Barroz Movie: എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്, ബറോസിനെ പോലെ: മോഹന്‍ലാല്‍

Mohanlal About Barroz Movie: ഒരുപാട് പ്രത്യേകതകളുള്ള ചിത്രമാണിത്. അത് ഷൂട്ട് ചെയ്ത രീതി, സൗണ്ട്, സ്‌കേപ്പ് തുടങ്ങി എല്ലാ ഘടകങ്ങളും വ്യത്യസ്തമാണ്. മറ്റ് സിനിമകളുടെ ബേസില്‍ അല്ല ഈ സിനിമ ചെയ്തിരിക്കുന്നത്. പെട്ടെന്നുള്ള പാനുകള്‍, ടില്‍റ്റ് അപ്പ്, പെട്ടെന്നുള്ള കട്ടുകള്‍ എന്നിവ കാണികളില്‍ ചിലപ്പോള്‍ തലവേദനയും മനംപുരട്ടലുമെല്ലാം ഉണ്ടാക്കും. അതുകൊണ്ട് അവരുടെ മനസറിഞ്ഞാണ് സിനിമ ചെയ്തിരിക്കുന്നത്.

Barroz Movie: എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്, ബറോസിനെ പോലെ: മോഹന്‍ലാല്‍

മോഹന്‍ലാല്‍

Updated On: 

25 Dec 2024 20:24 PM

താന്‍ ആദ്യമായി സംവിധാനം ചെയ്ത് ചിത്രമായ ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ട്രഷേഴ്‌സ് (Barroz) കാണാനെത്തി നടന്‍ മോഹന്‍ലാല്‍. കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിലാണ് താരമെത്തിയത്. ചിത്രം റിലീസായതോടെ തനിക്കാണ് മോക്ഷം ലഭിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

”ഏതാണ്ട് 1650 ദിവസങ്ങളോളം ഷൂട്ട് ചെയ്‌തൊരു സിനിമയാണ്. അങ്ങനെ 1650 ദിവസത്തിന് ശേഷം എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്, ബറോസിനെ പോലെ. ഫാമിലിക്കും എല്ലാവര്‍ക്കും ഒരുപോലെ കാണാവുന്നൊരു ചിത്രമാണിത്. നാല്‍പത് വര്‍ഷത്തിന് ശേഷമാണ് ഒരു ത്രീഡി സിനിമ ഇന്ത്യയിലെത്തുന്നത്. ഒരുപാട് പ്രത്യേകതകളുള്ള ചിത്രമാണിത്. അത് ഷൂട്ട് ചെയ്ത രീതി, സൗണ്ട്, സ്‌കേപ്പ് തുടങ്ങി എല്ലാ ഘടകങ്ങളും വ്യത്യസ്തമാണ്. മറ്റ് സിനിമകളുടെ ബേസില്‍ അല്ല ഈ സിനിമ ചെയ്തിരിക്കുന്നത്. പെട്ടെന്നുള്ള പാനുകള്‍, ടില്‍റ്റ് അപ്പ്, പെട്ടെന്നുള്ള കട്ടുകള്‍ എന്നിവ കാണികളില്‍ ചിലപ്പോള്‍ തലവേദനയും മനംപുരട്ടലുമെല്ലാം ഉണ്ടാക്കും. അതുകൊണ്ട് അവരുടെ മനസറിഞ്ഞാണ് സിനിമ ചെയ്തിരിക്കുന്നത്.

ഈ സിനിമയില്‍ വര്‍ക്ക് ചെയ്തിരിക്കുന്നവരെല്ലാം എല്ലാം തന്നെ പ്രസിദ്ധരായിട്ടുള്ളവരാണ്. എനിക്ക് വലിയ സിനിമ ചെയ്യണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതൊരു നിയോഗം പോലെ വന്നുപെട്ടതാണ്. നവോദയയില്‍ നിന്നാണ് തുടക്കം, എന്റെ സിനിമ തുടങ്ങുന്നത് നവോദയയില്‍ നിന്നാണ്. ഇപ്പോള്‍ സംവിധാനം തുടങ്ങിയതും നവോദയയില്‍ നിന്ന് തന്നെയാണ്.

Also Read: Barroz Review : ‘ഫസ്റ്റ് ഹാഫ് കൂതറ, സെക്കന്‍ഡ് ഹാഫ് കൊള്ളാം’; ബറോസിന് റിവ്യൂ പറഞ്ഞ് ആറാട്ടണ്ണന്‍ എയറില്‍

എന്തിന് ഇങ്ങനെയൊരു സിനിമ ചെയ്തുവെന്ന് ചോദിച്ചാല്‍, ഇത് ഒരിക്കല്‍ മാത്രം ചെയ്യാന്‍ പറ്റുന്നൊരു സിനിമയാണ്. ഒരു നടന്‍ അല്ലെങ്കില്‍ സംവിധായകന്‍ എന്ന നിലയില്‍ ഒരു തവണ മാത്രം ചെയ്യാന്‍ സാധിക്കുന്നതാണ്. വേറൊരാള്‍ ചെയ്താല്‍ അത് രണ്ടാമത്തെ തവണയായി. എനിക്ക് കിട്ടിയ ഭാഗ്യമാണ്. 47 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ എന്റെ പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹവും ബഹുമാനവും, അതിന്റെ ഉത്തരവാദിത്തം പോലെ എനിക്ക് തിരിച്ച് കൊടുക്കാവുന്ന ഒരു സമ്മാനമാണ്. അത് ഏറ്റവും നല്ലൊരു ചില്‍ഡ്രന്‍സ് ഫ്രെണ്ട്‌ലി ആയിട്ടുള്ളതും ഫാമിലിക്ക് വേണ്ടിയുള്ളതുമായ ഒരു സിനിമ ഉണ്ടാക്കാമെന്ന് കരുതി. എന്ന് കരുതി ഒരുപാട് സിനിമകള്‍ ചെയ്യാനുള്ള പ്ലാന്‍ ഒന്നുമല്ല,” മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം, വളരെ മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. 100 കോടി രൂപ ചെലവിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മാര്‍ക്ക് കില്യനും ലിഡിയന്‍ നാദസ്വരവും ചേര്‍ന്നാണ് സംഗീതം ഒരുങ്ങിയത്. എഡിറ്റിങ് നിര്‍വഹിച്ചത് ബി അജിത് കുമാര്‍, തിരക്കഥ ജിജോ പുന്നൂസ്, സംഭാഷണം കലവൂര്‍ രവികുമാര്‍ എന്നിവരാണ്.ജിജോ പുന്നൂസിന്റെ ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ഡിഗാമാസ് ട്രഷര്‍ എന്ന നോവലാണ് സിനിമയ്ക്ക് ആധാരം.

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ