Vijay Deverakonda: കിട്ടിയോ? ഇല്ല ചോദിച്ചു വാങ്ങിച്ചു…ബോധമില്ലാതെ തെന്നിവീണെന്ന് കമന്റുകൾ; കിടിലൻ മറുപടിയുമായി വിജയ് ദേവരകൊണ്ട

Actor Vijay Deverakonda : എന്തായാലും തന്റെ വീഴ്ച ആസ്വദിച്ചുകൊണ്ടിരുന്നവര്‍ക്കായി കിടിലന്‍ മറുപടിയുമായി വൈകാതെ താരം എത്തി.

Vijay Deverakonda: കിട്ടിയോ? ഇല്ല ചോദിച്ചു വാങ്ങിച്ചു...ബോധമില്ലാതെ തെന്നിവീണെന്ന് കമന്റുകൾ; കിടിലൻ മറുപടിയുമായി വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ട (image credits: instagram)

Published: 

11 Nov 2024 15:21 PM

മറ്റുള്ളവരുടെ വീഴ്ച കാണാൻ ആണ് എല്ലാവർക്കും താത്പര്യം. അത് വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ കൂടെ പങ്കുവച്ചാൽ പിന്നെ എന്തോ നേടിയ വിചാരമാണ് ചിലർക്ക്. എന്നാൽ ഇത് പറ്റിയത് താരങ്ങൾക്കാണെങ്കിൽ പറയുകയും വേണ്ട. അത് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ട്രോളുകൾ ഉണ്ടാക്കി ആകെ വൈറലാക്കും. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് കഴിഞ്ഞ രണ്ട് ദിവസമായി വൈറലായിരിക്കുന്നത്. നടന്‍ വിജയ് ദേവരകൊണ്ട നടന്നുവരുന്നതിനിടെയിൽ വീഴുന്നതാണ് വീഡിയോ. ഇതിനു പിന്നാലെ വലിയ ട്രോളുകളാണ് താരത്തിനെ തേടി എത്തിയത്.

മുംബൈയിലെ ഒരു കോളേജില്‍ പ്രമോഷന്‍ പരിപാടിക്കായാണ് താരം എത്തിയത്. ഇവിടെ നിന്ന് പടിയിറങ്ങുമ്പോള്‍ വീണുപോകുകയായിരുന്നു. ഇത് കൂടിനിന്നവർ വീഡിയോ എടുക്കുന്നതും കാണാം. ചിലർ എടുക്കരുത് എന്ന് നിർദേശം നൽകിയെങ്കിലും ആരും ​ഗൗനിച്ചില്ല. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. താരം മയക്കുമരുന്നും മറ്റും ഉപയോഗിച്ചാണ് പരിപാടിക്കെത്തിയത് എന്നും അതുകാരണമാണ് നിലതെറ്റി വീണതെന്നുമുള്ള തരത്തിലാണ് വീഡിയോകള്‍ വൈറലായത്. എന്നാല്‍ സ്റ്റെപ്പിറങ്ങുമ്പോള്‍ അശ്രദ്ധമൂലമാണ് അദ്ദേഹം വീണതെന്ന് സ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പറയുന്നു. എന്തായാലും തന്റെ വീഴ്ച ആസ്വദിച്ചുകൊണ്ടിരുന്നവര്‍ക്കായി കിടിലന്‍ മറുപടിയുമായി വൈകാതെ താരം എത്തി.

 

എന്നാൽ ഇതിനു തക്ക മറുപടിയുമായി താരം എത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിലൂടെ താരം മറുപടി നൽകിയത്. തന്റെ വീഴ്ചയെ നല്ല ബ്രാന്‍ഡ് പരസ്യമാക്കി പുറത്തുവിടുകയായിരുന്നു. ‘ഞാന്‍ വീണു, അത് വൈറലായി. ഇതാണ് റൗഡി ജീവിതം. ശക്തമായി വീഴൂ, എഴുന്നേല്‍ക്കുമ്പോള്‍ – പറക്കൂ. വലിയരീതിയില്‍ തോല്‍ക്കൂ, വിജയിക്കുമ്പോള്‍ – വീണ്ടും മുന്നോട്ടുപോകാം. വീണു, വീഴുന്നു, വീണുകൊണ്ടേയിരിക്കുന്നു… എന്റെ റൗഡി പയ്യന്മാരോടും റൗഡി പെണ്‍കുട്ടികളോടുമുള്ള സ്‌നേഹത്തില്‍ വീണുകൊണ്ടേയിരിക്കുന്നു’ – വിജയ് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ കുറിച്ചു.

ഇതോടെ താരത്തിന്റെ മറുപടി കണ്ട് കൈയടിക്കുകയാണ് നെറ്റിസണ്‍സ്.ട്രോളുകളില്‍ തളര്‍ന്നുപോകാതെ അത് തനിക്ക് പ്രയോജനകരമായ വിധത്തില്‍ മാറ്റിയെടുത്ത വിജയ് ശരിക്കും സ്റ്റാറാണെന്നാണ് നെറ്റിസണ്‍സിന്റെ അഭിപ്രായം.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം