Ahaana Krishna: ‘ശോ ഇതിനകം നിനക്ക് 30 വയസായോ?’; നിമിഷ് രവിക്ക് പിറന്നാൾ ആശംസകൾ നേർന്ന് അഹാന കൃഷ്ണ

സാറാസ്, കുറുപ്പ്, റോഷാക്ക്, കിംഗ് ഓഫ് കൊത്ത, ലക്കി ഭാസ്കർ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് രവിയാണ്.

Ahaana Krishna: ശോ ഇതിനകം നിനക്ക് 30 വയസായോ?; നിമിഷ് രവിക്ക് പിറന്നാൾ ആശംസകൾ നേർന്ന് അഹാന കൃഷ്ണ

അഹാന കൃഷ്ണയും നിമിഷ് രവിയും (Image Credits: Ahaana Krishna Instagram)

Updated On: 

13 Nov 2024 12:08 PM

പ്രശസ്ത ഛായാഗ്രാഹകനും അടുത്ത സുഹൃത്തുമായ നിമിഷ് രവിക്ക് ജന്മദിനാശംസകൾ നേർന്ന് നടി അഹാന കൃഷ്ണ. ‘നിനക്ക് ഇതിനകം 30 വയസായോ, 21 വയസുള്ളപ്പോൾ ഒരു ജോലിയുമില്ലാതെ തിരുവനന്തപുരത്ത് കൂടി ചുറ്റിത്തിരിഞ്ഞു നടന്നത് ഇന്നലേതെന്നപോലെ ഓർക്കുന്നെന്നും’ അഹാന കുറിച്ചു. ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഹാന ആശംസകൾ അറിയിച്ചത്. പോസ്റ്റിന് താഴെ നിമിഷ് കമന്റും ചെയ്തിട്ടുണ്ട്.

ശോ നിനക്ക് 30 വയസായോ? നിനക്ക് 21 വയസുള്ളപ്പോൾ ഒരു ജോലിയുമില്ലാതെ തിരുവനന്തപുരത്ത് കൂടി ചുറ്റിത്തിരിഞ്ഞു നടന്നത് ഇന്നലേതെന്നപോലെ ഞാൻ ഓർക്കുന്നു. അന്നത്തെ നിന്നിൽ നിന്നും ഇന്നത്തെ നിന്നിലേക്കുള്ള ദൂരം ഏറെയുണ്ട്. ഇന്ന് നിന്നെ നോക്കൂ. നീ എവിടെ എത്തണമെന്നാണോ ഞങ്ങൾ ആഗ്രഹിച്ചത് അവിടെ നീ എത്തിയിരിക്കുന്നു. ഇനിയും നിനക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഇതെല്ലം നിന്റെ കഴിവും, അഭിനിവേശവും, അചഞ്ചലമായ കഠിനാധ്വാനവുമാണ്. നിന്റെ ആത്മാർത്ഥമായ ഹൃദയം ഇതും ഇതിലേറെയും അർഹിക്കുന്നു. എന്റെ പ്രിയപ്പെട്ട കേക്കിൻ കഷ്ണത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു.” അഹാന കൃഷ്ണ കുറിച്ചു.

 

ALSO READ: ചിരിക്കുന്ന കുട്ടി അമ്മു എന്ന അഹാന കൃഷ്ണ, കൂടെയുള്ള ​ഗൗരവക്കാരിയെ പിടികിട്ടിയോ?

ഈ പോസ്റ്റിന് മറുപടിയായി “നന്ദി മോളെ. മുന്നോട്ടും മുകളിലേക്കും ഒന്നിച്ച്” (Thankyou Child. Onwards and Upwards Together) എന്നാണ് നിമിഷ് രവി കമെന്റ് ചെയ്തത്. പോസ്റ്റിന് താഴെ അഹാന കൃഷ്ണയുടെ അമ്മ സിന്ധു കൃഷ്ണകുമാറും നിമിഷിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.

അതേസമയം, നിമിഷ് രവിയും അഹാനയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ സജീവായി ഉയർന്നിരുന്നു. അഹാനയുടെ സഹോദരി ദിയ കൃഷ്ണയുടെ വിവാഹത്തിൽ പങ്കെടുത്ത നിമിഷിനൊപ്പമുള്ള അഹാനയുടെ ചിത്രങ്ങൾ പങ്കുവെച്ച്, ഇനി ഇവരുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, അഹാന തന്റെ ഉറ്റസുഹൃത്താണെന്നും, വിവാഹവും, വിവാഹ നിശ്ചയവുമൊന്നും കഴിഞ്ഞിട്ടില്ലെന്നും നിമിഷ് വ്യക്തമാക്കി.

മലയാള സിനിമ പ്രേക്ഷകർക്ക് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചയാളാണ് നിമിഷ് രവി. ലൂക്ക, സാറാസ്, കുറുപ്പ്, റോഷാക്ക്, കിംഗ് ഓഫ് കൊത്ത, ലക്കി ഭാസ്കർ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് ആണ്. മമ്മൂട്ടി നായകനായെത്തുന്ന ബസൂക്കയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രം.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം