Barroz Movie : മോഹൻലാൽ ഒരുക്കുന്ന മായക്കാഴ്ച; ബാറോസ് തിയറ്ററുകളിൽ എത്തുക ഈ ദിവസം
Barroz Movie Release Date : കോവിഡിന് മുമ്പ് ചിത്രീകരണം ആരംഭിച്ച സിനിമയുടെ സിംഹഭാഗവും വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നിരുന്നു
Barroz Movie Updates : മോഹൻലാൽ ആദ്യമായി സംവിധായകൻ്റെ കുപ്പായം അണിയുന്ന ബാറോസ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ബാറോസ് ഈ വർഷം ഓണം റിലീസായി തിയറ്ററുകളിൽ എത്തും. സെപ്റ്റംബർ 12 ആണ് ബാറോസിൻ്റെ റിലീസ് തീയതിയായി അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ഈ വർഷം മാർച്ചിൽ ബാറോസ് തിയറ്ററുകളിൽ എത്തുമെന്ന് അണിറപ്രവർത്തകർ അറിയിച്ചിരുന്നു. 3ഡി ഫോർമാറ്റിൽ ബാറോസ് നിർമിക്കുന്നത്.
സംവിധായകനായ മോഹൻലാൽ തന്നെയാണ് ചിത്രത്തിലെ പ്രധാനവേഷത്തെ അവതരിപ്പിക്കുന്നത്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ എത്തുക. ആശീർവാദ് സിനിമാസിൻ്റെ ബാനറി ആൻ്റിണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. റാവിസിൻ്റെ രവി പിള്ളയാണ് ബാറോസ് അവതരിപ്പിക്കുന്നത്.
മലയാളത്തിലെ ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസിൻ്റെ കഥയെ ആസ്പദമാക്കിയാണ് ബാറോസ് ഒരുക്കുന്നത്. 2019ൽ പ്രഖ്യാപിച്ച സിനിമയുടെ തുടക്കത്തിൽ ജിജോ പുന്നൂസ് അണിയറയിൽ ഉണ്ടായിരുന്നു. പിന്നീട് ജിജോ പുന്നൂസ് പിന്മാറുകയായിരുന്നു. തുടർന്ന് ടി.കെ രാജീവ് കുമാർ ക്രിയേറ്റീവ് ഹെഡായി സിനിമയ്ക്കൊപ്പം ചേർന്നു.
സന്തോഷ് ശിവനാണ് ഛായഗ്രാഹകൻ. ലിഡിയൻ നാദസ്വരമാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്ന. സിനിമയുടെ പ്രഖ്യാപന വേളയിൽ ലിഡിയന് 13 വയസെ ഉണ്ടായിരുന്നുള്ളൂ. സന്തോഷ് രാമനാണ് പ്രൊഡക്ഷൻ ഡിസൈനർ. ബി അജിത്ത് കുമാറാണ് എഡിറ്റർ. ഫാർസ് ഫിലിം കമ്പനിയും ആശീർവാദ് സിനിമാസും ചേർന്ന് ചിത്രം റിലീസ് ചെയ്യുന്നത്.