T P Madhavan : തുടക്കം പത്രപ്രവർത്തകനായി … പിന്നീട് നാടകം വഴി സിനിമയിലേക്ക് , വിടവാങ്ങിയത് അപൂർവ്വ പ്രതിഭ

Actor tp Madhavan passed away : ഗാന്ധിഭവനിലുണ്ടായിരുന്ന കാലത്ത് രാമു കാര്യാട്ട് അവാർഡും പ്രേംനസീർ അവാർഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

T P Madhavan : തുടക്കം പത്രപ്രവർത്തകനായി ... പിന്നീട് നാടകം വഴി സിനിമയിലേക്ക് , വിടവാങ്ങിയത് അപൂർവ്വ പ്രതിഭ

ടി. പി. മാധവൻ ( Image - Facebook)

Published: 

09 Oct 2024 12:39 PM

കൊല്ലം: താര സംഘടനയായ അമ്മയുടെ സ്ഥാപകാം​ഗം, സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി, മികച്ച സ്വഭാവ നടൻ.. എന്നിങ്ങനെ നിരവധി പ്രത്യേകതകളുണ്ട് അന്തരിച്ച നടൻ ടി പി മാധവനെപ്പറ്റി പറയാൻ. എന്നാൽ അദ്ദേഹത്തിന്റെ കരിയർ തുടങ്ങുന്നത് ഒരു ഇം​ഗ്ലീഷ് പത്രത്തിൽ നിന്നായിരുന്നു എന്ന് എത്രപേർക്ക് അറിയാം. സ്വഭാവ നടനായി മലയാള സിനിമയിൽ തിളങ്ങിയ ടി.പി മാധവൻ, 88-ാം വയസ്സിൽ വിടവാങ്ങുമ്പോൾ അദ്ദേഹത്തിന്റേതായി എടുത്തു പറയാൻ സിനിമകൾ ഏറെയുണ്ട്. ആ സിനിമാ സപര്യ തുടങ്ങുന്നത് മുംബൈയിലെ ഒരു ഇം​ഗ്ലീഷ് പത്രത്തിൽ നിന്നാണ്.

കേരള സർവകലാശാല ഡീനും സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി അധ്യക്ഷനുമായിരുന്ന ഡോ. എൻ.പി. പിള്ളയുടെ മകനായാണ് മാധവൻ 1935 നവംബർ 7ന് ജനിക്കുന്നത്. തിരുവനന്തപുരം വഴുതക്കാടാണ് സ്വദേശം. പഠന വഴിയിലേക്ക് സ്വാഭാവികമായും തിരിഞ്ഞ് സോഷ്യോളജിയിൽ എംഎ ബിരുദം നേടിയ ശേഷമാണ് മുംബൈയ്ക്ക് വണ്ടി കയറുന്നത്. 1960 ൽ മുംബൈയിൽ ഇംഗ്ലിഷ് പത്രത്തിൽ സബ് എഡിറ്ററായാണു കരിയർ തുടങ്ങി.

പിന്നീട് വഴിമാറി സിനിമയിലെത്താൻ കാരണമായത് അടുത്ത സുഹൃത്തായ മധു. അന്നേ നടനായി മാറിയ മധുവുമായുള്ള സൗഹൃദത്തിലൂടെ നാടകത്തിലേക്കും സിനിമയിലേക്കുമെത്തുകയായിരുന്നു മാധവൻ. 1975ൽ നടൻ മധു സംവിധാനം ചെയ്ത കാമം ക്രോധം മോഹം ആയിരുന്നു ആദ്യ സിനിമ.

ALSO READ – നടൻ ടിപി മാധവൻ അന്തരിച്ച

രാഗം, മക്കൾ, അഗ്നിപുഷ്പം, പ്രിയംവദ, തീക്കനൽ, മോഹിനിയാട്ടം, സീമന്തപുത്രൻ, ശങ്കരാചാര്യർ, കാഞ്ചനസീത തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. ഇടയ്ക്ക് ഒരു ഇടവേള എടുത്തെങ്കിലും മോഹൻലാൽ ചിത്രമായ വിയറ്റ്നാം കോളനിയിലൂടെ ശക്തമായ തിരിച്ചുവരവ് മാധവൻ നടത്തി.

ആ തിരിച്ചു വരവിന് ശേഷം സജീവമായ അദ്ദേഹത്തിന് വീണ്ടും ഒരു മടങ്ങിപ്പോക്ക് ഉണ്ടായത് 2015 -ലാണ്. അന്നുണ്ടായ പക്ഷാഘാദം മാധവനെ തളർത്തി. 600-ലേറെ മലയാള സിനിമകളിലും 30 ലേറെ ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ സാന്നിധ്യമറിയിച്ച മാധവൻ മലയാളത്തിലെ മികച്ചൊരു സ്വഭാവനടൻ എന്ന സ്ഥാനം സ്വന്തമാക്കിയിരുന്നു.

ഏറെ നാളായി പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടി.പി. മാധവനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗാന്ധിഭവനിലുണ്ടായിരുന്ന കാലത്ത് രാമു കാര്യാട്ട് അവാർഡും പ്രേംനസീർ അവാർഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

Related Stories
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി