി പുറത്തിറങ്ങിയത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രം ബോക്സ് ഓഫീസിലും വൻ നേട്ടം കൈവരിച്ചു. ആഗോള തലത്തിൽ ചിത്രം നേടിയത് 1200 കോടി കളക്ഷനാണ്. പ്രഭാസ്, ദീപിക പദുക്കോൺ, കമൽഹാസൻ, അമിതാഭ് ബച്ചൻ ഉൾപ്പടെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. കൽക്കിയിലെ ദീപികയുടെ പ്രകടനം വലിയ തോതിൽ പ്രശംസിക്കപ്പെട്ടിരുന്നു.

അതേസമയം, ഇക്കഴിഞ്ഞ നവംബർ ഒന്നിന് റിലീസായ ബോളിവുഡ് ചിത്രം ‘സിംഗം എഗൈൻ’ ആണ് ദീപികയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ദീപികയ്ക്ക് പുറമെ ചിത്രത്തിൽ അജയ് ദേവ്ഗൺ, കരീന കപൂർ, ടൈഗർ ഷ്‌റോഫ്, രൺവീർ സിംഗ്, അർജുൻ കപൂർ, ജാക്കി ഷ്‌റോഫ്, ശ്വേതാ തിവാരി, സൽമാൻ ഖാൻ തുടങ്ങിയ വലിയ താരനിരയാണ് അണിനിരന്നത്. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 389.64 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ.

ഏലയ്ക്ക മണത്തിൽ മാത്രമല്ല ഗുണത്തിലും കേമൻ
ജസ്പ്രീത് ബുംറയ്ക്കും പിന്നിൽ; കോലിയ്ക്ക് നാണക്കേട്
പനി അകറ്റാന്‍ ചായയിലുണ്ട് മാജിക്‌
രോഹിത് അവസാന ടെസ്റ്റും കളിച്ചു: ഗവാസ്കർ