Rajinikanth: രജനീകാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Rajinikanth Hospitalised: വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് 73–കാരനായ രജനീകാന്തിനെ ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നിൽവിൽ താരത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന വാർത്തകളാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ദേശീയ മാധ്യമങ്ങൾ നൽകിയത്. സൂപ്പർതാരം ആശുപ്ത്രിയിൽ എന്ന വാർത്ത പ്രചരിച്ചതോടെ നിരവധി പേരാണ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാർത്ഥനകളുമായി എത്തുന്നത്.
#WATCH | Chennai, Tamil Nadu: Visuals from outside the Apollo hospitals where Actor Rajinikanth was rushed to on Monday late night night.
Hospital sources have confirmed that Rajinikanth’s condition is stable. He was taken to the hospital after complaining of severe stomach… pic.twitter.com/t6xHSs2iur
— ANI (@ANI) October 1, 2024
കുറച്ച് വര്‍ഷം മുന്‍പ് സിംഗപ്പൂരിൽ വച്ച് അദ്ദേഹത്തിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തില്‍ നിന്നും പിന്മാറിയിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ ആരാധകരും ആശുപത്രിക്ക് മുന്‍പിലേക്ക് എത്താന്‍ തുടങ്ങിയിട്ടുണ്ട്.
അതേസമയം ജ്ഞാനവേല്‍ രാജയുടെ വെട്ടയാന്‍ ഒക്ടോബര്‍ 10ന് റിലീസ് നിശ്ചയിച്ചിട്ടുണ്ട്. ലോകേഷ് കനകരാജിന്റെ കൂലിയാണ് മറ്റൊരു സിനിമ. ഈ സിനിമയുടെ ഷൂട്ടിംഗില്‍ ആയിരുന്ന രജനി കുറച്ച് ദിവസം മുന്‍പാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്.