Siddique Son: നടൻ സിദ്ധിക്കിൻ്റെ മകൻ റാഷിൻ സിദ്ധിഖ് അന്തരിച്ചു
Actor Siddique Son Rasheen Death News: ഭിന്നശേഷിക്കാരനായ റാഷിദിനെ അധികം പരിപാടികളിൽ കണ്ടിട്ടില്ല. സിനിമാ രംഗത്തെ വാർത്തകൾ പങ്ക് വെക്കുന്ന Canchannelmedia ആണ് റാഷിൻ്റെ മരണ വാർത്ത പങ്ക് വെച്ചത്
കൊച്ചി: നടൻ സിദ്ധിക്കിൻ്റെ മകൻ റാഷിൻ സിദ്ധിഖ് അന്തരിച്ചു. 37 വയസ്സായിരുന്നു അദ്ദേഹത്തിന്. ഭിന്നശേഷിക്കാരനായ റാഷിദിനെ അധികം പരിപാടികളിൽ കണ്ടിട്ടില്ല. സിനിമാ രംഗത്തെ വാർത്തകൾ പങ്ക് വെക്കുന്ന Canchannelmedia ആണ് റാഷിൻ്റെ മരണ വാർത്ത പങ്ക് വെച്ചത്. ശ്വാസ തടസ്സത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു റാഷിൻ എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
ഇതിന് പിന്നാലെ നടി സീമാ ജി നായരും തൻ്റെ ഫേസ്ബുക്ക് പേജിൽ വാർത്ത പോസ്റ്റ് ചെയ്തിരുന്നു. ഷഹീൻ സിദ്ധിഖിൻ്റെ വിവാഹത്തിലാണ് റാഷിനെ ആളുകൾ കണ്ടത്. ഖബറക്കം വ്യാഴാഴ്ച (ഇന്ന്) വൈകീട്ട് നാലിന് പടമുകൾ ജുമാ മസ്ജദിൽ. ഷഹീൻ, ഫർഹീൻ എന്നിവർ സഹോദരങ്ങളാണ്.
ഷഹീൻ സിദ്ധിഖ് റഷീനൊപ്പമുള്ള നിരവധി ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചിട്ടുണ്ട്. കുടുംബ കാര്യങ്ങൾ അങ്ങനെ അധികം വെളിപ്പെടുത്താത്ത താരം കൂടിയാണ് സിദ്ധിഖ് അതു കൊണ്ട് തന്നെ റഷീൻ സിദ്ധിഖിനെ പറ്റിയുള്ള വിവരങ്ങൾ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു അറിയാമായിരുന്നത്.