Thalapathy 69 : വിജയുടെ അവസാന സിനിമയിൽ മമിത ബൈജുവും?; ദളപതി 69ൽ മലയാളി താരം അഭിനയിക്കുമെന്ന് അഭ്യൂഹങ്ങൾ
Thalapathy 69 Vijay Mamitha Baiju : മലയാളി താരം മമിത ബൈജു വിജയ് സിനിമയിൽ അഭിനയിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ. വിജയുടെ ഏറ്റവും പുതിയ സിനിമയായ ദളപതി 69ൽ താരം അഭിനയിക്കുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എച്ച് വിനോദാണ് ദളപതി 69 സംവിധാനം ചെയ്യുന്നത്.
സൂപ്പർ താരം വിജയുടെ ഏറ്റവും പുതിയ സിനിമയിൽ മലയാളി താരം മമിത ബൈജുവും അഭിനയിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ. താത്കാലികമായി ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമിതയും ഒരു വേഷം ചെയ്യുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാർത്തയിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
എച്ച് വിനോദാണ് ദളപതി 69 സംവിധാനം ചെയ്യുന്നത്. വിജയുടെ സഹോദരിയുടെ വേഷത്തിൽ മമിത എത്തുമെന്നാണ് റിപ്പോർട്ടുകൾ. ജിവി പ്രകാശ് കുമാർ നായകനായെത്തിയ റിബൽ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ മമിതയുടെ അരങ്ങേറ്റം. ഈ സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ‘ഗോട്ട്’ ആണ് വിജയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം. സെപ്റ്റംബർ 5ന് ചിത്രം തീയറ്ററുകളിലെത്തും.
ഇതിനിടെ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ ‘കണ്മണി അൻപോട്’ എന്ന ഗാനം ഉപയോഗിച്ചതിനുള്ള നഷ്ടപരിഹാരമായി നിർമാതാക്കൾ ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നൽകിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ചിത്രത്തിൻ്റെ പാട്ടുകളുടെ പകർപ്പവകാശം തൻ്റെ പക്കൽ നിന്നും നിർമ്മാതാക്കൾ വാങ്ങിയില്ലെന്നായിരുന്നു ഇളയരാജയുടെ ആരോപണം. എന്നാൽ ചിത്രത്തിൻ്റെ ഓഡിയോ അവകാശങ്ങൾ റൈറ്റ്സുള്ള കമ്പനിയിൽ നിന്ന് തന്നെ ചിത്രം നേടിയിരുന്നു.
Also Read : Sookshmadarshini Movie: ബേസിൽ ജോസഫ്-നസ്രിയ ‘സൂക്ഷമദർശിനി’; ചിത്രീകരണം പൂർത്തിയായി
സിനിമ വൻ വിജയമായതോടെ ഇളയരാജ ആദ്യം രണ്ടു കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എന്നാൽ നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇളയരാജയ്ക്ക് നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നൽകിയതായാണ് വിവരം. ചിത്രത്തിൻ്റെ നിർമ്മാതാക്കളായ മഞ്ഞുമ്മേൽ ബോയ്സ്, സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവർ വിവാദം ഒത്തുതീർപ്പാക്കാൻ നേരിട്ടു തന്നെ മുൻകൈ എടുത്തതായാണ് വിവരം. 1991-ൽ പുറത്തിറങ്ങിയ കമൽഹാസൻ നായകനായ ഗുണയിലെ പാട്ടാണിത്.
റിലീസ് ചെയ്തത് വിജയിച്ചിട്ടും നിരവധി വിവാദങ്ങളാണ് മഞ്ഞുമ്മൽ ബോയ്സിൻ്റെ നിർമ്മാതാക്കൾക്ക് നേരിടേണ്ടി വന്നത്. ഇളയരാജയുമായുള്ള പ്രശ്നങ്ങൾക്ക് പുറമെ സിനിമയ്ക്ക് വേണ്ടി പണം മുടക്കിയ ആൾക്ക് ലാഭ വിഹിതം അടക്കം കൊടുത്തുന്നില്ലെന്നും പരാതിയുണ്ടായിരുന്നു. 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി. കേസിൽ സൗബിൻ അടക്കമുള്ള നിർമ്മാതാക്കളെ ഇഡി ചോദ്യം ചെയ്തിരുന്നു.