Suraj Venjaramoodu: ‘എന്റെ സിനിമയിൽ വെട്ടിക്കീറലുകളോ കൊല്ലലോ ഒന്നുമില്ല, പിള്ളേരുമായി പോയി കാണാം’; വിമർശിച്ച് നടൻ സുരാജ്
Suraj Venjaramoodu on Marco Movie Violence: വയലൻസിന് ഏറെ പ്രാധാന്യം കൊടുത്തു കൊണ്ട് ഇറങ്ങിയ ചിത്രമായത് കൊണ്ട് തന്നെ, സിനിമക്കെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. ഒടുവിൽ നടൻ സുരാജ് വെഞ്ഞാറമൂട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
സംവിധായകൻ ഹനീഫ് അദെനി ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുക്കിയ ചിത്രം ‘മാർക്കോ’ തീയ്യറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. റിലീസായ ഒരാഴ്ചയ്ക്കകം തന്നെ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. വയലൻസിന് ഏറെ പ്രാധാന്യം കൊടുത്തു കൊണ്ട് ഇറങ്ങിയ ചിത്രമായത് കൊണ്ട് തന്നെ, സിനിമക്കെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. ഒടുവിൽ നടൻ സുരാജ് വെഞ്ഞാറമൂട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
‘ഇഡി എക്സ്ട്രാ ഡീസന്റ്’എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ നടൻ സുരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ഇഡി എക്സ്ട്രാ ഡീസന്റിൽ വെട്ടിക്കീറലുകളോ ആൾക്കാരെ കൊല്ലലോ ഒന്നുമില്ല. ധൈര്യപൂർവം പിള്ളേരുമായി പോകാം. എല്ലാം മറന്ന് ചിരിച്ച് ഹാപ്പിയായി ചിൽ ആയി തീയറ്ററിൽ നിന്ന് തിരിച്ചുവരാം. കുടുംബ ചിത്രമാണിതെന്നും എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമയാണെന്നും” സുരാജ് പറഞ്ഞു. മാർക്കോയുടെ ഒപ്പം ഡിസംബർ 20ന് തന്നെയാണ് ഇഡി എക്സ്ട്രാ ഡീസന്റും തീയറ്ററുകളിൽ എത്തിയത്.
ആമിർ പള്ളിക്കാൽ സംവിധാനം ചെയ്ത ‘ഇ ഡി – എക്സ്ട്രാ ഡീസന്റ്’ ഒരു ഡാർക്ക് ഹ്യൂമർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. ‘മാർക്കോ’യും ഇഡിയും ഒന്നിച്ചാണ് തീയറ്ററുകളിൽ എത്തിയതെങ്കിൽ പോലും മാർക്കോയുടെ വിജയം ഈ ചിത്രത്തെ കാര്യമായി ബാധിച്ചില്ല. കുടുംബ പ്രേക്ഷകർ ചിത്രം ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. സൂരജ് വെഞ്ഞാറമൂട് മുഖ്യ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടി ചിത്രം വിജയകരമായ രണ്ടാം വാരം തിയേറ്ററിൽ പ്രേക്ഷകരുടെ കൈയടി നേടുകയാണ്.
സൂരജ് വെഞ്ഞാറമൂടിന് പുറമെ ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ, വിനയപ്രസാദ്, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരും ചിത്രത്തിൽ അണിനിരന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും വിലാസിനി സിനിമാസിന്റെ ബാനറിൽ സുരാജ് വെഞ്ഞാറമൂടും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിച്ചപ്പോൾ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ശ്രീജിത്ത് സാരംഗ് ആണ്. അങ്കിത് മേനോൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
കോ പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ – സന്തോഷ് പന്തളം, ആർട്ട് – അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ – നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം – സമീറാ സനീഷ്, മേക്കപ്പ് – റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് – സുഹൈൽ.എം, ലിറിക്‌സ് – വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു ,അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് – അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ – വിക്കി, കാസ്റ്റിംഗ് ഡയറക്ടർ – നവാസ് ഒമർ, സ്റ്റിൽസ് – സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് – യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ – മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ് – സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ – ആഷിഫ് അലി, മാർട്ടിൻ, അഡ്വെർടൈസ്‌മെന്റ് – ബ്രിങ്ഫോർത്ത്, പിആർഒ – പ്രതീഷ് ശേഖർ, എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.